Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിഷപ്പായതു പോപ്പ് പുറത്താക്കിയ വത്തിക്കാനിലെ അധോലോകത്തെ സ്വാധീനിച്ച്; ഹിറ്റ്‌ലറാണ് തന്റെ റോൾ മോഡലെന്ന് ഇഷ്ടക്കാരോട് തുറന്ന് പറയും; വിമത വൈദികരെ നിരീക്ഷിക്കാൻ പഞ്ചാബ് പൊലീസിന്റെ സഹായം; ചോദ്യം ചെയ്യുന്നവരെ ക്രിമിനൽ കേസിലോ പെണ്ണു കേസിലോ കുടുക്കും; തന്നെക്കാൾ പ്രശസ്തി ലഭിച്ചതു കൊണ്ട് വൈദികനെ മഹറോൺ ചൊല്ലി വീട്ടിലിരുത്തി; മെത്രാൻ വേഷം അണിഞ്ഞ് ഫ്രാങ്കോ കെട്ടി ഉയർത്തിയത് അധോലോക സാമ്രാജ്യം

ബിഷപ്പായതു പോപ്പ് പുറത്താക്കിയ വത്തിക്കാനിലെ അധോലോകത്തെ സ്വാധീനിച്ച്; ഹിറ്റ്‌ലറാണ് തന്റെ റോൾ മോഡലെന്ന് ഇഷ്ടക്കാരോട് തുറന്ന് പറയും; വിമത വൈദികരെ നിരീക്ഷിക്കാൻ പഞ്ചാബ് പൊലീസിന്റെ സഹായം; ചോദ്യം ചെയ്യുന്നവരെ ക്രിമിനൽ കേസിലോ പെണ്ണു കേസിലോ കുടുക്കും; തന്നെക്കാൾ പ്രശസ്തി ലഭിച്ചതു കൊണ്ട് വൈദികനെ മഹറോൺ ചൊല്ലി വീട്ടിലിരുത്തി; മെത്രാൻ വേഷം അണിഞ്ഞ് ഫ്രാങ്കോ കെട്ടി ഉയർത്തിയത് അധോലോക സാമ്രാജ്യം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം : പുരോഹിതൻ എന്നതിനെക്കാൾ രാഷ്ട്രീയക്കാരനും ബിസിനസുകാരനുമാണു ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ. ഡൽഹിയിലേയും പഞ്ചാബിലേയും രാഷ്ട്രീയക്കാരെല്ലാം ബിഷപ്പിന്റെ അടുപ്പക്കാരനാണ്. ഈ ബന്ധങ്ങളിലൂടെ പഞ്ചാബിൽ സ്വന്തം അധോലോകമാണ് ബിഷപ്പ് സ്ഥാപിച്ചെടുത്തത്. ഇതു കൊണ്ടാണ് പൊലീസിനും ജലന്ധറിൽ പോയി ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യാൻ മടി. ഫ്രാങ്കോയെ അറസ്റ്റ് ചെയ്താൽ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നാണ് പഞ്ചാബ് പൊലീസ് പറയുന്നത്. ഇതിനെല്ലാം കാരണം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സ്വാധീനമാണ്. കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ജലന്ധർ ബിഷപ്പിനെതിരെ വേറെയും കന്യാസ്ത്രീകൾ പരാതി നൽകിയിരുന്നു. ഇതെല്ലാം സഭ മുക്കുകയായിരുന്നു. വെറുമൊരു മെത്രാനെന്നതിന് അപ്പുറം സ്വാധീനവും നിയന്ത്രണവും കത്തോലിക്കാ സഭയിൽ ഫ്രാങ്കോ മുളയ്ക്കലിന് ഉള്ളതാണ് ഇതിന് കാരണം.

ഡൽഹിയിൽ സഹായമെത്രാനെന്ന നിലയിലെ പ്രവർത്തനമാണ് ഫ്രാങ്കോയെ ശ്രദ്ധേയനായത്. വത്തിക്കാനിലെ കളങ്കിതരായ വൈദികരെല്ലാം ഫ്രാങ്കോയുടെ അടുപ്പക്കാരണ്. ഇവരെ ഡൽഹിയിൽ കൊണ്ടു വന്ന് സത്കരിച്ചും മറ്റുമാണ് ഫ്രാങ്കോ ഇവരുടെ അടുപ്പക്കാരനായത്. ഈ ബന്ധങ്ങളാണ് അർഹതപ്പെട്ട പലരേയും തഴഞ്ഞ് 2013ൽ ഫ്രാങ്കോയെ ജലന്ധറിലെ പരമാധികാരിയാക്കിയത്. പതിയെ ഓരോരുത്തരെ തകർത്ത് എല്ലാം തന്റെ സ്വാധീനവലയത്തിലേക്കാക്കി മാറ്റുകയായിരുന്നു ബിഷപ്പ് ഫ്രാങ്കോ ചെയ്തത്. ഹിറ്റ്‌ലറാണ് തന്റെ റോൾ മോഡലെന്ന് പറഞ്ഞാണ് എതിരാളികളെ നേരിട്ടത്. തനിക്കെതിരെ ആരോപണവുമായെത്തിയവരെ എല്ലാം പല കേസുകളിൽ കുടുക്കി ഒതുക്കി. സ്ത്രീ പീഡനവും സാമ്പത്തിക ക്രമക്കേടും ആരോപിച്ചു. പലരിൽ നിന്നു ളോഹ ഊരി വാങ്ങി. ഇതിനെല്ലാം വേണ്ടി സ്വന്തം വൈദിക സഭയിലൂടെ അടുപ്പക്കാരെ ജലന്ധറിൽ സൃഷ്ടിക്കുകയും ചെയ്തു. ഇതിൽ പലരും അതൃപ്തരുമായിരുന്നു.

അതുകൊണ്ട് തന്നെ രൂപതയിലെ പള്ളികളിൽ നിരവധി വിമതരും എത്തി. പലരും ബിഷപ്പിനെ ചോദ്യം ചെയ്തു. ഇതിനെ ചാരന്മാരെ നിയോഗിച്ചാണ് ഫ്രാങ്കോ നേരിട്ടത്. സ്വന്തം സന്യാസി സഭയിൽ നിന്നെത്തിയ വിശ്വസ്തരെ എല്ലാ അരമനയിലും നിയോഗിച്ചു. തനിക്കെതിരെ ചെറുവിരൽ അനങ്ങിയാൽ പോലും ബിഷപ്പ് അപ്പോൾ തന്നെ അറിഞ്ഞു. പഞ്ചാബ് പൊലീസിലെ വിശ്വസ്തരെ ഉപയോഗിച്ചും അതീവ രഹസ്യമായി കാര്യങ്ങൾ നിരീക്ഷിച്ചു. അങ്ങനെ സത്യത്തിനൊപ്പം നീങ്ങിയവരെ എല്ലാം അരിഞ്ഞു വീഴ്‌ത്തുന്ന തരത്തിൽ ഇടപെടൽ നടത്തി ഫ്രാങ്കോ മുന്നോട്ട് പോയി. പ്രാർത്ഥനാലയം കൈക്കലാക്കാൻ ഫാ ബേസിലിനെ എല്ലാ അർത്ഥത്തിലും ഇല്ലായ്മ ചെയ്യുകയായിരുന്നു ഫ്രാങ്കോ ചെയ്തത്. ഇതിനെ ആർക്കും എതിർക്കാനോ ചോദ്യം ചെയ്യാനോ കഴിഞ്ഞില്ല.

തന്റെ ഇഷ്ടത്തിന് വഴങ്ങാത്തവരെയെല്ലാം ബിഷപ് മാനസികമായി പീഡിപ്പിച്ചിരുന്നു. സ്ഥലംമാറ്റവും അവധിയുമൊക്കെ ബിഷപ്പിന്റെ ഇഷ്ടാനുസരണമായിരുന്നു. ഇതോടെ പരാതികളും എത്തി. മിഷനറീസ് ഓഫ് ജീസസ് (എം.ജെ) സന്യാസസമൂഹത്തിന്റെ മദർ ജനറലിനു നൽകിയ പരാതികൾ പലതും പറഞ്ഞത് ഞെട്ടിക്കുന്ന കഥകളായിരുന്നു. മദർ ജനറലിന്റെ പിന്തുണ ബിഷപ്പിനൊപ്പമാണ്. അതുകൊണ്ട് തന്നെ ഈ പരാതികളെല്ലാം മുങ്ങി. ചിലരെ ബിഷപ്പിന്റെ പീഡനത്തെത്തുടർന്ന് ഫോർമേറ്റർ ചുമതല വഹിച്ചിരുന്നയാളടക്കം 18 കന്യാസ്ത്രീകളാണു സഭ വിട്ടതെ്. അവരുടെ പേരുവിവരങ്ങളും സഭ വിട്ടുപോകാൻ ഇടയാക്കിയ സാഹചര്യങ്ങളും സഭയിൽ എല്ലാവർക്കും അറിയാം. എന്നാൽ ആരും ചെറുവിരൽ പോലും അനക്കുന്നില്ല. ബിഷപ്പിന്റെ മാഫിയാ ബന്ധങ്ങളാണ് ഇതിന് കാരണമെന്ന വിലയിരുത്തലും സജീവമാണ്. പുരോഹിതൻ എന്നതിനെക്കാൾ രാഷ്ട്രീയക്കാരനും ബിസിനസുകാരനുമാണു ബിഷപ് ഫ്രാങ്കോയെന്ന് ഒരു കന്യാസ്ത്രീയുടെ പരാതിയിലുണ്ട്. ഇതായിരുന്നു ശരിയും. ഹിറ്റലറെ പോലെ എല്ലാം നിയന്ത്രിച്ചു.

ഗഖലൻ സെന്റ് മേരീസ് ഇടവകയിൽ പുതിയ പള്ളിയുടെ വെഞ്ചിരിപ്പ് കർമ്മം നടക്കുകയായിരുന്നു. ബിഷപ്പ് എത്തിയപ്പോൾ അദ്ദേഹം ആഗ്രഹിച്ചപോലെ കുതിരപ്പുറത്ത് കയറ്റിയുള്ള എഴുന്നള്ളിപ്പും നോട്ടുമാല ഇട്ടുള്ള സ്വീകരണവും വാദ്യമേളങ്ങളും ഒന്നും കിട്ടിയില്ല. അതിന്റെ ദേഷ്യം മുഴുവൻ പ്രസംഗത്തിനിടെ വികാരിയച്ചനോട് തീർത്തു. ചടങ്ങിനെത്തിയ അതിഥികളുടെ മുഴുവൻ പേരെടുത്ത് പറഞ്ഞ ബിഷപ്പ് വികാരിയച്ചനെ കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞില്ല. ഈ പള്ളി പണിക്ക് വികാരിയുടെ സംഭാവന ചെറുതാണെന്ന് വരെ പറഞ്ഞു. അതിനെ വിശ്വാസികളും കന്യാസ്ത്രീകളും എതിർത്തു. അച്ചന്റെ ശ്രമഫലമാണ് പള്ളിപണി പൂർത്തിയായതെന്ന് അവർ മറുപടി നൽകി. ഉടനെവന്നു അടുത്ത പണി, വെഞ്ചിരിപ്പിനൊപ്പം തന്നെ പുതിയ വികാരിയെ നിയമിക്കുകയാണ് പള്ളിയുടെ താക്കോൽ അദ്ദേഹത്തിന് നൽകാൻ നിർദ്ദേശിച്ചു. ഇതിനേയും ഇടവകാംഗങ്ങൾ എതിർത്തു. ഇത്രയും കഷ്ടപ്പെട്ട് ഒരു പള്ളി പണിത വൈദികനൊപ്പം ഒരു ബലി അർപ്പിക്കാതെ അദ്ദേഹത്തെ പറഞ്ഞയക്കാൻ കഴിയില്ലെന്നായിരുന്നു ഇടവകാംഗങ്ങളുടെ നിലപാട്.-ഇതാണ് ഫ്രാങ്കോയുടെ ഹിറ്റ്‌ലർ ശൈലിയുടെ ഏറ്റവും വലിയ ഉദാഹരണം.

ഫാ.ബേസിൽ മുക്കൻതോട്ടം എന്ന വൈദികൻ പ്രാർത്ഥനയ്ക്കും രൂപതയുടെ പരിപാടികൾ പഞ്ചാബിന് പുറത്തേക്ക് അറിയിക്കുന്നതും തുടങ്ങിയതാണ് പ്രാർത്ഥനാ ഭവൻ എന്ന ചാനൽ. ബിഷപ്പ് ഫ്രാങ്കോ വന്നപ്പോൾ മുതൽ അദ്ദേഹത്തിന്റെ വൺമാൻ ഷോ ആണ് ചാനലിൽ. അതിനെ ബേസിൽ അച്ചൻ എതിർത്തപ്പോൾ അനാവശ്യമായ ആരോപണങ്ങൾ അദ്ദേഹത്തിനെതിരെ ഉയർത്തി, കള്ളക്കഥകൾ പറഞ്ഞുപരത്തി രൂപതയിൽ നിന്ന് സസ്പെന്റു ചെയ്തു. രൂപതയിലെ സംഘടനകളെയാണ് ബിഷപ്പ് ഫ്രാങ്കോ ഉപയോഗിക്കുന്ന മറ്റൊരു ആയുധം. ബിഷപ്പിന് പിന്തുണ പ്രഖ്യാപിക്കാൻ തിങ്കളാഴ്ച പഞ്ചാബ് യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് (പി.യു.സി.എഫ്.) യോഗം ബിഷപ്പിന്റെ ഗുണ്ടാ സംഘമായിരുന്നു. വിശ്വാസികളിലും വൈദികരിലും ഭിന്നിപ്പ് ഉണ്ടാക്കാനാണ് പി.യു.സി.എഫിനെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. എതിർക്കുന്നവരെ എല്ലാം വിമതരായി മുദ്രകുത്തും. വത്തിക്കാന് ഇതെല്ലാം സംബന്ധിച്ച് വിശദമായ റിപ്പോർട്ടുകൾ കുറെ കാലങ്ങളായി പോകുന്നുണ്ടായിരുന്നു. ബിഷപ്പിന്റെ പ്രവർത്തനശൈലിയും മനുഷ്യരെ അടിച്ചമർത്തുന്ന രീതിയും ലൈംഗിക അരാജകത്വവും എല്ലാം കേൾക്കുന്നുണ്ടായിരുന്നു. ഇതെല്ലാം വത്തിക്കാന് അറിയാം. രൂപതയുടെ പണമെടുത്താണ് ഫ്രാങ്കോ കന്യാസ്ത്രീയുടെ ബലാത്സംഗ കേസിൽ തനിക്ക് അനുകൂലമായ പ്രചാരണം മുഴുവൻ നടത്തുന്നത്.

കണ്ണുകളിലൂടെ സംസാരിക്കുന്ന മെത്രാനായിരുന്നു ഫ്രാങ്കോ. ആ കണ്ണുകളിൽ നോക്കിയാൽ ആത്മീയതയുടെ തിളക്കം ആർക്കും അനുഭവിക്കാനാകുമായിരുന്നില്ല. ചാനലുകൾക്ക് പണം നൽകി വാർത്തകളുണ്ടാക്കിയും മറ്റും പഞ്ചാബിലുടനീളം അറിയപ്പെടുന്ന വ്യക്തിയായി മാറി. അവിടെ രാഷ്ട്രീയക്കാരിലും മറ്റും സ്വാധീനവും ഉയർത്തി. ഇത്തരം വാർത്തകളിലൂടേയും മറ്റും വത്തിക്കാനിലും ശ്രദ്ധേയനായി ഫ്രാങ്കോ. ഇതോടെ ഇന്ത്യയിൽ നിന്നും വത്തിക്കാനിൽ ഫ്രാങ്കോയ്‌ക്കെതിരെ എത്തിയ പരാതികളെല്ലാം മുങ്ങി. അവിടെയുള്ള സ്വാധീനമായിരുന്നു ഇതിന് കാരണം. പരാതികൾ മുങ്ങിയതോടെ ബിഷപ്പിന്റെ സ്വാധീന ശക്തി അറിഞ്ഞ പലരും ചെറുവിരൽ പോലും അനക്കാതെ സഭ വിട്ട് പുറത്തേക്ക് പോവുകയായിരുന്നു ചെയ്തത്. ബേസിൽ അച്ചൻ പ്രാർത്ഥനകൾക്കായി തുടങ്ങിയതാണ് പ്രാർത്ഥനാ ഭവൻ ചാനൽ. ആത്മീയ കാര്യങ്ങൾക്കായി തുടങ്ങിയതാണ് ഇത്. എന്നാൽ ബിഷപ്പ് ഫ്രാങ്കോ മുളങ്കൽ ഈ ചാനൽ പിടിച്ചെടുത്തു. ഇതുവഴിയാണ് അനുകൂല പ്രചരണങ്ങൾ. ബിഷപ്പിനായി വിശ്വാസികൾ സിന്ദാബാദ് വിളിക്കുന്നതു പോലും ഇതിലൂടെ പ്രക്ഷേപണം ചെയ്തു.

ആളുകൾ കൂടി നിന്ന് ബിഷപ്പ് ഫ്രാങ്കോ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുകയാണ്. ആത്മീയാചാര്യന്മാരെ സിന്ദാബാദ് വിളിച്ച് ആഘോഷിക്കുന്ന രീതിക്കാണ് തുടക്കമിടുന്നത്. ജലന്ധർ രൂപതയുടെ കീഴിലുള്ള സന്യാസിനിസഭയാണ് മിഷനറീസ് ഓഫ് ജീസസ്. ജലന്ധർ രൂപതയുടെ ബിഷപ്പാണ് ഈ സന്യാസിനി സമൂഹത്തിന്റെ രക്ഷാധികാരി. സാധാരണ ഒരു രൂപതയും കന്യാസ്ത്രീകൾക്കായി ഇത്തരമൊരു സഭ ഉണ്ടാക്കാറില്ല. അതും ഫ്രാങ്കോയ്ക്ക് ചെയ്യാനായി. വത്തിക്കാനിലെ സ്വാധീനമായിരുന്നു ഇതിന് കാരണം. ബേസിൽ അച്ചനെ ഒതുക്കി മൂലയ്ക്കിരുത്തിയതും ഇത്തരം സ്വാധീനത്തിന്റെ ഫലമായിരുന്നു. കന്യാസ്ത്രീ നൽകിയ ബലാത്സംഗ പരാതിയിൽ ചോദ്യം ചെയ്യാനോ അറസ്റ്റിനോ പൊലീസ് ബിഷപ്പ് ഹൗസിൽ എത്തിയാൽ കായികമായി നേരിടാൻ എല്ലാ ഒരുക്കങ്ങളുമായി ബിഷപ്പ് ഫ്രാങ്കോയുടെ 'സൈന്യവും' തയ്യാറായി നിന്നിരുന്നു. ആശ്രമത്തിലെ യുവതികളെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ദേരാ സച്ചാ സൗദ നേതാവ് ഗുർമീത് റാം റഹിം സിങ് പൊലീസിനെ നേരിടാൻ സ്വീകരിച്ചതിനു സമാനമായ സന്നാഹമാണ് ബിഷപ്പ് ഫ്രാങ്കോയും ചെയ്യുയത്. ഇതിന് കരിസ്മാറ്റിക് ചാനലായ പ്രാർത്ഥനാ ഭവൻ ഉപയോഗിക്കുകയും ചെയ്തു.

പ്രാർത്ഥനാ ഭവൻ കഴിഞ്ഞ ദിവസം പുറത്തുവിട്ട ഗുരുദാസ്പുർ ഇടവകയിൽ നിന്നുള്ള ഒരു വീഡിയോയിൽ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ ഏതു നടപടിയേയും തങ്ങൾ നേരിടുമെന്നാണ് ജനങ്ങൾ പറയുന്നത്. ബിഷപ്പിനെ തൊട്ടാൽ തങ്ങൾ വെറുതെ ഇരിക്കില്ലെന്നും ഇവർ പറയുന്നു. വിശ്വാസികൾ ഫ്രാങ്കോയ്ക്ക് ഒപ്പമാണെന്ന് അവിടെയുള്ളവരെ തോന്നിപ്പിക്കുന്നതിനു കൂടിയാണ് ഈ നീക്കം. ഇതിനു ചുക്കാൻ പിടിക്കുന്നതാകട്ടെ, മറ്റു പല രൂപതകളിൽ നിന്നും ആരോപണങ്ങൾ നേരിട്ട് പുറത്തുപോകേണ്ടിവന്നവരും ഇപ്പോൾ ഫ്രാങ്കോയുടെ തണലിൽ കഴിയുന്നവരുമായ വൈദികരും. ഫ്രാങ്കോ തട്ടിക്കൂട്ടിയ പുതിയ സഭയിൽ അംഗങ്ങളായ ഇവർ, ബിഷപ്പ് അകത്തുപോയാൽ തങ്ങളുടെ നിലനിൽപ്പ് തന്നെ അവതാളത്തിലാകുമെന്ന ഭയമാണ്. ഇവരിൽ പലരും ഇപ്പോഴും പലവിധ ആരോപണങ്ങൾ നേരിടുന്നവരുമാണ്. സംരക്ഷണസേനയിലെ മുൻനിര പോരാളിയായ ഒരു വൈദികന് ഡൽഹിയിൽ രണ്ട് വീട്ടമ്മമാരുമായി 'കാര്യമായ' ഇടപാടുകൾ ഉണ്ടെന്നും പറയപ്പെടുന്നു.

1990 -ൽ വികാരിയായ ഡോ. ഫ്രാങ്കോ മുളയ്ക്കൽ 2009 -ലാണ് ഡൽഹിയിൽ സഹായ മെത്രാനാകുന്നത്. ഡൽഹിയിലെ ചുമതലയാണ് ബിഷപ്പിനെ രാഷ്ട്രീയ നേതാക്കളുമായി അടുപ്പക്കാരനാക്കിയത്. 1964 -ൽ മറ്റത്ത് ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഫ്രാങ്കോ മുളയ്ക്കൽ ദൈവ ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിലും സോഷിയോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ മുളയ്ക്കലിനെ 2013 ജൂൺ 13 -നാണ് ഫ്രാൻസിസ് മാർപാപ്പ ബിഷപ്പായി നിയമിക്കുന്നത്. സാമ്പത്തികമായി ഉയർന്ന നിലയിലുള്ള രൂപതയായ ജലന്ധർ രൂപത പോപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. പഞ്ചാബിലെ നാല് അസംബ്ലി മണ്ഡലങ്ങളിൽ നിർണായക ശക്തിയായതിനാൽ രാഷ്ട്രീയക്കാരും രൂപതാ നേതൃത്വവുമായി അടുപ്പത്തിലായിരുന്നു. ഇതും ബിഷപ്പിന് വളർന്നുയരാൻ സഹായകമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP