Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോട്ടെ നീലഗിരി ലോഡ്ജ് ഇന്ന് പൊളിച്ചു തുടങ്ങി; പൊളിച്ചു മാറ്റുന്നത് വയലാറും എസ്‌കെ പൊറ്റക്കാടുമെല്ലാം എഴുതാനിരുന്ന മുറികൾ; നീലഗിരിയുടെ സഖികളെ എന്ന പാട്ടെഴുതാൻ വയലാർ താമസിച്ചിരുന്നത് ഇതേ നീലഗിരി ലോഡ്ജിൽ !

കോഴിക്കോട്ടെ നീലഗിരി ലോഡ്ജ് ഇന്ന് പൊളിച്ചു തുടങ്ങി; പൊളിച്ചു മാറ്റുന്നത് വയലാറും എസ്‌കെ പൊറ്റക്കാടുമെല്ലാം എഴുതാനിരുന്ന മുറികൾ; നീലഗിരിയുടെ സഖികളെ എന്ന പാട്ടെഴുതാൻ വയലാർ താമസിച്ചിരുന്നത് ഇതേ നീലഗിരി ലോഡ്ജിൽ !

ജാസിം മൊയ്‌ദീൻ

കോഴിക്കോട്; വൈക്കം മുഹമ്മദ് ബഷീർ മുതൽ എംടി വരെയുള്ള സാഹിത്യകാരന്മാരുടെ നിരവധി രചനകൾക്ക് കളമൊരുക്കിയ കോഴിക്കോട്ടെ നീലഗിരി ലോഡ്ജ് ഇനി ഓർമകളിൽ മാത്രം. കാലപ്പഴക്കം ചെന്ന് പൊളിഞ്ഞു വീഴാറായ കെട്ടിടം പൊളിച്ചു മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഉടമകൾ. കോഴിക്കോട് റെയിൽവെ സ്റ്റേഷന് സമീപം ആനിഹാൾ റോട്ടിൽ കേവലം 75 രൂപക്ക് മുറികിട്ടിയിരുന്ന നീലഗിരി ലോഡ്ജ് പൊളിച്ചു മാറ്റുന്നതിലൂടെ ഓർമയാകുന്നത് മലയാളത്തിലെ എണ്ണം പറഞ്ഞ സാഹിത്യകാരന്മാരുടെ ഇടത്താവളം കൂടിയാണ്.

വൈക്കം മുഹമ്മദ് ബഷീർ, എസ്‌കെ പൊറ്റക്കാട്, എം മുകുന്ദൻ, സുകുമാർ അഴീക്കോട്, ഒവി വിജയൻ, പുനത്തിൽ കുഞ്ഞബ്ദുള്ള തുടങ്ങി നിരവധി സാഹിത്യകാരന്മാർ സ്ഥിരമായി വന്നിരുന്ന ലോഡ്ജാണ് നീലഗിരി. ഒരു കാലത്ത് നീലഗിരിയിൽ ഇരുന്നാലേ എഴുത്ത് വരൂ എന്നതായിരുന്നു ഇവരുടെയൊക്കെ അവസ്ഥ. വയാലറും വികെഎന്നുമെല്ലാം നീലഗിരി ലോഡ്ജിലെ സ്ഥിരം സന്ദർശകരായിരുന്നു. പണിതീരാത്ത വീട് എന്ന സിനിമക്കായി വയലാർ നീലഗിരിയുടെ സഖികളേ എന്ന പാട്ടെഴുതിയത് കോഴിക്കോട്ടെ ഇതേ നീലഗിരി ലോഡ്ജിലിരുന്നാണ്.

ഇന്നലെ പൊളിച്ചു മാറ്റാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് വന്നതിന് ശേഷവും 75 രൂപ വാടകക്ക് താമസിക്കാനായി നിരവധി പേരാണ് എത്തിയത്. 20 മുറികളുള്ള ലോഡ്ജ് ഇന്ന് പൊളിച്ചു തുടങ്ങി. കോഴിക്കോട്ടെ ആര്യവൈദ്യ വിലാസിനി വൈദ്യശാല ഉടമ കാളൂർ നീലകണ്ഠൻ വൈദ്യരാണ് കോഴിക്കോട് റെയിൽവെ സ്റ്റേഷന് സമീപം നീലഗിരി ലോഡ്ജ് സ്ഥാപിക്കുന്നത്. പിന്നീട് അദ്ദേഹത്തിന്റെ മകൻ രാമദാസ് വൈദ്യരും ഇപ്പോൾ ഡോ. മനോജ് കാളൂരുമാണ് ലോഡ്ജ് നോക്കി നടത്തിയിരുന്നത്.

പണ്ട് കാലത്ത് ബാർ അറ്റാച്ച്ഡ് ലോഡ്ജ് എന്ന് ഹോട്ടലുകൾക്ക് മുന്നിൽ ബോർഡ് വന്ന കാലത്ത് നീലഗിരി ലോഡ്ജ് അറിയപ്പെട്ടിരുന്നത് ടെമ്പിൾ അറ്റാച്ച്ഡ് ലോഡ്ജ് എന്നായിരുന്നു. കല്ലിങ്ങൽ ഭഗവതി ക്ഷേത്രം ലോഡ്ജിന് സമീപത്തായിരുന്നതിനാലാണ് രാമദാസ് വൈദ്യർ അന്ന് അങ്ങനെയൊരു പേര് ലോഡ്ജിന് നൽകിയത്. വർഷങ്ങൾക്കിപ്പുറം ലോഡ്ജിന്റെ ചുമരുകളും തൂണുകളും കാലപ്പഴക്കത്താൽ ദ്രവിച്ചു തുടങ്ങി. പുതുക്കിപ്പണായാതെ നിലനിൽക്കില്ലെന്ന അവസ്ഥയായി. പൊളിച്ചുമാറ്റി പുതുക്കിപ്പണിയുകയല്ലാതെ വേറെ നിവൃത്തിയില്ലെന്ന അവസ്ഥയിലാണ് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിനെ തുടർന്ന് നീലഗിരി ലോഡജ് ഇന്ന് പൊളിക്കാൻ ആരംഭിച്ചത്.

20 മുറികളുള്ള ലോഡ്ജിൽ ഇന്നലെയും താമസക്കാരുണ്ടായിരുന്നു. ഈ കാലത്തും കോഴിക്കോട് പോലൊരു നഗരത്തിൽ റെയിൽവെ സ്റ്റേഷന് സമീപം 75 രൂപ വാടകക്ക് മുറികിട്ടുന്ന വേറെ ലോഡ്ജുകളുണ്ടാകില്ല. പൊളിച്ചുമാറ്റിയ സ്ഥലത്ത് പുതിയ കെട്ടിടം പണിയുമ്പോൾ ഒരു ഭാഗത്ത് ലോഡ്ജ് നിർമ്മിക്കാനുള്ള തീരുമാനത്തിലാണ് ഇപ്പോഴത്തെ ഉടമ ഡോ.മനോജ് കാളൂർ. അദ്ദേഹത്തെ സംബന്ധിച്ച് ഇത് കേവലമൊരു ലോഡ്ജ് മാത്രമല്ല. മറിച്ച് തന്റെ അച്ചനും സുഹൃത്തുക്കളും അവരുടെ ആയുസ്സിൽ സന്തോഷം കണ്ടെത്തിയിരുന്ന ഇടം കൂടിയാണ്. അതുകൊണ്ട് തന്നെ ആ ഓർമകൾക്ക് പകരംവെക്കാൻ മറ്റൊന്നിനുമാകില്ലെന്ന് ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാകും പുതിയത് പണിയുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP