Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹർത്താൽ ദിനത്തിൽ ഔദ്യോഗിക വാഹനവുമായി പുറത്തിറങ്ങിയ ഷാഹിദാ കമാലിനെതിരെ ആക്രമണം; സംസ്ഥാന വനിതാ കമ്മീഷൻ അംഗത്തിന്റെ കാർ അടിച്ചു തകർത്തത് കോൺഗ്രസ് പ്രവർത്തകർ; പലയിടത്തും കാളവണ്ടിയും സ്‌കൂട്ടറുകളും തള്ളി പ്രതിഷേധിച്ച് യുഡിഎഫുകാർ; ഭാരത ബന്ദിൽ ട്രെയിൻ തടഞ്ഞും പ്രതിഷേധം; കേരളത്തിൽ ഹർത്താൽ പൂർണ്ണം

ഹർത്താൽ ദിനത്തിൽ ഔദ്യോഗിക വാഹനവുമായി പുറത്തിറങ്ങിയ ഷാഹിദാ കമാലിനെതിരെ ആക്രമണം; സംസ്ഥാന വനിതാ കമ്മീഷൻ അംഗത്തിന്റെ കാർ അടിച്ചു തകർത്തത് കോൺഗ്രസ് പ്രവർത്തകർ; പലയിടത്തും കാളവണ്ടിയും സ്‌കൂട്ടറുകളും തള്ളി പ്രതിഷേധിച്ച് യുഡിഎഫുകാർ; ഭാരത ബന്ദിൽ ട്രെയിൻ തടഞ്ഞും പ്രതിഷേധം; കേരളത്തിൽ ഹർത്താൽ പൂർണ്ണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ധന വിലവർധനക്കെതിരെ യു.ഡി.എഫും ഇടതുപാർട്ടികളും ആഹ്വാനം ചെയ്ത 12 മണിക്കൂർ ഹർത്താൽ പൂർണം. അതിനിടെ ഹർത്താൽ ദിനത്തിൽ ഔദ്യോഗിക വാഹനവുമായി പുറത്തിറങ്ങിയ ഷാഹിദാ കമാലിനെതിരെ ആക്രമണമുണ്ടായി. സംസ്ഥാന വനിതാ കമ്മീഷൻ അംഗമായ ഷാഹിദ കമാൽ സഞ്ചരിച്ച കാർ യുഡിഎഫ് പ്രവർത്തകർ തടഞ്ഞത്. വാഹനത്തിന്റെ ചില്ല് തല്ലിത്തകർത്തു.കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ഷാഹിദ പറഞ്ഞു.

വാഹനം തടഞ്ഞ കോൺഗ്രസ് പ്രവർത്തകർ കാറിന്റെ മുൻ വശത്തെ ചില്ല് തകർക്കുകയും ചെയ്തു. ഇവരോട് കടത്തി വിടില്ലെന്നും കാറിന്റെ ഗ്ലാസ് താഴ്‌ത്താനും കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടു. എന്നാൽ ഷാഹിദാ കമാൽ ഇതിന് തയാറായില്ല. തുടർന്നാണ് പ്രവർത്തകർ ഗ്ലാസ് തകർത്തത്. ഇവർ അസഭ്യം പറയുകയും ആക്രോശിക്കുകയും ചെയ്തതായി ഷാഹിദാ കമാൽ വ്യക്തമാക്കി. പൊലീസ് വരാതെ താൻ പോകില്ലെന്ന് ഇവർ നിലപാടെടുത്തു. തനിക്ക് മർദനമേറ്റതായി അവർ പറഞ്ഞു. നേരത്തേ കോൺഗ്രസ് നേതാവായിരുന്ന ഷാഹിദാ കമാൽ പിന്നീട് സിപിഎമ്മിലേക്ക് മാറുകയായിരുന്നു.

കോൺഗ്രസിൽ നിന്ന് സ്ഥാനമാനങ്ങൾ നേടിയ ശേഷം വഞ്ചിച്ച് കടന്നുകളഞ്ഞ അവളെയും അവളുടെ വണ്ടിയേയും അടിക്കെടാ എന്നു പറഞ്ഞ് തന്നെയാണ് ഹർത്താൽ അനുകൂലികൾ തന്നെ മർദ്ദിച്ചതെന്ന് ഷാഹിദാ കമാൽ പറഞ്ഞു. വനിതാ കമ്മീഷൻ അംഗമെന്ന നിലയിൽ താൽ ചുമതല വഹിക്കുന്ന ജില്ലയിൽ ഒരു കന്യാസ്ത്രീ മരണപ്പെട്ട വാർത്തയറിയുമ്പോൾ അവിടെ പോകേണ്ടത് തന്റെ ചുമതലയാണെന്നും അതിനായി എത്തിയ തന്നെ കോൺഗ്രസ് പ്രവർത്തകർ മർദ്ദിക്കുകയായിരുന്നുവെന്നും ഷാഹിദാ കമാൽ ആരോപിച്ചു. നേരത്തെ കോൺഗ്രസിലായിരുന്ന ഷാഹിദാ കമാൽ പിന്നീട് കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേരുകയായിരുന്നു.

വനിതാ കമ്മീഷൻ അംഗമായിരുന്നിട്ട് കൂടി തന്റെ ദേഹത്ത് കൈവെച്ചിരിക്കുകയാണ്. തന്നെ മർദ്ദിച്ച ആളെ തനിക്ക് വ്യക്തമായി അറിയാമെന്നും ആയാളുടെ ഫോട്ടോ തന്റെ കൈവശമുണ്ടെന്നും ആ വ്യക്തിയെ അറസ്റ്റ് ചെയ്യാതെ താനിനി മുന്നോട്ട് നീങ്ങില്ലെന്നും ഷാഹിദാ കമാൽ നിർബന്ധം പിടിച്ചുവെങ്കിലും പിന്നീട് പത്തനാപുരം പൊലീസ് സ്ഥലത്തെത്തി ഇവരെ ഇവിടെ നിന്നും കടത്തിവിടുകയായിരുന്നു.

 

അതേസമയം ഇന്ധന വിലവർധനക്കെതിരെ യു.ഡി.എഫും ഇടതുപാർട്ടികളും ആഹ്വാനം ചെയ്ത 12 മണിക്കൂർ ഹർത്താൽ കേരളത്തിൽ പൂർണമാണ്. കെ.എസ്.ആർ.ടി.സിയോ സ്വകാര്യ ബസോ സർവീസ് നടത്തുന്നില്ല. കൊച്ചിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കാളവണ്ടിയിൽ പ്രതിഷേധ യാത്ര സംഘടിപ്പിച്ചു. കോൺഗ്രസ്, യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും യാത്രയിൽ പങ്കെടുത്തു. ഇന്ധനവില ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. യു.പി.എ സർക്കാറിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടി അധികാരത്തിലെത്തിയ എൻ.ഡി.എ സർക്കാർ എന്തു കൊണ്ട് തെറ്റു തിരുത്തുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.

ആശുപത്രികളിലേക്കും വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ തുടങ്ങിയവയിലേക്കും പോകേണ്ട യാത്രക്കാർ ബുദ്ധിമുട്ടിലാണ്. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങുന്നുണ്ടെങ്കിലും റോഡിൽ തിരക്കുകുറവാണ്. കടകമ്പോളങ്ങളും സ്‌കൂളുകളും അടഞ്ഞുകിടക്കുന്നു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കാളവണ്ടി യാത്ര നടത്തിയപ്പോൾ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തിരുവനന്തപുരത്തു കൂടെ കാൽനടയായി നടന്നാണ് ഹർത്താലിനോട് അനുഭാവം പ്രകടിപ്പിച്ചത്.

ദിനംപ്രതിയുള്ള ഇന്ധനവില വർധനയിൽ പ്രതിഷേധിച്ചു കോൺഗ്രസ് രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ബന്ദ് ശക്തമായി തുടരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. വിശാല പ്രതിപക്ഷത്തിന്റെ പിന്തുണയോടെ നടത്തുന്ന സമരത്തോട് അനുഭാവപൂർണമായ നിലപാടാണ് ഏവരും സ്വീകരിക്കുന്നത്. മുംബൈയിൽ എംഎൻഎസ് പ്രവർത്തകർ ബലമായി കടകൾ അടപ്പിച്ചു. ഇവിടെ ലോക്കൽ ട്രെയിൻ ഗതാഗതവും ഭാഗമായി തടസ്സപ്പെട്ട സ്ഥിതിയിലാണ്.

ബിഹാറിൽ ബന്ദ് അനുകൂലികൾ രാവിലെ ട്രെയിനുകൾ തടഞ്ഞു. മിക്കവാറും ദേശീയപാതകളെല്ലാം തടസ്സപ്പെടുത്തിയിട്ടുണ്ട്. പശ്ചിമബംഗാളിൽ ബന്ദിനെ നേരിടുന്നതിന് വലിയതോതിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ പൊലീസും ഹർത്താൽ അനുകൂലികളും തമ്മിൽ സംഘർഷമുണ്ടായതായും റിപ്പോർട്ടുണ്ട്. ജോലിക്ക് ഹാജരാകാത്ത സർക്കാർ ജീവനക്കാർക്ക് ആ ദിവസത്തെ ശമ്പളം നൽകില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യവ്യാപക ബന്ദിന്റെ ഭാഗമായി ഡൽഹി രാജ്ഘട്ടിൽ 21 പ്രതിപക്ഷ പാർട്ടി നേതാക്കൾ ചേർന്ന് ധർണ നടത്തും. ബന്ദ് നടക്കുന്ന ഒമ്പത് മണി മുതൽ മൂന്നു മണിവരെയാണ് ധർണ. ഭാരത ബന്ദിന്റെ ഭാഗമായി കേരളത്തിൽ രാവിലെ ആറ് മുതൽ വൈകുന്നേരം ആറുമണിവരെ ഹർത്താൽ നടക്കുകയാണ്. കെഎസ്ആർടിസി ബസുകൾ ഓടുന്നില്ല. നഗരപ്രദേശങ്ങളിൽ കടകൾ മിക്കതും അടഞ്ഞുകിടക്കുകയാണ്. കോൺഗ്രസും സിപിഎമ്മും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രളയ ബാധിത മേഖലകളെയും ദുരിതാശ്വാസ പ്രവർത്തനങ്ങളെയും ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP