Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'പരിധിയില്ലാത്ത സമൂഹ മാധ്യമ ഉപയോഗം തകർത്തെറിഞ്ഞ ജീവിതങ്ങളുടെ എണ്ണമറ്റ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്' ; സ്വകാര്യത പങ്കുവെച്ച് ചതിക്കുഴിയിൽപെട്ടു പോകുന്നവർക്ക് വഴികാട്ടിയായി കേരള പൊലീസിന്റെ 'വൈറൽ' ഷോർട്ട് ഫിലിം; പൃഥിരാജ് അവതാരകനാകുന്ന ഹ്രസ്വ ചിത്രം സമൂഹ മാധ്യമത്തിലും 'വൈറൽ' !

'പരിധിയില്ലാത്ത സമൂഹ മാധ്യമ ഉപയോഗം തകർത്തെറിഞ്ഞ ജീവിതങ്ങളുടെ എണ്ണമറ്റ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്' ; സ്വകാര്യത പങ്കുവെച്ച് ചതിക്കുഴിയിൽപെട്ടു പോകുന്നവർക്ക് വഴികാട്ടിയായി കേരള പൊലീസിന്റെ 'വൈറൽ' ഷോർട്ട് ഫിലിം; പൃഥിരാജ് അവതാരകനാകുന്ന ഹ്രസ്വ ചിത്രം സമൂഹ മാധ്യമത്തിലും 'വൈറൽ' !

മറുനാടൻ ഡെസ്‌ക്‌

സമൂഹ മാധ്യമങ്ങളിലെ പരിധിയില്ലാത്ത ഉപയോഗം നിരവധി ആളുകളുടെ ജീവിതം തകർത്തെറിഞ്ഞ കഥകൾ നാം കേട്ടിട്ടുണ്ട്. സ്വകാര്യതയ്ക്ക് ഏറെ വെല്ലുവിളിയുയർത്തുന്ന ചതിക്കുഴികളാണ് ഫേസ്‌ബുക്കും, വാട്‌സാപ്പും ഉൾപ്പടെയുള്ള സമൂഹ മാധ്യമങ്ങളിൽ ഉള്ളത്. ഇത് അറിഞ്ഞിട്ടും പെട്ടു പോകുന്ന പെൺകുട്ടികളുടേയും ആൺകുട്ടികളുടേയും എണ്ണം വർധിച്ചു വരുന്നു എന്നതും നമ്മെ ഏറെ ഭയപ്പെടുത്തുന്നു.

പരിധിയില്ലാത്ത സമൂഹ മാധ്യമങ്ങളുടെ ഉപയോഗം നമ്മെ അപകടത്തിലാക്കും എന്ന സന്ദേശവുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. അറിവില്ലായ്മ മൂലം ചതിക്കുഴിയിൽപെട്ട് സ്വകാര്യത പങ്കുവയ്ക്കുന്നതിലെ അപകടം ചൂണ്ടിക്കാട്ടുകയാണ് സംസ്ഥാന പൊലീസ് സേന.

വൈറൽ എന്ന ഷോർട്ട് ഫിലിമിലൂടെയാണ് പൊലീസ് ഈ സന്ദേശം ജനങ്ങൾക്ക് മുന്നിലെത്തിക്കുന്നത്. നടൻ പൃഥ്വിരാജാണ് ഹ്രസ്വ ചിത്രം അവതരിപ്പിക്കുന്നത്.
ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ കേരള പൊലീസ് പങ്കുവെച്ച ഹ്രസ്വ ചിത്രം ഏറെ ജനശ്രദ്ധ നേടുകയാണ്.

കേരള പൊലീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

VIRAL- വൈറൽ- Short film Kerala Police Social media awareness

പരിധിയില്ലാത്ത സാമൂഹ്യമാധ്യമ ഉപയോഗം തകർത്തെറിഞ്ഞ ജീവിതങ്ങളുടെ എണ്ണമറ്റ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. അവിവേകത്തിനൊപ്പം അറിവില്ലായ്മയും കൂടിച്ചേരുമ്പോഴാണ് പലരും ചതിക്കുഴികളിൽപ്പെട്ടുപോകുന്നത്. സമൂഹ മാധ്യമങ്ങൾ വഴി സ്വകാര്യത പങ്കു വെക്കുന്നതിനു പിന്നിലെ അപകടങ്ങൾ ചൂണ്ടികാട്ടുന്നതിലേക്ക് കേരള പൊലീസ് തയ്യാറാക്കിയ വൈറൽ എന്ന ഹ്രസ്വചിത്രം നിങ്ങൾക്ക് മുന്നിലേക്ക് ... ഇത് ജനങ്ങളിലേക്ക് എത്തിക്കേണ്ടത് നമ്മുടെ കടമയാണ് .

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP