Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിസിനസ് കിട്ടുണ്ണി സർക്കസല്ല

ബിസിനസ് കിട്ടുണ്ണി സർക്കസല്ല

രു മേഖലയിൽ ദീർഘനാൾ ജോലി ചെയ്ത് വൈദഗ്ദ്ധ്യം നേടിയ ശേഷം ആ മേഖലയിൽ ബിസിനസ് തുടങ്ങുന്ന സംരംഭകരുണ്ട്. ഐ.ടി മേഖലയാവട്ടെ, മാനുഫാക്ചറിങ് രംഗമാവട്ടെ ഇതിലെ ഓരോ വിശദാംശങ്ങളും ഇവർക്ക് ഹൃദിസ്ഥമായിരിക്കും. സംരംഭത്തിന്റെ വിജയത്തിന് സംരംഭകന്റെ ഈ അവഗാഹം നന്നായി പ്രയോജനം ചെയ്യും, എന്നാൽ ഈ വൈദഗ്ദ്ധ്യം സംരംഭത്തിന്റെ വഴിമുടക്കിയായി മാറാൻ ഇടവരുത്തരുത്.

കിട്ടുണ്ണി സർക്കസ്

സൈക്കിളിൽ ഊരുചുറ്റി വിവിധ പ്രദേശങ്ങളിൽ തെരുവുസർക്കസ് നടത്തുന്നയാളാണ് കിട്ടുണ്ണി. ഒരു സ്ഥലത്ത് ചെന്നാൽ ടെന്റ് കെട്ടുന്നതും, സൈക്കിളിൽ അനൗൺസ്‌മെന്റ് നടത്തുന്നതും ടിക്കറ്റ് കൊടുക്കുന്നതും ഒടുവിൽ അഭ്യാസം കാണിക്കുന്നതും എല്ലാം കിട്ടുണ്ണി തന്നെ. ഇതു പോലെ ബിസിനസ്സിന്റെ സർവമേഖലകളും ഒറ്റയ്ക്ക് ചെയ്യാമെന്ന വ്യാമോഹമരുത്. വിജയകരമായ സംരംഭത്തിന്റെ നടത്തിപ്പിന് മനുഷ്യവിഭവശേഷി അനിവാര്യമാണ്. സാഹചര്യം ആവശ്യപ്പെടുന്നുണ്ടെങ്കിൽ മുഴുവൻ സമയസ്റ്റാഫിനെ നിയോഗിക്കാം, അല്ലെങ്കിൽ പാർട്‌ടൈം ജോലിക്കാരുടേയും കൺസൾട്ടന്റുമാരുടേയും സേവനം തേടാം.

ചുമതലകൾ വിഭജിച്ചു നൽകുക

സ്റ്റാഫിനെ നിയമിച്ചതുകൊണ്ടു മാത്രമായില്ല; അവരുടെ ഉത്തരവാദിത്തങ്ങളും ചുമതലകളും വ്യക്തമായി നിർവചിക്കണം. ഇവ സമയബന്ധിതമായി നിർവഹിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള സിസ്റ്റം സ്ഥാപനത്തിൽ കൊണ്ടുവരികയും വേണം. ചുമതലകൾ ഏൽപ്പിക്കുന്നതോടൊപ്പം അവ നിർവഹിക്കാനാവശ്യമായ അധികാരവും കൈമാറുന്നുണ്ട് എന്നുറപ്പുവരുത്തുക.

മൈക്രോമാനേജ്‌മെന്റിലെ അപകടം

ചുമതലകളും അധികാരവും കൈമാറിക്കഴിഞ്ഞാൽ സ്വാശ്രയത്വമുള്ള ഒരു തുരുത്തായി ആ വിഭാഗത്തെ കാണാൻ സംരംഭകനു കഴിയണം. വിഭവങ്ങളും നിർദ്ദേശങ്ങളും ആവശ്യമായ സന്ദർഭങ്ങളിൽ എത്തിക്കുകയും ഒരു പൊതു മേൽനോട്ടം നിർവഹിക്കുകയും ചെയ്യുക എന്നതിനപ്പുറത്തേക്ക് സംരംഭകന്റെ ഇടപെടൽ വളരുന്ന അവസ്ഥ ഉണ്ടാകരുത്. ഓരോ ചെറിയ വിശദാംശങ്ങളിൽ സംരംഭകൻ ഇടപെടുമ്പോൾ ഉയർന്ന തലത്തിലുള്ള തീരുമാനങ്ങളിൽ സംരംഭകന് ശ്രദ്ധ കേന്ദ്രീകരിക്കാനാകാതെ വരുന്നു. സ്ഥാപനത്തിൽ രണ്ടാം നിര, നേതൃനിര വളരുന്നതിനെ അത് തടസ്സപ്പെടുത്തുകയും ചെയ്യുന്നു തൽഫലമായി ബിസിനസ്സിന്റെ മുകൾത്തട്ടും താഴേത്തട്ടും ഒരുപോലെ ദുർബലമാകുന്നു.

മനുഷ്യവിഭവശേഷി വിനിയോഗത്തിന് വ്യക്തമായ പ്ലാൻ തയ്യാറാക്കുക

സംരംഭത്തിന്റെ വിജയകരമായ നടത്തിപ്പിനാവശ്യമായ മനുഷ്യവിഭവശേഷി കണക്കാക്കുകയും അവ തസ്തികകൾക്കനുസരിച്ച് വിഭജിക്കുകയും വേണം. അനുയോജ്യരായ വ്യക്തികളെ കണ്ടെത്തി നിയമിക്കുകയും ചുമതലകളും അധികാരങ്ങളും നിർവചിച്ചു നൽകുകയും ചെയ്യുക സംരംഭകന്റെ ഇടപെടൽ നിർവചിക്കപ്പെട്ട സീമകൾക്കകത്ത് ഒതുങ്ങി നിൽക്കുന്നു എന്നുറപ്പു വരുത്തുക. വാദ്യോപകരണങ്ങളെല്ലാം ചേരുമ്പോഴാണ് സംഗീതം കൂടുതൽ ആസ്വാദ്യമാവുന്നത്.

(കോർപ്പറേറ്റ് ട്രെയ്‌നറും കൺസൾട്ടന്റുമായ അജാസ് ടി എ വിവിധ ബിസിനസ് സ്ഥാപനങ്ങൾക്ക് പരിശീലനവും നേതൃതലത്തിലുള്ളവർക്ക് കോച്ചിംഗും നൽകിവരുന്നു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ജൈവികമായ വളർച്ച കണ്ടെത്താനുള്ള 'ഓർഗാനിക് ഗ്രോത്ത്' എന്ന ആശയത്തിന്റെ ഉപജ്ഞാതാവുകൂടിയാണ് ഇദ്ദേഹം.)

+91-9400155565
[email protected]
www.ajas.in

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP