Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിലവിലെ ജനറൽ സെക്രട്ടറിമാർ തുടരും; ബിജെപി സംസ്ഥാന ഭാരവാഹിപ്പട്ടിക തയ്യാറാക്കിയത് ഗ്രൂപ്പുകളെ പിണക്കാതെ; രണ്ട് സംസ്ഥാന വക്താക്കളെ മാറ്റാനും ധാരണ

നിലവിലെ ജനറൽ സെക്രട്ടറിമാർ തുടരും; ബിജെപി സംസ്ഥാന ഭാരവാഹിപ്പട്ടിക തയ്യാറാക്കിയത് ഗ്രൂപ്പുകളെ പിണക്കാതെ; രണ്ട് സംസ്ഥാന വക്താക്കളെ മാറ്റാനും ധാരണ

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹിപ്പട്ടിക തയ്യാറായി. നിലവിലെ ജനറൽ സെക്രട്ടറിമാർ തുടരും. ഗ്രൂപ്പുകളെ പിണക്കാതെയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാന അധ്യക്ഷനായി പി.എസ്. ശ്രീധരൻ പിള്ള നിയമിതനായി മാസങ്ങൾ പിന്നിട്ടിട്ടും മറ്റ് ഭാരവാഹികളുടെ കാര്യത്തിൽ ധാരണയിലെത്താൻ ബിജെപിക്കായിരുന്നില്ല.

വി.മരളീധരൻ പക്ഷത്തെയും കുമ്മനം രാജശേഖരനെ അനുകൂലിക്കുന്നവരെയും ഒരുമിച്ച് നിർത്തി തീരുമാനങ്ങളെടുക്കുക എന്നതായിരുന്നു പ്രതിസന്ധി. ജനറൽ സെക്രട്ടറിമാരെ മാറ്റാനാവില്ല എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ട് തന്നെ നിലവിലെ ജനറൽ സെക്രട്ടറിമാർ തുടരും എന്ന നിലയിലുള്ള തീരുമാനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

കെ.സുരേന്ദ്രൻ, എം ടി.രമേശ്,എ.എൻ.രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ എന്നിവർ പുതിയ പട്ടികയിലും ജനറൽ സെക്രട്ടറിമാരായി തുടരും. ഒഴിഞ്ഞകിടന്ന സെക്രട്ടറി സ്ഥാനത്തേക്ക് പി.ലീലാവതിയെ ഉൾപ്പെടുത്തി. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ചേറ്റൂർ ബാലകൃഷ്ണൻ മാസ്റ്ററെ ഉൾപ്പെടുത്തി. രണ്ട് സംസ്ഥാന വക്താക്കളെ മാറ്റാൻ ധാരണയായിട്ടുണ്ട്. ജെ.ആർ.പത്മകുമാർ, രഘുനാഥ് എന്നിവരെ തൽസ്ഥാനത്തു നിന്ന് മാറ്റും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP