Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിലപാടിന്റെ കാര്യത്തിൽ നിന്ന നിൽപ്പിൽ ശീർഷാസനത്തിലാകുന്നവർക്കെങ്ങനെ സത്യസന്ധമായ സംവാദത്തിന് പ്രാപ്തിയുണ്ടാകും; ആരുടെ സമ്മർദ്ദത്തിനു കീഴടങ്ങിയാണ് ശ്രീധരൻ പിള്ള മുൻ നിലപാടു വിഴുങ്ങിയത്; പിള്ളയെ മസ്തിഷ്‌കപ്രക്ഷാളനം നടത്തിയത് ആരാണെന്നും തോമസ് ഐസ്‌കിന്റെ പരിഹാസം

നിലപാടിന്റെ കാര്യത്തിൽ നിന്ന നിൽപ്പിൽ ശീർഷാസനത്തിലാകുന്നവർക്കെങ്ങനെ സത്യസന്ധമായ സംവാദത്തിന് പ്രാപ്തിയുണ്ടാകും; ആരുടെ സമ്മർദ്ദത്തിനു കീഴടങ്ങിയാണ് ശ്രീധരൻ പിള്ള മുൻ നിലപാടു വിഴുങ്ങിയത്; പിള്ളയെ മസ്തിഷ്‌കപ്രക്ഷാളനം നടത്തിയത് ആരാണെന്നും തോമസ് ഐസ്‌കിന്റെ പരിഹാസം

തിരുവനന്തപുരം: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് മാറ്റത്തിൽ പരിഹാസവുമായി ധനമന്ത്രി തോമസ് ഐസക്. തോമസ് ഐസക് രംഗത്ത് വന്നത

വിധി വന്നതിന് ശേഷമുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയുടെ പ്രതികരണവും ദിവസങ്ങൾക്ക് ശേഷം അതിൽ നിന്ന് മലക്കം മറിഞ്ഞ് സർക്കാരിനെതിരെയുള്ള  വിമർശനങ്ങളുടെയും വീഡിയോ സഹിതം.കഴിഞ്ഞ ദിവസം ശ്രീധരൻ പിള്ളയോട് തുറന്ന കത്തിൽ ചില കാര്യങ്ങൾ ചോദിച്ചിരുന്നു. ഇതിൽ മറുപടി ലഭിക്കുമെന്ന് കരുതിയല്ല താൻ അത് എഴുതിയതെന്ന് പറഞ്ഞാണ് തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.

നിലപാടിന്റെ കാര്യത്തിൽ നിന്ന നിൽപ്പിൽ ശീർഷാസനത്തിലാകുന്നവർക്കെങ്ങനെ സത്യസന്ധമായ സംവാദത്തിന് പ്രാപ്തിയുണ്ടാകുമെന്നും ധനമന്ത്രി ചോദിക്കുന്നു. ആർഎസ്എസും ബിജെപിയും ദേശീയതലത്തിൽ എടുക്കുന്ന നിലപാടായതിനാൽ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലെ സുപ്രീം കോടതി വിധിയെ അംഗീകരിക്കുന്നുവെന്നാണ് ശ്രീധരൻ പിള്ള ആദ്യം പറഞ്ഞത്.

തുടർന്ന് ആരുടെ സമ്മർദ്ദത്തിനു കീഴടങ്ങിയാണ് ശ്രീധരൻ പിള്ള മുൻ നിലപാടു വിഴുങ്ങിയത്, ഒരുളുപ്പുമില്ലാതെ വിശ്വാസികളെയും ഭക്തന്മാരെയും തെറ്റിദ്ധരിപ്പിക്കാൻ എന്തു ക്വട്ടേഷനാണ് അദ്ദേഹത്തിന് ഈ ദിവസങ്ങളിൽ കിട്ടിയത്, കേരളത്തിന്റെ സമാധാന ജീവിതം തകർക്കാനും കലാപത്തിന് കോപ്പുകൂട്ടാനും ശ്രീധരൻ പിള്ളയെ മസ്തിഷ്‌കപ്രക്ഷാളനം നടത്തിയത് ആരാണ് എന്നീ ചോദ്യങ്ങളും തോമസ് ഐസക് ഉന്നയിക്കുന്നു.കോടതിയിലും പൊതു സമൂഹത്തിന് മുന്നിലും നിങ്ങളെ ക്കൊണ്ട് മറുപടി പറയിക്കുമെന്ന് കുറിച്ചാണ് തോമസ് ഐസക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP