Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിമൺ ഗെറ്റ് ഫണ്ടഡ് ' പദ്ധതിക്കു കീഴിൽ വനിതാ സംരംഭകർക്കായി മൂന്ന് സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ച് ഷീറോസ് ഉച്ചകോടി

വിമൺ ഗെറ്റ് ഫണ്ടഡ് ' പദ്ധതിക്കു കീഴിൽ വനിതാ സംരംഭകർക്കായി മൂന്ന് സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ച് ഷീറോസ് ഉച്ചകോടി

തിരുവനന്തപുരം: ബെംഗളൂരു, ചെന്നൈ, മുംബൈ ചാപ്റ്ററുകളുടെ വിജയത്തിനുശേഷം നാലാം ചാപ്റ്റർ ഗംഭീരമാക്കി ഷീറോസ് വാർഷിക ഉച്ചകോടി തിരുവനന്തപുരത്ത് നടന്നു. യു എസ് ടി ഗ്ലോബൽ, ക്ലേ പ്രെപ് സ്‌കൂൾസ് ആൻഡ് ഡേ കെയർ എന്നിവയുമായി സംയുക്തമായി സംഘടിപ്പിച്ച പരിപാടി കമ്മ്യൂണിറ്റി ബിൽഡിങ് എന്ന ആശയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. സാങ്കേതിക മേഖലയിൽ നേതൃതലത്തിൽ പ്രവർത്തിക്കുന്ന സ്ത്രീകളും കലാകാരികളും ഷീറോസ് കമ്മ്യൂണിറ്റി അംഗങ്ങളും സമ്മേളിച്ച ഉച്ചകോടിയുടെ വേദി കഴക്കൂട്ടത്തെ യു എസ് ടി ഗ്ലോബൽ കാമ്പസായിരുന്നു.

പ്രത്യേകമായി ക്യൂറേറ്റ് ചെയ്ത നിരവധി സെഷനുകളാണ് പരിപാടിയുടെ ഭാഗമായി നടന്നത്. സാങ്കേതിക രംഗത്ത് സ്ത്രീകളെ കാത്തിരിക്കുന്ന നിരവധി അവസരങ്ങളെ കമ്മ്യൂണിറ്റി അംഗങ്ങൾക്കു മുന്നിൽ അവതരിപ്പിച്ച ഉച്ചകോടി സ്വന്തം കർതൃത്വത്തെ തിരിച്ചറിഞ്ഞ സ്ത്രീകളുടെ നേട്ടങ്ങളെയും വിജയങ്ങളെയും ആഘോഷമാക്കി. സാങ്കേതിക വ്യവസായ മേഖലയിലേക്കുള്ള സ്ത്രീകളുടെ കടന്നുവരവിനെ പ്രോത്സാഹിപ്പിക്കാനായി യു എസ് ടി ഗ്ലോബൽ പ്രത്യേകമായി ഒരു വൺ - ഓൺ - വൺ മെന്റർ ഷിപ് സെഷൻ നടത്തി.

'വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന സാംസ്‌കാരികാന്തരീക്ഷം ഉണ്ടാവേണ്ടത് ഏതു ബിസിനസ് സ്ഥാപനത്തെ സംബന്ധിച്ചും അടിസ്ഥാനപരമായി വേണ്ട ഘടകമാണ്, യു എസ് ടി യിൽ പ്രത്യേകിച്ചും. പ്രോബ്ലം സോൾവിങ് കരുത്തുറ്റതും സമ്പന്നവുമാക്കുന്ന, വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന ആ സംസ്‌കാരം മൂന്നു ബില്യൺ ജീവിതങ്ങളിൽ മാറ്റം വരുത്തുക എന്ന കമ്പനിയുടെ വിശാലമായ ലക്ഷ്യത്തെയും സാക്ഷാൽക്കരിക്കുന്നു. ലിംഗ സമത്വവും അവസര സമത്വവും ഉറപ്പാക്കി മുഴുവൻ വിഭാഗങ്ങൾക്കും തങ്ങളുടെ ശബ്ദം കേൾപ്പിക്കാനുള്ള അന്തരീക്ഷമാണ് ഇവിടെയുള്ളത്. ഷീറോസുമായുള്ള പങ്കാളിത്തവും അത്തരം ഒരു പദ്ധതിയാണ് മുന്നോട്ട് വെക്കുന്നത് . ഇൻഡസ്ട്രിയിൽ വലിയ തോതിൽ അനുഭവങ്ങളുള്ള, വിപുലമായ ഒരു വനിതാ കമ്മ്യൂണിറ്റി ഉച്ചകോടിക്ക് എത്തിച്ചേരുമ്പോൾ അവരുമായി സ്വന്തം അനുഭവങ്ങൾ പങ്കു വെയ്ക്കാനും പരസ്പരം മനസിലാക്കാനും പഠിക്കാനും ഉള്ള അവസരമാണ് ലഭിക്കുന്നത്. സ്വന്തം സാധ്യതകളെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ കൂടി അത് പകർന്നു നൽകും.

വൈവിധ്യങ്ങളെ ഉൾക്കൊള്ളുക എന്നത് കേവലം വാക്കിൽ മാത്രമല്ല പ്രവർത്തനത്തിലും ഉണ്ടാവേണ്ടതാണ് എന്ന ഞങ്ങളുടെ പ്രതിബദ്ധത കൂടിയാണ് ഈ ചെറിയ ചുവടുവെപ്പിൽ പ്രതിഫലിക്കുന്നത് എന്ന് പറയാം ' യു എസ് ടി ബോർഡ് ഓഫ് ഡയറക്ടർ അംഗവും ചെയർമാൻ, ഇന്ത്യയുമായ ജി വിജയ രാഘവൻ പറഞ്ഞു.

സിലിക്കോൺ വാലി ഏൻജൽ ഇൻവെസ്റ്ററും ' വിമൺ ഗെറ്റ് ഫണ്ടഡ് ' പ്രോഗ്രാമിന്റെ സ്ഥാപകയുമായ അലീഷ്യ കാസ്റ്റില്ലോ ഹോളി വനിതാ സംരഭകത്വത്തെയും ഫണ്ടിങ്ങിനെയും പാട്ടി സംസാരിച്ചു. ' ജീവിതത്തിൽ വലിയ അളവിലുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ വിദ്യാഭ്യാസത്തിനു കഴിയും. അതിനാലാണ് ഞാൻ ' വിമൺ ഗെറ്റ് ഫണ്ടഡ് ' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. എന്റെ ഏറ്റവും മികച്ച സ്‌പോൺസറാണ് ഷീറോസ്. '
സംരംഭങ്ങൾ ഫണ്ട് ചെയ്യുന്നതിൽ പ്രായോഗിക ജ്ഞാനം പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ പ്രസ്തുത പദ്ധതിക്ക് കീഴിൽ 3 സ്‌കോളർഷിപ്പുകൾ ഷീറോസ് സ്‌പോൺസർ ചെയ്യും.
മണി മൈപ്പ് സഹസ്ഥാപക മിതാലി മുഖർജി മുഖ്യ പ്രഭാഷണം നടത്തി. ഷീറോസ് സ്ഥാപകയും സി ഇ ഒ യുമായ സൈറീ ചാഹൽ ; യു എസ് ടി ഗ്ലോബൽ ഡെലിവറി വി പി മേധാവി രമ്യ കണ്ണൻ; ക്ലേ പ്രെപ് സ്‌കൂൾസ് & ഡേ കെയറിലെ സ്ട്രാറ്റജിക് പ്ലാനിങ് ഹെഡ് പൂജ ഗോയൽ എന്നിവർ പങ്കെടുത്ത ടെക് ടോക് എന്ന പേരിലുള്ള ഫയർ സൈഡ് ചാറ്റ് ഷോയും ഇതോടൊപ്പം നടന്നു. തൊഴിൽ രംഗത്തേക്ക് സ്ത്രീകൾ കൂടുതലായി കടന്നുവരേണ്ടതിന്റെ ആവശ്യകത, നിലവിലെ ട്രന്റുകൾ എന്നിവ സംബന്ധിച്ചുള്ള ചർച്ചയാണ് നടന്നത്.
ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ഗുർമേഹർ കൗർ; യു എസ് ടി ഗ്ലോബൽ ഇൻഷുറൻസ് പ്രാക്ടീസ് മേധാവിയും സീനിയർ ഡയറക്ടറുമായ ഷെഫാലി സോൻപർ; ബോളിവുഡ് സംവിധായിക രാഖീ സാൻഡില്യ എന്നിവർ തങ്ങളുടെ നേതൃതല അനുഭവങ്ങൾ പങ്കുവെച്ചു.
സ്വതവേയുള്ള ആന്തരികമായ ഊർജ്ജവും, ചെയ്യുന്ന പ്രവൃത്തിയിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനവും ജീവിതത്തിലെ വിവിധഘട്ടങ്ങളിൽ വിജയം കൈവരിക്കാൻ എങ്ങനെ സഹായകമായി എന്നാണ് യു എസ് ടി ഗ്ലോബൽ ഇൻഷുറൻസ് പ്രാക്റ്റീസ് മേധാവിയായ ഷെഫാലി സോൻപർ വിശദീകരിച്ചത്. ' സ്ത്രീകളെന്ന നിലയിൽ , ജീവിതത്തിന്റെ കടിഞ്ഞാൺ നമ്മുടെ തന്നെ കൈകളിൽ ആയിരിക്കണം. ആത്മവിശ്വാസം കൈവരിക്കണം. അനാവശ്യ ശബ്ദങ്ങൾക്ക് ഒരിക്കലും ചെവികൊടുക്കരുത്. ഏകാഗ്രതയോടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ അത് നമ്മെ പ്രാപ്തരാക്കും. സാങ്കേതികവിദ്യയോ, വിദ്യാഭ്യാസമോ, കലയോ എന്തുമാകട്ടെ മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കാൻ നാം തയ്യാറാകണം. വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന കരുത്തുറ്റ ഒരു സാംസ്‌കാരികഘടനയാണ് യു എസ് ടി ഗ്ലോബലിനുള്ളത്. ഉൽപ്പാദനക്ഷമതയിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ വർക്ക്- ലൈഫ് ബാലൻസ് കൈവരിക്കാൻ ഈ അന്തരീക്ഷം സഹായിക്കുന്നു ' അവർ പറഞ്ഞു.
വരും തലമുറ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊലൂഷനുകൾക്കായി കൂടുതൽ വർക്ക് ചെയ്യാൻ തന്നെ പ്രേരിപ്പിക്കുന്നത് കമ്പനിയിലെ മെച്ചപ്പെട്ട ഈ അന്തരീക്ഷമാണെന്ന് അവർ എടുത്തുപറഞ്ഞു. ' വ്യാപാര മേഖലയെ സാങ്കേതികവിദ്യയുമായി കൂടുതൽ കണ്ണിചേർക്കുക എന്ന അഭിനിവേശത്തെ മുന്നോട്ട് നയിക്കുന്നതും യു എസ് ടി ഗ്ലോബലിലെ ഈ അന്തരീക്ഷം തന്നെ, ' അവർ കൂട്ടിച്ചേർത്തു.

പരിപാടിയിലെ ഏറ്റവും ശ്രദ്ധേയമായ ഒരിനം ഷീറോസ് കമ്മ്യൂണിറ്റിയിലൂടെ കൈവരിച്ച നേട്ടങ്ങളെ ഒരു പാനൽ ചർച്ചയിൽ അവതരിപ്പിച്ച താണ്. പ്രാദേശിക തലത്തിൽ പ്രശസ്തരായ നമിത നായർ ( ഷി ഡ്രൈവ്‌സ് ഡാറ്റ ) ; അർച്ചന ഗോപിനാഥ് (വെയർ ഇൻ ട്രിവാൻഡ്രം , റീഡിങ് റൂം) ; അപർണ ഗോപൻ ( എലഫന്റ്‌റ് ഇൻ ദി റൂം) ; റെഡ് എഫ് എം ഫെയിം ആർ ജെ ചിഞ്ചു എന്നിവർ പങ്കെടുത്തു.
സ്വപനങ്ങളുടെ ഒരു ശൃംഖലയാണ് ഞങ്ങൾ സൃഷ്ടിച്ചിട്ടുള്ളത്. സ്ത്രീകൾക്ക് മാത്രമായുള്ള രാജ്യത്തെ ആദ്യത്തെ വൻകിട കമ്മ്യൂണിറ്റി പ്ലാറ്റ്ഫോമും.സ്ത്രീകൾക്ക് പറയാനുള്ളതെല്ലാം കേൾക്കുന്ന ഒരു ഡീപ് ലിസണിങ് സർവീസാണ് ഷീറോസിന്റെ കൗൺസലിങ് ഹെൽപ് ലൈൻ. ഇതൊരു സാന്ത്വന സാങ്കേതിക വിദ്യയാണെന്ന് പറയാം!' ഷീറോസ് സ്ഥാപകയും സി ഇ ഒ യുമായ സൈറീ ചാഹൽ അഭിപ്രായപ്പെട്ടു.
ജെനിൽ ധോലാകിയയുടെ സിങ്ങിങ് ബൗൾസോടെ ആരംഭിച്ച പരിപാടി സോനം കാൽറയും സൂഫി ഗോസ്പൽ പ്രൊജക്റ്റും സംയുക്തമായി അവതരിപ്പിച്ച സ്പിരിച്വൽ സംഗീതത്തോടെ സമാപിച്ചു . തരിത് പാൽ , നവൽ ദീപ് എന്നിവരുടെ ഉപകരണ സംഗീതവും ഏകദിന ഉച്ചകോടിയുടെ ഭാഗമായി നടന്നു.
ക്ലേ പ്രെപ് സ്‌കൂൾസ് & ഡേ കെയർ സ്വന്തമായി ക്രെഷേ സ്റ്റാർട്ട് അപ്പുകൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന കമ്മ്യൂണിറ്റി അംഗങ്ങൾക്ക് വേണ്ട ക്രെഷേ - ഇൻ -എ -ബോക്‌സ് പരിശീലനം നൽകി. മാറ്റേണിറ്റി ആക്റ്റിൽ അടുത്തിടെ കൊണ്ടുവന്ന ഭേദഗതികളെ പിൻപറ്റി ക്രെഷേകൾക്കുള്ള വർധിച്ച ആവശ്യങ്ങളെ നേരിടാൻ പ്രൊഫഷണലുകളെ പര്യാപ്തമാക്കുന്ന തരത്തിലായിരുന്നു പരിശീലനപരിപാടി. ഒരു ഓൺസൈറ്റ് ക്രെഷേയും ക്ലേ സ്‌കൂൾസ് തത്സമയം സംഘടിപ്പിച്ചു. ഉച്ചകോടിക്കെത്തിയ കമ്മ്യൂണിറ്റിയിലെ അമ്മമാർ ചർച്ചകളിലും മറ്റു പ്രവർത്തനങ്ങളിലും ഏർപ്പെട്ടപ്പോൾ കുട്ടികൾക്ക് അവരുടേതായ ലോകം ഒരുക്കുവാനും അതുമൂലം കഴിഞ്ഞു. സി എൻ ബി സി ടി വി 18 ആയിരുന്നു പരിപാടിയുടെ മീഡിയ പ്രായോജകർ. ജസ്റ്റ് ഹെർബ്‌സ് ഗിഫ്റ്റിങ് പാർട്ണറും , റെഡ് എഫ് എം റേഡിയോ പാർട്ണറും, വിറ്റി ഫീഡ് ഡിജിറ്റൽ പാർട്ണറും ആയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP