Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'പ്രശസ്തിയിലേക്കെത്താൻ വ്യക്തിത്വം വിട്ടുള്ള ഒന്നിനും തയാറല്ല'; 'കരിയർ ഉണ്ടാക്കാനുള്ള ആഗ്രഹത്തോടെ എത്തിയ തനിക്കും ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്' ; മീ ടു വെളിപ്പെടുത്തലിൽ തങ്ങൾക്കുണ്ടായ അനുഭവങ്ങൾ താരങ്ങൾ തുറന്ന് പറയുന്നതിനൊപ്പം മിസ് സൂപ്പർ ഗ്ലോബ് വേൾഡിന്റെ വെളിപ്പെടുത്തൽ; വെല്ലുവിളികളെ അതിജീവിച്ചാൽ മാത്രമേ ലക്ഷ്യ സ്ഥാനത്ത് എത്താൻ കഴിയുവെന്നും അർച്ചന രവി

'പ്രശസ്തിയിലേക്കെത്താൻ വ്യക്തിത്വം വിട്ടുള്ള ഒന്നിനും തയാറല്ല'; 'കരിയർ ഉണ്ടാക്കാനുള്ള ആഗ്രഹത്തോടെ എത്തിയ തനിക്കും ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്' ; മീ ടു വെളിപ്പെടുത്തലിൽ തങ്ങൾക്കുണ്ടായ അനുഭവങ്ങൾ താരങ്ങൾ തുറന്ന് പറയുന്നതിനൊപ്പം മിസ് സൂപ്പർ ഗ്ലോബ് വേൾഡിന്റെ വെളിപ്പെടുത്തൽ; വെല്ലുവിളികളെ അതിജീവിച്ചാൽ മാത്രമേ ലക്ഷ്യ സ്ഥാനത്ത് എത്താൻ കഴിയുവെന്നും അർച്ചന രവി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: തങ്ങൾക്കുണ്ടായ അനുഭവങ്ങൾ മീ ടു വെളിപ്പെടുത്തലിലൂടെ താരങ്ങൾ തുറന്ന് പറയുന്നതിനൊപ്പം ഏറ്റവും ഒടുവിലായി കേട്ട വാർത്തയിൽ അമ്പരന്നിരിക്കുകയാണ് ഏവരും. മിസ് സൂപ്പർ ഗ്ലോബ് വേൾഡ് ഫസ്റ്റ് റണ്ണറപ്പും നടിയുമായ അർച്ചന രവിയാണ് തനിക്കുണ്ടായ ദുരനുഭവങ്ങൾ പങ്കുവയ്ച്ചിരിക്കുന്നത്. പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അർച്ചന തുറന്ന് പറഞ്ഞത്. ഏറെ നാളുകളായി മോഡലിങ്ങിലും അഭിനയത്തിലും സജീവമാണ് അർച്ചന. നല്ല ഒരു കരിയർ കെട്ടിപ്പടുക്കണമെന്ന ആഗ്രഹത്തോടെ എത്തിയ തനിക്കും ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ യാതൊരു തരത്തിലുമുള്ള വിട്ടുവീഴ്‌ച്ചയ്ക്കും താനിതുവരെ തയാറായിട്ടില്ലെന്ന് അർച്ചന പറയുന്നു.

ലക്ഷ്യ സ്ഥാനത്ത് എത്തിയ ശേഷം തിരിഞ്ഞ് നോക്കുമ്പോൾ അപമാനമല്ല അഭിമാനം തോന്നുന്നതിനോടാണ് താൽപര്യമെന്നും അർച്ചന പറഞ്ഞു. പ്രശസ്തിയിലേക്കെത്താൻ വ്യക്തിത്വം വിട്ടുള്ള ഒന്നിനും തയ്യാറല്ല. വളർച്ച പതുക്കെ ഉണ്ടായാൽ മതി, അതിൽ തൃപ്തയാണെന്നും അർച്ചന രവി പറയുന്നു. മീടൂ ക്യാംപയിൻ സ്ത്രീകൾക്ക് തുറന്ന് പറച്ചിലുകൾ നടത്താനുള്ള ശക്തമായ അവസരമാണ് നൽകുന്നത്.

ജീവിതത്തിൽ ഏതെങ്കിലുമൊരു ഘട്ടത്തിൽ അത്തരം അനുഭവം നേരിടുന്നവർക്ക് തുറന്ന് പറയാനുള്ള അവസരമാണ് ലഭിക്കുന്നത്. തുറന്നു പറയാൻ മടി കാണിക്കാത്തതും ഭയപ്പെടാത്തതുമായ സമൂഹത്തിൽ ജീവിക്കാൻ സാധിക്കുന്നതിൽ അഭിമാനമുണ്ടെന്നും അർച്ചന രവി വ്യക്തമാക്കി. ഇത്തരം തുറന്നു പറച്ചിലുകൾ ഭാവിയിൽ ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാവാതിരിക്കാൻ സഹായകമാവുമെന്നും അർച്ചന രവി കൂട്ടിച്ചേർത്തു. ഏറെ വെല്ലുവിളികളെ അതിജീവിക്കാൻ സാധിച്ചാൽ മാത്രമാണ് ലക്ഷ്യത്തിലേക്കെത്താൻ കഴിയുക. പാർവ്വതി ഓമനക്കുട്ടന് ശേഷം മിസ് സൂപ്പർ ഗ്ലോബ് വേൾഡ് പുരസ്‌കാരം സ്വന്തമാക്കുന്ന മലയാളിയാണ് അർച്ചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP