Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിരവധി നടപടിക്രമങ്ങൾ പൂർത്തിയാക്കി ഒടുവിൽ വിജയകരമായി അപേക്ഷ നൽകി; പാസ്‌പോർട്ട് തിരിച്ചുകിട്ടിയപ്പോൾ വിസ അടിച്ചിരിക്കുന്നത് 12 ദിവസത്തേക്ക്! മൂന്നു വർഷത്തേക്ക് കൊടുത്തിരുന്ന എച്ച് 1-ബി വിസ ഒരുമാസം പോലും കൊടുക്കാത്ത പല സംഭവങ്ങൾ; സഹികെട്ട സ്ഥാപനങ്ങൾ കേസുമായി മുന്നോട്ട്

നിരവധി നടപടിക്രമങ്ങൾ പൂർത്തിയാക്കി ഒടുവിൽ വിജയകരമായി അപേക്ഷ നൽകി; പാസ്‌പോർട്ട് തിരിച്ചുകിട്ടിയപ്പോൾ വിസ അടിച്ചിരിക്കുന്നത് 12 ദിവസത്തേക്ക്! മൂന്നു വർഷത്തേക്ക് കൊടുത്തിരുന്ന എച്ച് 1-ബി വിസ ഒരുമാസം പോലും കൊടുക്കാത്ത പല സംഭവങ്ങൾ; സഹികെട്ട സ്ഥാപനങ്ങൾ കേസുമായി മുന്നോട്ട്

മറുനാടൻ മലയാളി ബ്യൂറോ

സിലിക്കൺവാലി: ഇന്ത്യയിലെ ഐടി കമ്പനികകളടക്കമുള്ള സ്ഥാപനങ്ങൾ ജീവനക്കാരെ അമേരിക്കയിലേക്ക് അയക്കുന്നതിന് ആശ്രയിച്ചിരുന്ന വിസയാണ് എച്ച് 1-ബി. മൂന്നുവർഷത്തെ കാലയളവിലേക്ക് നൽകിയിരുന്ന ഈ വിസ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നതും ഇന്ത്യക്കാരും ഇന്ത്യൻ കമ്പനികളുമായിരുന്നു. എന്നാൽ, ട്രംപ് ഭരണകൂടം കൊണ്ടുവന്ന കുടിയേറ്റനിയന്ത്രണങ്ങൾ എച്ച്1-ബി വിസ ലഭിക്കുന്നത് കൂടുതൽ ദുഷ്‌കരമാക്കുകയും ലഭിക്കുന്ന വിസ തന്നെ പ്രയോജനപ്പെടാത്ത തരത്തിലുള്ളതാക്കുകയും ചെയ്തിരിക്കുന്നു. ഇതിനെതിരേ കോടതിയെ സമീപിക്കാനൊരുങ്ങുയാണ് ഐടി രംഗത്തെ സ്ഥാപനങ്ങൾ.

യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസാണ് വിസ അപേക്ഷകൾ പരിഗണിക്കുന്നതും അനുവദിക്കുന്നതും. മൂന്നുവർഷത്തേക്ക് നൽകേണ്ട എച്ച് 1-ബി വിസയ്ക്കുള്ള നടപടിക്രമങ്ങളെല്ലാം പാലിച്ച് അപേക്ഷിച്ചാലും അത്രയും നാളത്തേക്കുള്ള വിസ കിട്ടുമോ എന്ന കാര്യത്തിൽ ഇപ്പോൾ യാതൊരു ഉറപ്പുമില്ല. ഏതാനും മാസക്കാലത്തേക്ക് മുതൽ 12 ദിവസത്തേക്കുവരെ വിസ അനുവദിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. യുഎസ്.സിഐ.എസിന്റെ ഈ നടപടികൾക്കെതിരേ അമേരിക്ക ആസ്ഥാനമായുള്ള ഐടി സ്ഥാപനങ്ങളുടെ സംയുക്ത സംഘടനയായ ഐടി സെർവ് അലയൻസാണ് ഫെഡറൽ കോടതിയെ സമീപിച്ചത്.

ഒക്ടോബർ 11-നാണ് സംഘടന കോടതിയിൽ ഹർജി ന്ൽകിയത്. എച്ച് 1-ബി വിസ സ്വാഭാവികമായി അനുവദിക്കുന്നത് മൂന്നുവർഷത്തേക്കാണെന്ന് ഹർജിയിൽ പറയുന്നു. സ്‌പോൺസർ കുറഞ്ഞ കാലയളവ് ആവശ്യപ്പെട്ടിട്ടില്ലെങ്കിൽ മൂന്നുവർഷത്തെ വിസയാണ് ഇത്രകാലവും ലഭിച്ചിരുന്നതെന്നും സംഘടന വ്യക്തമാക്കി. എ്ച്ച് 1-ബി വിസ ആവശ്യമെങ്കിൽ മറ്റൊരു മൂന്നുവർഷത്തേക്ക് പുതുക്കാനാവും. പരമാവധി ആറുവർഷമാണ് വിസ അനുവദിക്കുക. ഗ്രീൻ കാർഡ് കാത്തിരിക്കുന്നവർക്ക് ആറുവർഷത്തിൽക്കൂടുതലും വിസ അനുവദിക്കാറുണ്ട്.

എച്ച്1-ബി വിസയുടെ കാലാവധി ചുരുക്കാൻ യു.എസ്. സിഐ..എസിന് അധികാരമില്ലെന്നും ഐടി സെർവ് അലയൻസ് ചൂണ്ടിക്കാട്ടി. 12 ദിവസത്തേക്കും ഏതാനും മാസത്തേക്കും മാത്രമായി വിസ നൽകുന്നത് ഈ വിസയുടെ ഉദ്ദേശത്തെത്തന്നെ ഇല്ലാതാക്കുകയാണെന്നും ഹർജിയിൽ പറയുന്നു. ഇത്തരം ചെറിയ കാലയളവിലേക്കുള്ള വിസ ലഭിച്ച സംഭവങ്ങളും ഹർജിയിൽ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. വിസാ പുതുക്കി ന്ൽകാനുള്ള അപേക്ഷകൡ തീരുമാനം വൈകിപ്പിക്കുന്നതും സാധാരണയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു.

വിസ പുതുക്കിക്കൊണ്ടുള്ള അറിയിപ്പ് വിസ കാലാവധി തീർന്നതിനുശേഷം ലഭിക്കുന്ന സംഭവങ്ങളുണ്ട്. ഇത് കൂടുതൽ നിയമക്കുരുക്കുകളിലേക്ക് പോകാനിടയുണ്ടെന്നും ഹർജിയിൽ പറയുന്നു. ട്രംപ് ഭരണകൂടം പുതിയതായി കൊണ്ടുവന്ന കുടിയേറ്റ നിയന്ത്രണ നിയമങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുക എച്ച് 1-ബി വിസക്കാരെയാണ്. ഈ വിസ കൂടുതലായി ഉപയോഗിക്കുന്നത് ഇന്ത്യക്കാരായതിനാൽ, സിലിക്കൺവാലിയിലെ ഐടി കമ്പനികൾ നടത്തുന്ന കേസിന്റെ ഫലം ആകാംഷയോടെ കാത്തിരിക്കുന്നതും ഇന്ത്യൻ ടെക്കികളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP