Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാഹനങ്ങളിലായി റാഫേൽ വിമാനത്തിന്റെ മോഡലുകൾ; ത്രിവർണ പതാകയും തൊപ്പിയുമേന്തി എത്തിയത് ആയിരത്തിലേറെ പ്രവർത്തകർ; യുദ്ധവിമാന ഇടപാട് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് മുദ്രാവാക്യം വിളി; കാവൽകാരന്റെ മോഷണം തുറന്നുകാട്ടി നേതാക്കളുടെ പ്രസംഗങ്ങൾ; രാഹുൽ ഗാന്ധി തുടങ്ങിവെച്ച റാഫേൽ അഴിമതി ആയുധം ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ചീകിമിനുക്കി കേരളത്തിലെ കോൺഗ്രസുകാർ; ഗ്രൂപ്പു വൈരം മറന്ന് പുത്തൻ ഉന്മേഷത്തിൽ നേതാക്കൾ എത്തിയപ്പോൾ ആവേശമായത് തൃശ്ശൂരിലെ വൻ ജനസഞ്ചയം

വാഹനങ്ങളിലായി റാഫേൽ വിമാനത്തിന്റെ മോഡലുകൾ; ത്രിവർണ പതാകയും തൊപ്പിയുമേന്തി എത്തിയത് ആയിരത്തിലേറെ പ്രവർത്തകർ; യുദ്ധവിമാന ഇടപാട് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് മുദ്രാവാക്യം വിളി; കാവൽകാരന്റെ മോഷണം തുറന്നുകാട്ടി നേതാക്കളുടെ പ്രസംഗങ്ങൾ; രാഹുൽ ഗാന്ധി തുടങ്ങിവെച്ച റാഫേൽ അഴിമതി ആയുധം ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ചീകിമിനുക്കി കേരളത്തിലെ കോൺഗ്രസുകാർ; ഗ്രൂപ്പു വൈരം മറന്ന് പുത്തൻ ഉന്മേഷത്തിൽ നേതാക്കൾ എത്തിയപ്പോൾ ആവേശമായത് തൃശ്ശൂരിലെ വൻ ജനസഞ്ചയം

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ഒരു വശത്ത് ശബരിമല വിഷയത്തിൽ ബിജെപി പരമാവധി മുതലെടുക്കൻ രംഗത്ത്.. ഈ വിഷയത്തിൽ കൃത്യമായ നിലപാട് കൈക്കൊള്ളാൻ സാധിക്കാതെ രണ്ടുതോണിയിൽ കാൽവെച്ച അവസ്ഥയിലായിരുന്നു കോൺഗ്രസ് നേതാക്കൾ. എന്തായാലും തിരുവനവന്തപുരത്ത് ഇന്ന് എൻഡിഎ റാലി നടക്കുമ്പോൾ തന്നെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കോൺഗ്രസ് പ്രവർത്തകർ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ പുതിയ നേതൃത്വം വന്നതോടെ താഴെത്തട്ടിൽ പ്രവർത്തനം ഊർജ്ജിതമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ദേശീയ തലത്തിൽ റാഫേൽ അഴിമതി ആരോപണം രാഹുൽ ഗാന്ധി ശക്തമാക്കി ഉന്നയിച്ച് ബിജെപിയെയും മോദിയെയും പ്രതിരോധത്തിലാക്കുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ ആഹ്വാനപ്രകാരം കോൺഗ്രസ് വിവിധ ജില്ലകളിൽ ഇന്ന് സംഘടിപ്പിച്ച പരിപാടി വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധനേടി.  തൃശ്ശൂർ ജില്ലയിൽ ഡിസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ആയിരത്തിലേറെ പേർ അണിനിരന്നത് നേതാക്കൾക്കും പ്രവർത്തകർക്കും ഒരുപോലെ ആവേശകരമായി മാറി. ഇവിടെ ദേശീയ നേതാവ് കൂടിയായ പി ടി ചാക്കോയാണ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തത്.

മറ്റു ജില്ലകളിലെ പരിപാടിയുമാ തട്ടിച്ചു നോക്കുമ്പോൾ വൻ ജനസഞ്ചയമായിരുന്നു തൃശ്ശൂരിൽ. ഡിസിസി അധ്യക്ഷൻ ടി എൻ പ്രതാപനെ സംബന്ധിച്ചിടത്തോളം ഒരു കരുത്തുകാട്ടലിന്റെ കൂടി വേദിയായിരുന്നു അത്. പ്രതാപന്റെ സംഘാടന മികവിനു കൂടിയുള്ള കയ്യടിയായി മാറി പ്രവർത്തകരുടെ ഒഴുക്ക്. അച്ചടക്കത്തോടെ പ്രവർത്തകർ വൻ ബാനറുകളുമേന്തി പ്രതിഷേധ സമരത്തിന് അണി നിരക്കുകയായിരുന്നു. മോദിയെയും കേന്ദ്രസർക്കാറിനെയും നിശിദമായി വിമർശിക്കുന്ന മുദ്രാവാക്യങ്ങളും പ്രതിഷേധ പരിപാടികളിൽ മുഴങ്ങി. റാഫേൽ അഴിമതി വ്യക്തമായ സാഹചര്യത്തിൽ നേതാക്കൾ രാജിവെക്കണമെന്നായിരുന്നു പ്രവർത്തകർ ആവശ്യപ്പെട്ടത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ കോൺഗ്രസ് റാഫേൽ അഴിമതി ആയുധമാക്കാൻ ഒരുങ്ങുകയാണ്. ഈ വിഷയം കേരളത്തിലും ആയുധമാക്കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്ന് സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച റാലിയും പൊതുയോഗവും. എറണാകുളം ജില്ലയിലായിരുന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചത്. പ്രധാനമന്ത്രി മോദിയെ കടന്നാക്രമിക്കുകയായിരുന്നു മുല്ലപ്പള്ളി ചെയ്തത്.

കാവൽക്കാരന്റെ കയ്യിൽ താക്കോൽ ഏൽപിച്ചപ്പോൾ മോഷണമാണ് നടന്നതെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിമർശനം. റഫാൽ ഇടപാടിൽ 48,000 കോടി രൂപയുടെ അഴിമതി നടന്നതിന്റെ തെളിവുകളാണു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പുറത്തുകൊണ്ടുവരുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന് (എച്ച്എഎൽ) 108 വിമാനങ്ങളുടെ കരാർ ലഭിക്കുംവിധമായിരുന്നു യുപിഎ സർക്കാർ റഫാൽ ഇടപാട് ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ, മോദി അധികാരത്തിൽ വന്നതോടെ അതു റദ്ദാക്കി. എച്ച്എഎൽ പുറത്തായി. അതിന്റെ കാരണത്തെക്കുറിച്ച് ഇതുവരെ പ്രധാനമന്ത്രി മോദി മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കണ്ണൂരിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരനായിരുന്നു പരിപാടിയിൽ പങ്കെടുത്തത്. കോൺഗ്രസ്സ് നേതാക്കളും പ്രവർത്തകരും അനുസരണ പഠിച്ചു തുടങ്ങി. പാർട്ടി പരിപാടികളിൽ ഭാരവാഹികളുടേയും ജനപ്രതിനിധികളുടേയും സാന്നിധ്യം ഉറപ്പാക്കുമെന്ന കെപിസിസി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിർദ്ദേശം പലയിടത്തും ആളെ കൂട്ടാൻ ഇടയാക്കി. റഫാൻ ഇടപാടിൽ കേന്ദ്ര സർക്കാറിനെതിരെ കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടന്ന ധർണാ സമരമാണ് നേതാക്കളുടേയും താഴെ തലം വരെയുള്ള ഭാരവാഹികളുടേയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്.

93 മണ്ഡലം പ്രസിഡണ്ടുമാരിൽ പുനഃസംഘടന വഴി ഭാരവാഹിത്വം ലഭിച്ച 58 പേരും പഴയ മണ്ഡലം പ്രസിഡണ്ടുമാരടക്കം 68 പേരും ധർണയിൽ പങ്കെടുത്തു. ജില്ലാ കോൺഗ്രസ്സ് ഭാരവാഹികളിൽ 79 പേരിൽ 67 പേരും ധർണയിൽ ആദ്യാവസാനം സാന്നിധ്യമറിയിച്ചു. 23 ബ്ലോക്ക് പ്രസിഡണ്ടുമാരിൽ രണ്ട് പേരൊഴിച്ച് മറ്റെല്ലാവരും പങ്കെടുത്തു. പോഷക സംഘടനാ നേതാക്കളും സമരത്തിൽ സജീവമായി. ജില്ലയിലെ മണ്ഡലം പ്രസിഡണ്ടുമാർ, ബ്ലോക്ക് പ്രസിഡണ്ടുമാർ, കെപിസിസി. ഭാരവാഹികൾ, ഡി.സി.സി. ഭാരവാഹികൾ എന്നിവരായിരുന്നു ധർണയിൽ പങ്കെടുക്കേണ്ടത്.

പരിപാടിയിൽ പങ്കെടുക്കുന്നവരുടെ തലയെണ്ണി ഹാജരെടുക്കാൻ ഒരു ഡി.സി.സി. ജനറൽ സെക്രട്ടറി രജിസ്ട്രറുമായി ഓരോ അംഗത്തിന്റേയും അടുക്കലെത്തുന്നുണ്ടായിരുന്നു. വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരുടേയും ഹാജർ രേഖപ്പെടുത്തുകയും ചെയ്തു. വിവിധ ജില്ലകളിലായി നടന്ന പരിപാടിയലും വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP