Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഹിഷ്ണുതയുടെ മാതൃകയായിരുന്ന സ്വീഡനിലും വലതു വംശീയ പാർട്ടിക്ക് മുൻതൂക്കം; സോഷ്യൽ ഡെമോക്രാറ്റുകൾ ഒന്നാമതെത്തിയെങ്കിലും നവനാസികളുടെ പാർട്ടി നേടിയത് ഒട്ടേറെ സീറ്റുകൾ; കുടിയേറ്റ വിരുദ്ധ വികാരത്താൽ യൂറോപ്യൻ രാജ്യങ്ങൾ വലത് വംശീയതയിലേക്ക് നീങ്ങുന്നത് പൂർണമാകുന്നു

സഹിഷ്ണുതയുടെ മാതൃകയായിരുന്ന സ്വീഡനിലും വലതു വംശീയ പാർട്ടിക്ക് മുൻതൂക്കം; സോഷ്യൽ ഡെമോക്രാറ്റുകൾ ഒന്നാമതെത്തിയെങ്കിലും നവനാസികളുടെ പാർട്ടി നേടിയത് ഒട്ടേറെ സീറ്റുകൾ; കുടിയേറ്റ വിരുദ്ധ വികാരത്താൽ യൂറോപ്യൻ രാജ്യങ്ങൾ വലത് വംശീയതയിലേക്ക് നീങ്ങുന്നത് പൂർണമാകുന്നു

സ്വീഡനിൽ നടന്ന തെരഞ്ഞെടുപ്പിൽ കുടിയേറ്റ വിരുദ്ധ- തീവ്രവലതുവംശീയ കക്ഷിയായ സ്വീഡൻ ഡെമോക്രാറ്റുകൾ (എസ്ഡി)17.6 ശതമാനം വോട്ട് നേടി നിർണായക കക്ഷിയായിത്തീർന്നു. അതിനിടെ നിലവിലെ ഭരണകക്ഷിയായിരുന്ന സോഷ്യൽ ഡെമോക്രാറ്റുകൾ ഒന്നാമതെത്തിയെങ്കിലും ഈ നൂറ്റാണ്ടിൽ അവർക്ക് ഏറ്റവും കുറഞ്ഞ സീറ്റുകൾ നേടിയ തെരഞ്ഞെടുപ്പായി ഇത് മാറിയെന്നതും ആശങ്കയുയർത്തുന്നു. അതായത് 1908ന് ശേഷം അവർക്ക് ഏറ്റവും കുറച്ച് സീറ്റുകൾ ലഭിച്ചിരിക്കുന്ന തെരഞ്ഞെടുപ്പാണിത്. ചുരുക്കിപ്പറഞ്ഞാൽ സഹിഷ്ണുതയുടെ മാതൃകയായിരുന്ന സ്വീഡനിലും വലതു വംശീയ പാർട്ടിക്ക് മുൻതൂക്കമുണ്ടായിരിക്കുകയാണ്.

നവനാസികളുടെ പാർട്ടി നേടിയത് ഒട്ടേറെ സീറ്റുകളാണെന്നാണ് റിപ്പോർട്ട്. സ്വീഡൻ പോലും തീവ്രവലതുപക്ഷത്തോട് ആഭിമുഖ്യം പുലർത്താൻ ആരംഭിച്ചതോടെ കുടിയേറ്റ വിരുദ്ധ വികാരത്താൽ യൂറോപ്യൻ രാജ്യങ്ങൾ വലത് വംശീയതയിലേക്ക് നീങ്ങുന്നത് പൂർണമായിരിക്കുകയാണ്.വർധിച്ച് വരുന്ന കുടിയേറ്റത്തെ പ്രധാന വിഷയമായി ഉയർത്തിക്കാട്ടിയ തെരഞ്ഞെടുപ്പിലാണ് സ്വീഡൻ ഡെമോക്രാറ്റുകൾ നിർണായക സ്ഥാനം കൈവരിച്ചിരിക്കുന്നതെന്നതാണ് കടുത്ത ആശങ്കയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്. ഭരണകക്ഷിയായ ഇടതുപക്ഷത്തിനോ വലതുപക്ഷ കൂട്ടുകക്ഷികൾക്കോ നിലവിൽ ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ് സ്വീഡനിലുണ്ടായിരിക്കുന്നത്.

എന്നാൽ ഈ ഒരു സാഹചര്യത്തിൽ എസ്ഡിയുമായി സഖ്യമുണ്ടാക്കുന്ന കാര്യം പരമ്പരാഗത പാർട്ടികളുടെ നേതാക്കൾ തള്ളിക്കളഞ്ഞിരിക്കുകയാണ്. എന്നാൽ നിലവിലെ പ്രധാനമന്ത്രി സ്റ്റീഫൻ ലോഫ് വെനിന്റെ നേതൃത്വത്തിലുള്ള മുന്നണിയോ പ്രതിപക്ഷമായ സെന്റർ-റൈറ്റ് അലയൻസിനോ ഭൂരിപക്ഷം ലഭിച്ചിട്ടില്ല. അതിനാൽ എസ്ഡിയുടെ സീറ്റുകൾ പുതിയ സർക്കാർ രൂപീകരിക്കുന്നതിൽ നിർണായകമായി വർത്തിക്കുമെന്നുറപ്പാണ്. സ്വീഡന്റെ യൂറോപ്യൻ യൂണിയൻ അംഗത്വം തുടരണമോ എന്ന കാര്യത്തിൽ റഫറണ്ടം നടത്തണമെന്ന് ശക്തമായി ആവശ്യപ്പെടുന്ന പാർട്ടിയാണ് എസ്ഡി. അതിനാൽ എസ്ഡിക്ക് സ്വാധീനമുള്ള സർക്കാർ അധികാരത്തിൽ വന്നാൽ കുടിയേറ്റക്കാർക്ക് കഷ്ടകാലമാകുമെന്നുറപ്പാണ്.

തന്റെ പ്രവർത്തനം സ്വീഡനിലെ രാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനമുണ്ടാക്കാൻ സാധിച്ചുവെന്നതിന്റെ പ്രതിഫലനമാണീ തെരഞ്ഞെടുപ്പ് ഫലമെന്നാണ് എസ്ഡിയുടെ നേതാവായ ജിമ്മി അകെസ്സൻ പ്രതികരിച്ചിരിക്കുന്നത്. മാറിയ സാഹചര്യത്തിൽ സർക്കാരുണ്ടാക്കാൻ തങ്ങൾ ആരുമായും സഹകരിക്കാൻ തയ്യാറാണെന്നാണ് അകെസ്സൻ പറയുന്നത്. ഗ്രീൻസുമായി ചേർന്ന് ഭരിക്കുന്ന സെന്റർ-ലെഫ്റ്റ് സോഷ്യൽ ഡെമോക്രാറ്റുകൾ 28.4 ശതമാനം വോട്ടുകളാണ് ഈ തെരഞ്ഞെടുപ്പിൽ നേടിയിരിക്കുന്നത്. ഇതിനെ തുടർന്ന് നിലവിലെ ഭരണപക്ഷവും പ്രതിപക്ഷവും പുതിയ സർക്കാരുണ്ടാക്കാൻ വരും ആഴ്ചകളിൽ പരമാവധി ശ്രമിക്കും.

എസ്ഡിയുടെ പിന്തുണ വേണ്ടെന്ന് ഇരുപക്ഷവും പറയുന്നുണ്ടെങ്കിലും അവരെ അവഗണിക്കാൻ ഇവർക്ക് സാധിക്കില്ലെന്നുറപ്പാണ്. ഇതോടെ എസ്ഡിക്ക് സ്വീഡനിലുള്ള സ്വാധീനം വീണ്ടും വർധിക്കുന്നതിന് ഇതിടയാക്കുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP