Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പരസ്ത്രീ ബന്ധം ചൂണ്ടിക്കാട്ടിയ ഭാര്യയോട് ഭർത്താവ് പറഞ്ഞത് സുപ്രീം കോടതി പോലും തെറ്റല്ലെന്ന് പറഞ്ഞുവെന്ന്; മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു; വിവാഹേതര ബന്ധത്തെ കുറിച്ചുള്ള സുപ്രീം കോടതി വിധിയുടെ ആദ്യ രക്തസാക്ഷി ചെന്നൈയിൽ

പരസ്ത്രീ ബന്ധം ചൂണ്ടിക്കാട്ടിയ ഭാര്യയോട് ഭർത്താവ് പറഞ്ഞത് സുപ്രീം കോടതി പോലും തെറ്റല്ലെന്ന് പറഞ്ഞുവെന്ന്; മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു; വിവാഹേതര ബന്ധത്തെ കുറിച്ചുള്ള സുപ്രീം കോടതി വിധിയുടെ ആദ്യ രക്തസാക്ഷി ചെന്നൈയിൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: വിവാഹേതര ബന്ധം കുറ്റകരമല്ലാതാക്കിയ സുപ്രീംകോടതി വിധിയുടെ ആദ്യ രക്തസാക്ഷി ചെന്നൈയിൽ. ഭർത്താവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തപ്പോൾ സുപ്രീംകോടതി വിധി ചൂണ്ടിക്കാണിച്ച് ഭർത്താവ് ന്യായീകരിച്ചതിന് പിന്നാലെ 24കാരിയാണ് ആത്മഹത്യ ചെയ്തത്. ചെന്നൈ എംജിആർ നഗറിൽ താമസിക്കുന്ന പുഷ്പലത (24) ആണ് ഭർത്താവിന്റെ ചെയ്തികളിൽ മനം നൊന്ത് ആത്മഹത്യ ചെയ്തത്.

ഭർത്താവ് ജോൺ പോൾ ഫ്രാങ്ക്‌ലിന്റെ വിവാഹേതര ബന്ധത്തെ പുഷ്പലത ചോദ്യം ചെയ്തു. എന്നാൽ ഇതിനെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി ഇയാൾ ന്യായീകരിക്കുക ആയിരുന്നു. ഇതിന് പിന്നാലെ പുഷ്പലത വീടിനുള്ളിൽ തൂങ്ങി മരിക്കുക ആയിരുന്നു. വിവാഹേതര ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് സുപ്രീംകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. എന്നാൽ, അതേ കോടതിവിധിപ്രകാരം ഭർത്താവിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റത്തിനു കേസെടുക്കും.

രണ്ട് വർഷം മുമ്പ് പ്രണയിച്ച് വിവാഹം ചെയ്തവരാണ് പുഷ്പലതയും ജോൺ പോളും. വീട്ടുകാരുടെ എതിർപ്പു മറികടന്നാണ് സ്വകാര്യ സ്ഥാപനത്തിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യന്ന ജോൺ പോളിനെ പുഷ്പലത വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകളുമുണ്ട്. പുഷ്പലത ടിബി രോഗിയാണ്. ഇതിനു മരുന്നു കഴിക്കുന്നുണ്ട്. രോഗം കണ്ടെത്തിയ ശേഷം ഭർത്താവ് തന്നിൽനിന്നു അകലം പാലിക്കുന്നതായി പുഷ്പലത സുഹൃത്തുക്കളോടു പരാതി പറഞ്ഞിരുന്നു.

ജോൺ പോളിനു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നു പുഷ്പലത മനസ്സിലാക്കി. കഴിഞ്ഞദിവസം രാത്രി വീട്ടിൽ വൈകിയെത്തിയപ്പോൾ ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. ബന്ധം തുടർന്നാൽ പൊലീസിൽ പരാതി നൽകുമെന്നു പുഷ്പലത പറഞ്ഞു. എന്നാൽ, വിവാഹേതര ബന്ധം സുപ്രീംകോടതി കുറ്റമല്ലാതാക്കിയതിനാൽ തന്നെ ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു ജോൺ പോളിന്റെ മറുപടി. ഇതിൽ മനംനൊന്ത പുഷ്പലത ശനിയാഴ്ച രാത്രി വീട്ടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP