Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ട്രിപ്പിന് വിസ്സമ്മതിച്ച ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയത് സഹോദരങ്ങൾ ചേർന്ന്; പറവണ്ണ സ്വദേശി യാസീനെ ആദവും നൗഷാദും വകവരുത്തിയത് മദ്യലഹരിയിൽ വാക്കുതർക്കത്തെ തുടർന്ന്; യാസീൻ യാത്രയായത് പ്ലസ് ടു തുല്യതാ സ്വപ്‌നം ബാക്കിയാക്കി

ട്രിപ്പിന് വിസ്സമ്മതിച്ച ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയത് സഹോദരങ്ങൾ ചേർന്ന്; പറവണ്ണ സ്വദേശി യാസീനെ ആദവും നൗഷാദും വകവരുത്തിയത് മദ്യലഹരിയിൽ വാക്കുതർക്കത്തെ തുടർന്ന്; യാസീൻ യാത്രയായത് പ്ലസ് ടു തുല്യതാ സ്വപ്‌നം ബാക്കിയാക്കി

എം പി റാഫി

മലപ്പുറം : ഓട്ടോ ട്രിപ്പിന് വിസമ്മതിച്ചതുമായി ബന്ധപ്പെട്ട മദ്യപിച്ചെത്തി പറവണ്ണയിൽ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയത് സഹോദരങ്ങൾ ചേർന്ന്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുഖ്യ പ്രതി ആദം പൊലീസ് കസ്റ്റഡിയിൽ. ഉടൻ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ സഹോദരൻ നൗഷാദും പൊലീസ് കസ്റ്റഡിയിലായതായാണ് സൂചന. പറവണ്ണ പുത്തങ്ങാടി സ്വദേശി കളരിക്കൽ കുഞ്ഞിമോൻ മകൻ യാസീ(39)നെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് പറവണ്ണയിൽ ഹർത്താൽ ആചരിച്ചു. കടകമ്പോളങ്ങൾ അടച്ചിട്ടും വാഹനങ്ങൾ നിരത്തിലിറക്കാതെയും ഒരു നാട് ഒന്നടങ്കും ദുഃഖാചരണത്തിൽ പങ്കാളികളായി.

യാസീനെ കുത്തികൊലപ്പെടുത്തിയ പ്രതി പള്ളാത്ത് ആദമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആദമിനെ ഇവിടെ വച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോട്ടക്കൽ പൊലീസ്‌ന്റെ കസ്റ്റഡിയിലായിരുന്ന പ്രതി തിരൂർ പൊലീസിന്റെ കസ്റ്റഡിയിലാണ് ഇപ്പോൾ ആശുപത്രിയിൽ കഴിയുന്നത്. ആശുപത്രി വിടുന്ന മുറയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരൂർ ഡിവൈഎസ്‌പി പറഞ്ഞു. ആദമിനൊപ്പം കൃത്യം നടത്താൻ സഹായിച്ച ആദമിന്റെ സഹോദരൻ പള്ളാത്ത് നൗഷാദിനെയും കേസിൽ പ്രതി ചേർത്തതായി പൊലീസ് പറഞ്ഞു. ഇയാൾ പൊലീസ് കസ്റ്റഡിയിലായതായാണ് സൂചന. മുഖ്യ പ്രതി ആദം നിരവധി കേസുകളിലെ പ്രതിയും പ്രദേശത്തെ സ്ഥിരം ഗുണ്ടയുമാണ്. പൊലീസുമായും ഇയാൾക്ക് നല്ല ബന്ധമാണ്. ഇതിനാൽ പലപ്പോഴും കേസുകളിൽ നിന്നും ഊരിപ്പോകുകയാണ് ചെയ്തിരുന്നത്.

ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് മദ്യലഹരിയിലെത്തിയ ആദം ട്രിപ്പ് പോകാൻ വിസമ്മതിച്ചതിനെ ചൊല്ലി യാസീനുമായി വാക്കുതർക്കത്തിലേർപ്പെട്ടത്. ഉടനെ കത്തിയെടുത്ത് യാസീനെ രണ്ട് തവണ കുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ യാസീനെ ആശുപത്രിയിലേക്കു കൊണ്ടു പോയി. ഈ സമയം ആദം യാസീന്റെ ഓട്ടോറിക്ഷ പൂർണമായും അടിച്ചു തകർത്തിരുന്നു. ഇതിനിടെ ഏറ്റ പരിക്കിനെ തുടർന്നാണ് ആദമിനെ ആശപത്രിയിൽ പ്രവേശിപ്പിച്ച്. ആദമിനു പുറമെ സഹോദരൻ നൗഷാദും കൃത്യം നടത്താൻ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. പ്രതികൾക്കെതിരെ ശക്തമായി നിയമ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സംസ്ഥാനത്തെ ഓട്ടോഡ്രൈവർമാർ സംഘടിക്കുമെന്നും വിവിധ ഓട്ടോ തൊഴിലാളി യൂണിയൻ ഭാരവാഹികൾ പറഞ്ഞു.

കുത്തേറ്റ ശേഷം യാസീനെ ആദ്യം തിരൂരിലും പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രകാഷിക്കാനായില്ല. യാസീനെ അവസാന നോക്ക് കാണാനായി നാട്ടുകാരും കൂട്ടുകാരും ഇന്ന് രാവിലെ മുതൽ പുത്തങ്ങാടിയിലെ വീട്ടിലെത്തിയിരുന്നു.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നലെ വൈകിട്ട് അഞ്ചരയോടെ നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിൽ പറവണ്ണ തെക്കേപള്ളി ഖബർസ്ഥാനിൽ മയ്യിത്ത് ഖബറടക്കി.

ഓട്ടോ ഉരുട്ടി ജീവിതം തള്ളി നീക്കിയിരുന്ന യാസീൻ സംസ്ഥാന സാക്ഷരതാ മിഷന്റെ പ്ലസ്ടു തുല്യതാ പഠന വിദ്യാർത്ഥി കൂടിയായിരുന്നു. പ്ലസ്ടു തുല്യതാ പരീക്ഷ അടുത്ത മാസം എഴുതാനിരിക്കെയാണ് യാസീൻ യാത്രയായത്. ഉയർന്ന പഠനം കരസ്ഥമാക്കണമെന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നു യാസീന്. ഒഴിവു സമയം കണ്ടെത്തി തിരൂർ ബിപി അങ്ങാടി ഗേൾസ് സ്‌കൂളിൽ പ്ലസ് വൺ ഹ്യുമാനിറ്റീസ് പഠനം അവസാന ഘട്ടത്തിലെത്തി നിൽക്കെയാണ് മദ്യപാനിയുടെ കടാരയിൽ യാസീന്റെ ജീവൻ പൊലിഞ്ഞത്. ഭാര്യയും നാല് കുട്ടികളും അടങ്ങുന്നതാണ് യാസീന്റെ കുടുംബം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP