Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആധാറിന് പച്ചക്കൊടി! ആധാറിന്റെ ഭരണഘടനാ സാധുത ശരിവെച്ചു കൊണ്ട് സുപ്രീംകോടതി വിധി; ആധാർ കൃത്രിമമായി നിർമ്മിക്കാനാവില്ല; വിവരങ്ങൾ സ്വകാര്യ കമ്പനികൾക്ക് അവകാശപ്പെടാനാകില്ല; പൗരന്മാരുടെ അവകാശങ്ങൾക്ക് മേൽ പരിമിതമായ നിയന്ത്രണങ്ങളാകാം എന്ന് കോടതി; മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി ആധാർ നടപ്പിലാക്കണമെന്നും ഉത്തരവ്; സുപ്രധാന വിധി പ്രസ്താവത്തിൽ ചീഫ് ജസ്റ്റിസ് അടക്കം മൂന്ന് ജഡ്ജിമാർക്ക് ഒരേ അഭിപ്രായം

ആധാറിന് പച്ചക്കൊടി! ആധാറിന്റെ ഭരണഘടനാ സാധുത ശരിവെച്ചു കൊണ്ട് സുപ്രീംകോടതി വിധി; ആധാർ കൃത്രിമമായി നിർമ്മിക്കാനാവില്ല; വിവരങ്ങൾ സ്വകാര്യ കമ്പനികൾക്ക് അവകാശപ്പെടാനാകില്ല; പൗരന്മാരുടെ അവകാശങ്ങൾക്ക് മേൽ പരിമിതമായ നിയന്ത്രണങ്ങളാകാം എന്ന് കോടതി; മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി ആധാർ നടപ്പിലാക്കണമെന്നും ഉത്തരവ്; സുപ്രധാന വിധി പ്രസ്താവത്തിൽ ചീഫ് ജസ്റ്റിസ് അടക്കം മൂന്ന് ജഡ്ജിമാർക്ക് ഒരേ അഭിപ്രായം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആധാറിന് പച്ചക്കൊടി കാട്ടിക്കൊണ്ട് സുപ്രീംകോടതി ഉത്തരവ്. ആധാറിന്റെ ഭരണഘടാന സാധുത ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജികളിൽ കോടതി ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗബെഞ്ചാണ് വിധി പറഞ്ഞത്. ഇതിൽ മൂന്നംഗ ബെഞ്ചിന്റെ അഭിപ്രായം പറഞ്ഞു കൊണ്ട് ജസ്റ്റിസ് സിക്രിയാണ് വിധി പറഞ്ഞത്. ഒരു ഐഡിറ്റിന്റി കാർഡ് കൂടി ഉണ്ടാകുന്നത് നല്ല കാര്യമാണെന്ന് സുപ്രിംകോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. ആധാർ പ്രയോജനപ്രദമാണെന്നുംമ കോടതി വ്യക്തമാക്കി.

ആധാറിന്റെ ഭരണഘടനാ സാധ്യത ശരിവെച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയിൽ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമെന്ന വാദം തള്ളി. പൗരന്മാരുടെ അവകാശങ്ങൾക്ക് മേൽ പരിമിതമായ നിയന്ത്രണങ്ങളാകാമെന്നും കോടതി വ്യക്തമാക്കി. മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി ആധാർ നടപ്പിലാക്കണമെന്നും കോടതി ഉത്തരവിട്ടു. കോർപ്പറേറ്റുകൾക്ക് ആധാർ വിവരങ്ങൾ ലഭിക്കാൻ ഇടയാക്കരുതെന്നും കോടതി വിധിപ്രസ്താവത്തിൽ വ്യക്തമാക്കി. പൗരന്റെ അവാശങ്ങൾക്ക് മേൽ പരിമിതമായി നിയന്ത്രണങ്ങൾ ആകാമാമെന്ന സുപ്രധാന നിരീക്ഷണവും കോടതി വിധിയിൽ ഉണ്ടായി.

ഏകീകൃത തിരിച്ചറിയൽ കാർഡ് നല്ലതാണെന്ന് മൂന്നംഗ ബഞ്ചിന്റെ അഭിപ്രായം വായിച്ചു കൊണ്ട് ജസ്റ്റിസ് ജെ. സിക്രി വ്യക്തമാക്കി. സവിശേഷമായ തിരിച്ചറിയൽ കാർഡാണ് ആധാർ എന്നതാണ് ഇതിന്റെ പ്രത്യേക അദ്ദേഹം നിരീക്ഷിച്ചു. വളരെ ചെറിയ തോതിലുള്ള ബയോമെട്രിക് ഡാറ്റയും മറ്റു വിവരങ്ങളും മാത്രമാണ് ആധാറിനായി ജനങ്ങളിൽനിന്ന് സ്വീകരിക്കുന്നുള്ളൂ. പാർശ്വവൽക്കരിക്കപ്പെട്ട, താഴെത്തട്ടിലുള്ള സമൂഹത്തിന് വ്യക്തിത്വം നൽകുന്ന തിരിച്ചറിയൽ കാർഡാണ് ആധാർ എന്നും അദ്ദേഹം പറഞ്ഞു.

ആധാർ കൃത്രിമമായി നിർമ്മിക്കാനാവില്ല. ആധാറിനായി ശേഖരിച്ച വിവരങ്ങൾ സുരക്ഷിതമാണ്. സർക്കാർ പദ്ധതികളിൽനിന്നുള്ള നേട്ടങ്ങൾ ആധാർ കാർഡിലൂടെ സാധാരണ ജനങ്ങൾക്ക് ലഭിക്കുന്നതായും അദ്ദേഹം നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിനു മുമ്പാകെ നാലുമാസങ്ങളിലായി 38 ദിവസത്തോളം വാദം നടന്നിരുന്നു. അതിന് ശേഷമാണ് സുപ്രാഘന വിധി പുറപ്പെടുവിച്ചത്.

സിബിഎസ്ഇ, നീറ്റ്, യുജിസി തുടങ്ങിയവയ്ക്ക് ആധാർ നിർബന്ധിതമാക്കാനാവല്ലെന്ന് സുപ്രിംകോടതി ഉത്തരവിൽ പറയുന്നു. സ്‌കൂൾ പ്രവേശനത്തിന് ആധാർ നിർബന്ധമാക്കാൻ പാടില്ല. കൂടാതെ കുട്ടികൾക്കുള്ള ഒരു പദ്ധതികളും ആധാർ ഇല്ലാത്തതിന്റെ പേരിൽ നിഷേധിക്കപ്പെടാൻ പാടില്ലെന്നും വിധിപ്രസ്താവത്തിൽ പറഞ്ഞു.

ആധാർ ഇല്ലാത്തതിന്റെ പേരിൽ ഒരു വ്യക്തിയുടെയും അവകാശങ്ങൾ നിഷേധിക്കാനാവില്ലെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി. ആധാർ നിയമത്തിലെ 33(പാർട്ട് 2), 57 വകുപ്പുകൾ റദ്ദാക്കി കൊണ്ടുമാണ് കോടതി വിധി. ദേശീയ സുരക്ഷയുടെ പേരിൽ വിവരങ്ങൾ കൈമാറാനാകില്ലെന്നും കോടതി പറഞ്ഞു. ആധാർ ഉപയോഗവുമായി ബന്ധപ്പെട്ട് വ്യക്തികൾക്ക് പരാതി ഉന്നയിക്കാൻ, മൊബൈൽ ഫോണുമായി ബന്ധിപ്പിക്കണമെന്ന് നിർബന്ധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണന്നും ബാങ്ക് അക്കൗണ്ട് എടുക്കുന്നതിന് ആധാർ നിർബന്ധമന്നും വിധി പ്രസ്താവത്തിൽ വ്യക്തമാക്കി. ആദായ നികുതി റിട്ടേണിന് ആധാർ നിർബന്ധമാണെന്ന നിർദ്ദേശവും കോടതി നൽകിയിട്ടുണ്ട്. പാൻകാർഡ് എടുക്കുന്നതിനും ആധാർ നിർബന്ധമാണന്നും വിധിപ്രസ്താവത്തിൽ പറയുന്നു.

ആധാർപദ്ധതി പൗരന്റെ സ്വകാര്യതയ്ക്ക് നേരേയുള്ള കടന്നുകയറ്റമാണെന്നാണ് പൊതുതാൽപര്യ ഹർജികളിലെ പ്രധാനവാദം. എന്നാൽ, ക്ഷേമപദ്ധതികളുടെ പ്രയോജനം ജനങ്ങൾക്ക് നേരിട്ട് ലഭ്യമാക്കാനാണ് ആധാർ നടപ്പാക്കുന്നതെന്ന വാദമാണ് കേന്ദ്രസർക്കാർ ഉന്നയിച്ചത്. പൗരന്റെ ആധാർ വിവരങ്ങൾ സുരക്ഷിതമാണോ, സ്വകാര്യതയ്ക്കും അന്തസായി ജീവിക്കാനുമുള്ള മൗലികാവകാശം നിഷേധിക്കുന്നുണ്ടോ, ആധാർ നിർബന്ധമാക്കണമോ തുടങ്ങിയ ചോദ്യങ്ങൾകക്കാണ് പ്രധാനാമയും അഞ്ചംഗഭരണഘടനാബെഞ്ച് ഉത്തരം നൽകിയത്. ആധാർനിയമത്തിലെ വ്യവസ്ഥകൾ ഭരണഘടനാവിരുദ്ധമാണെന്നുമായിരുന്നു ഉയർന്ന ആരോപണങ്ങൾ. ഈ ആരോപണങ്ങൾ കോടതി തശള്ളിക്കളഞ്ഞു.

രാജ്യത്തിന് ഏകീകൃത തിരിച്ചറിയൽ കാർഡിന്റെ ആവശ്യമുണ്ടെന്ന് വാദം കേൾക്കുന്ന വേളയിൽ കോടതി നേരത്തെ നിലപാടെടുത്തിരുന്നു. അതേസമയം, ആധാർവിവരങ്ങൾ ചോരുമെന്ന പരാതിക്കാരുടെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്നും കോടതി വ്യക്തമാക്കി. അതേസമയം കേസിൽ സ്വകാര്യതയുടെ പേരു പറഞ്ഞ് രാജ്യത്തെ മുപ്പതുകോടി ദരിദ്രരുടെ ഭക്ഷണത്തിനും ജീവിക്കാനുമുള്ള മൗലികാവകാശം ലംഘിക്കാനാകില്ലെന്ന നിലപാടിൽ ഊന്നിയായിരുന്നു കേന്ദ്രസർക്കാരിന്റെ വാദിച്ചത്. ആധാർവിവരങ്ങൾ സുരക്ഷിതമാണെന്ന് ബോധ്യപ്പെടുത്താൻ തുറന്നകോടതിയിൽ പവർപോയിന്റ് പ്രസന്റേഷനും നടത്തി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആധാർവിവരം കൈമാറുമെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി സിഇഒ അജയ് ഭൂഷൺ പാണ്ഡെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

ആധാർനമ്പർ ക്ഷേമപദ്ധതികളുമായും സേവനങ്ങളുമായും ബന്ധിപ്പിച്ചതോടെ ലക്ഷകണക്കിന് വ്യാജന്മാരെ കണ്ടെത്തിയെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. ക്ഷേമപദ്ധതികളുടെ ആനുകൂല്യം ഇടനിലക്കാർ തട്ടിയെടുക്കാതെ ജനങ്ങൾക്ക് നേരിട്ട് ലഭ്യമാക്കുന്നതിനാണ് ആധാർപദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്വകാര്യതയ്ക്കുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിനുമേലെ അല്ല. പൊതുതാൽപര്യത്തിനല്ല, സ്വകാര്യതയ്ക്കാണ് മുൻതൂക്കം നൽകുന്നതെങ്കിൽ ആധാർ പിൻവലിക്കാമെന്ന് ഒരവസരത്തിൽ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പറയുന്ന സാഹചര്യമുണ്ടായി.

ആധാർവിവരങ്ങൾ കൈകാര്യം ചെയ്യുന്ന സർക്കാർഏജൻസിയും, എന്റോൾമെന്റ് ഏജൻസികളും സുരക്ഷിതമാണോയെന്ന് വാദത്തിനിടെ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചോദിച്ചിരുന്നു. ഇതിന് പവർപോയിന്റ് പ്രസന്റേഷനിലൂടെയാണ് കേന്ദ്രം മറുപടി നൽകിയത്. ഏഴുവർഷത്തിനിടെ ഒരുതവണ പോലും ഡേറ്റ ചോർച്ചയുണ്ടായിട്ടില്ലെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി സിഇഒ അജയ് ഭൂഷൺ പാണ്ഡെ വ്യക്തമാക്കി. കേന്ദ്രീകൃത ഇടത്താണ് ഡേറ്റ ശേഖരിക്കുന്നതെന്നും , പന്ത്രണ്ട് അക്ക ആധാർനമ്പർ, പൗരൻ മരിച്ചാലും മറ്റൊരാൾക്ക് കൈമാറുകയില്ലെന്നും സിഇഒ അറിയിക്കുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP