Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൈററ്റ്‌സ് ഓഫ് ദി കരീബിയനെയും ജോണിഡെപ്പിനെയും അനുസ്മരിപ്പിച്ച് ആമീർഖാന്റെ 'തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ ട്രെയിലർ; വിജയ് കൃഷ്ണ ആചാരി സംവിധാനം ചെയ്ത ആക്ഷൻ- അഡ്വഞ്ചർ ചിത്രം നവംബർ 8 ന് തിയേറ്ററുകളിലെത്തും; ചിത്രം കോപ്പിയെന്ന് ആരാധകർ

പൈററ്റ്‌സ് ഓഫ് ദി കരീബിയനെയും ജോണിഡെപ്പിനെയും അനുസ്മരിപ്പിച്ച് ആമീർഖാന്റെ 'തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ ട്രെയിലർ; വിജയ് കൃഷ്ണ ആചാരി സംവിധാനം ചെയ്ത ആക്ഷൻ- അഡ്വഞ്ചർ ചിത്രം നവംബർ 8 ന് തിയേറ്ററുകളിലെത്തും; ചിത്രം കോപ്പിയെന്ന് ആരാധകർ

 അമിതാഭ് ബച്ചനും ആമിർ ഖാനും ഒന്നിച്ചെത്തുന്ന 'തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ' ട്രെയിലർ റിലീസായി. ആക്ഷൻ പിരീഡ് ചിത്രമാണ് 'തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ'. യഷ് രാജ് ഫിലിംസാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. എന്നാൽ ട്രെയിലർ ഹോളിവുഡിലെ വിഖ്യാത ചിത്രം പൈററ്റ്‌സ് ഓഫ് ദി കരീബിയനെയും നായകൻ ജോണി ഡെപ്പിനെയും അനുസ്മരിക്കും വിധമാണ്. ഇതിനോടകം തന്നെ ട്രെയിലറും ചിത്രവും ചർച്ചയായി കഴിഞ്ഞു. ആരാധകരധികവും ചിത്രം ഹോളിവുഡ് ചിത്രത്തിന്റെ കോപ്പിയാണെന്ന തരത്തിലുള്ള കമന്റുകളും ട്രെയിലറിന്ആരാധകർനൽകുന്നുണ്ട്. നായകൻ ആമിർഖാനും ജോണിഡെപ്പിനെ അനുകരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും വിമർശനം ഉയർന്നിട്ടുണ്ട്.

1795 ലെ കഥയാണ് ചിത്രം പറയുന്നത്. വ്യാപാരത്തിനായി ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിലേക്ക് വന്ന കാലഘട്ടമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലമാകുന്നതെന്ന സൂചനകളാണ് ട്രെയിലർ നൽകുന്നത്. ഫിലിപ്പ് മെഡോസ് ടെയ്ലറുടെ നോവലായ 'കൺഫെഷൻസ് ഓഫ് എ തംഗ് ആൻഡ് ദ കൾട്ട് ഓഫ് ദ തഗ്ഗീ' യെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് 'തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ. മുൻപ്, ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്ന അമിതാഭ് ബച്ചൻ, കത്രീന കെയ്ഫ്, ഫാത്തിമ സന ഷെയ്ഖ്, ജോൺ ക്ലീവ് എന്നിവരുടെ മോഷൻ പോസ്റ്ററുകളും റിലീസ് ചെയ്തിരുന്നു.ധൂം3'ക്ക് ശേഷം വിജയ് കൃഷ്ണ ആചാരി സംവിധാനം നിർവ്വഹിക്കുന്ന 'തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ' എന്ന ആക്ഷൻ- അഡ്വഞ്ചർ ചിത്രം നവംബർ 8 ന് തിയേറ്ററുകളിലെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP