Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ശബരിമലയിലേക്കുള്ള സ്വകാര്യ വാഹനങ്ങൾ കടത്തിവിടുക ഇനി നിലയ്ക്കൽ വരെ മാത്രം; കന്നിമാസ പൂജയ്ക്ക് മുൻപായി സുരക്ഷ ശക്തമാക്കി പൊലീസും ദേവസ്വവും; ഹിൽടോപ്പ് അപകടകരമാണെന്ന് പത്തനംതിട്ട കളക്ടർ; പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തും  

ശബരിമലയിലേക്കുള്ള സ്വകാര്യ വാഹനങ്ങൾ കടത്തിവിടുക   ഇനി നിലയ്ക്കൽ വരെ മാത്രം; കന്നിമാസ പൂജയ്ക്ക് മുൻപായി സുരക്ഷ ശക്തമാക്കി പൊലീസും ദേവസ്വവും; ഹിൽടോപ്പ് അപകടകരമാണെന്ന് പത്തനംതിട്ട കളക്ടർ; പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തും   

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: കന്നിമാസപൂജയ്ക്കായി ശബരിമല നട 16-ന് തുറക്കുന്ന സാഹചര്യത്തിൽ സ്വകാര്യ വാഹനങ്ങൾക്ക് കടത്തിവിടുന്നത് ഇനി നിലയ്ക്കൽ വരെ. പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി.നൂഹാണ് ഇക്കാര്യം അറിയിച്ചത്. ഹിൽടോപ്പ് അപകടകരമായ അവസ്ഥയിലായതിനാൽ കന്നിമാസപൂജയ്ക്ക് തീർത്ഥാടകരെ അവിടേക്ക് കടത്തിവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ തീർത്ഥാടക വാഹനങ്ങളും നിലയ്ക്കലിൽ പാർക്ക് ചെയ്തശേഷം തീർത്ഥാടകരെ കെ.എസ്.ആർ.ടി.സി ബസുകളിൽ പമ്പകെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തിക്കും. കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഹിൽടോപ്പിൽ റോഡ് ഇടിഞ്ഞുതാണിട്ടുള്ള സാഹചര്യത്തിൽ ത്രിവേണിയിലെത്തി കെഎസ്ആർടിസി ബസുകൾക്ക് തിരിയുന്നതിന് ബുദ്ധിമുട്ടായതിനാൽ പന്പ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വരെ മാത്രമേ വാഹനങ്ങൾ അനുവദിക്കൂ. ത്രിവേണിയിലും ചക്കുപാലത്തും പാർക്കിങ് നടത്തുവാൻ കഴിയില്ല. പമ്പയിൽ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാവുന്ന അവസ്ഥയല്ലാത്തതിനാൽ തീർത്ഥാടകർക്ക് പരമാവധി സൗകര്യങ്ങൾ നിലയ്ക്കലിൽ ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

കന്നിമാസപൂജയ്ക്ക് ചെയിൻ സർവീസിനായി കെഎസ്ആർടിസി 60 ബസുകൾ എത്തിക്കും. ഇവ നിലയ്ക്കൽ-പന്പ റൂട്ടിൽ 15 മുതൽ 20 മിനിറ്റ് വരെ ഇടവിട്ട് സർവീസ് നടത്തും. ചെയിൻ സർവീസുകൾക്ക് പുറമേ മറ്റ് ഡിപ്പോകളിൽ നിന്നുമെത്തുന്ന കെഎസ്ആർടിസി ബസുകളും ഉണ്ടാകും. പന്പയിലെ അടിസ്ഥാന സൗകര്യങ്ങൾ താറുമാറാകുകയും നദി ഗതിമാറി ഒഴുകുകയും ചെയ്യുന്ന സാഹചര്യത്തിൽ ദേവസ്വംബോർഡ് അയ്യപ്പഭക്തരുടെ സുരക്ഷയ്ക്കുള്ള നിർദ്ദേശങ്ങൾ വിവിധ ഭാഷകളിൽ പന്പയിൽ അനൗൺസ് ചെയ്യും. ഹിൽടോപ്പ് അപകടകരമായ അവസ്ഥയിലായതിനാൽ കന്നിമാസപൂജയ്ക്ക് തീർത്ഥാടകരെ അവിടേക്ക് കടത്തിവിടില്ലെന്നും ജില്ലാ കളക്ടർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP