Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഹുൽ ഗാന്ധി ഇന്ത്യ കണ്ട ഏറ്റവും വലിയ കോമാളിയെന്ന് ചന്ദ്രശേഖര റാവു; പ്രസ്താവന തെരഞ്ഞെടുപ്പിലേക്ക് നയിച്ചതിനെ വിമർശിച്ചതിന് മറുപടിയായി; എല്ലാ മന്ത്രിമാരും വീണ്ടും മത്സരിക്കുമെന്ന് ടിആർഎസ്; ഭരണം വീണ്ടും ഉറപ്പിക്കാൻ കരുക്കൾ നീക്കി ചന്ദ്രശേഖര റാവു; തെരഞ്ഞെടുപ്പ് നവംബറിൽ നടന്നേക്കും; രാഹുലിനെ പരിഹസിച്ച ടിആർഎസിന്റെ പോക്ക് എൻഡിഎയിലേക്കോ?

രാഹുൽ ഗാന്ധി ഇന്ത്യ കണ്ട ഏറ്റവും വലിയ കോമാളിയെന്ന് ചന്ദ്രശേഖര റാവു; പ്രസ്താവന തെരഞ്ഞെടുപ്പിലേക്ക് നയിച്ചതിനെ വിമർശിച്ചതിന് മറുപടിയായി; എല്ലാ മന്ത്രിമാരും വീണ്ടും മത്സരിക്കുമെന്ന് ടിആർഎസ്; ഭരണം വീണ്ടും ഉറപ്പിക്കാൻ കരുക്കൾ നീക്കി ചന്ദ്രശേഖര റാവു; തെരഞ്ഞെടുപ്പ് നവംബറിൽ നടന്നേക്കും; രാഹുലിനെ പരിഹസിച്ച ടിആർഎസിന്റെ പോക്ക് എൻഡിഎയിലേക്കോ?

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. ഇന്ത്യ കണ്ട ഏറ്റവും വലിയ കോമാളിയാണ് രാഹുൽ ഗാന്ധിയെന്നും മൈതാനത്തിറങ്ങി തിരഞ്ഞെടുപ്പിനെ നേരിടൂ, ജനം അതിന് മറുപടി നൽകുമെന്നും പറഞ്ഞു. തെലങ്കാന നിയമസഭസഭ പിരിച്ചുവിട്ട് ടിആർഎസ് തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാകുന്നതിൽ എതിർപ്പുമായി കോൺഗ്രസ് രംഗത്തെത്തിയതിനെ തുടർന്നാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്. രണ്ട് എംഎൽഎമാർ ഒഴികെ നിലവിലുള്ള എല്ലാ എംഎൽഎമാർക്കും മന്ത്രിമാർക്കും സീറ്റ് നൽകും.തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടുമെന്നും 105 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ ആക്കുന്നതിലുടെ ഒരുപാട് സ്വപ്നങ്ങളാണ് തെലുങ്കാന രാഷ്ട്ര സമിതിയും മുഖമന്ത്രി കെ ചന്ദ്രശേഖര റാവുവും നെയ്ത് കൂട്ടൂന്നത്. 2014 ൽ സംസ്ഥാനം രൂപീകൃതമായതിന് ശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് തെലുങ്കാന രാഷ്ട്ര സമിതി സംസ്ഥാനത്ത് അധികാരത്തിൽ എത്തുന്നത്. 119 സീറ്റിൽ 63 ഉം കരസ്ഥമാക്കിയായിട്ടായിരുന്നു ടിആർഎസ് അധികാരത്തിൽ എത്തിയത്.

21 സീറ്റുകളുമായി കോൺഗ്രസ് ഏറെ പിന്നിലായിപ്പോയി. ടിഡിപി 15 ഉം ബീജെപി 5 സീറ്റുകളിലുമാണ് വിജിയിച്ചത്. ടിആർഎസ് നേതാവ് ചന്ദ്രശേഖർ റാവു മുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തു. ഭരണം കാലാവധി തികയ്ക്കാൻ എട്ട് മാസത്തോളം അവശേഷിക്കേയാണ് നിർണ്ണായക തീരുമാനവുമായി ചന്ദ്രശേഖർ റാവു രംഗത്തെത്തുന്നത്. വീണ്ടും അധികാരത്തിലെത്താനാകുമെന്ന പ്രതീക്ഷയാണ് ഇതിന് കാരണം. സംസ്ഥാനത്ത് ഇപ്പോൾ കാര്യമായ ഭരണവിരുദ്ധ വികാരമൊന്നും നിലനിൽക്കുന്നില്ല. അതിനാൽ തന്നെ മികച്ച ഭൂരിപക്ഷത്തിൽ സംസ്ഥാനത്ത് വീണ്ടും ഭരണത്തിൽ എത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് ടിആർഎസിനുള്ളത്.

സംസ്ഥാന തിരഞ്ഞെടുപ്പ് നേരത്തെ നടത്തി വിജയിച്ചതിന് ശേഷം പതിയേ ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് കടക്കാം. തിരഞ്ഞെടുപ്പ് ഇപ്പോൾ നടത്തിയില്ലെങ്കിൽ പിന്നെ ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം നടത്തേണ്ടി വരും. ഇത് പ്രചരണ വിഷയങ്ങൾ മാറ്റി മറിക്കുന്നതിന് ഇടയാക്കും. ഈ സാഹചര്യത്തിലാണ് നീക്കം. ദേശീയ രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനമാകാനും ശ്രമിക്കും. അതിനിടെ ടി ആർ എസിനെ പാട്ടിലാക്കാൻ ബിജെപി രംഗത്തുണ്ട്. എൻ ഡി എയിലേക്ക് ടി ആർ എസിനെ കൊണ്ടു വരാനാണ് നീക്കം. അവിശ്വാസ പ്രമേയ ചർച്ചയിലും മറ്റും പരോക്ഷമായി ബിജെപി സഹായിക്കുകയായിരുന്നു ടി ആർ എസ് ചെയ്തത്.

ദേശീയ രാഷ്ട്രീയത്തിലേക്ക് കണ്ണുവെയ്ക്കുന്ന ചന്ദ്രശേഖർ റാവുവിന് 2019 ലേ ലോക്സഭ തിരഞ്ഞെടുപ്പ് ഏറെ പ്രാധാന്യപ്പെട്ടതാണ്. നിലവിൽ ഒരു മുന്നണിയുടേയും ഭാഗമല്ല ടിആർഎസ്. തെലുങ്കാനയിലെ പ്രധാന എതിരാളിയായ കോൺഗ്രസ്സുമായി ദേശീയ തലത്തിൽ സഖ്യം ചേരാൻ റാവുവിന് ആകില്ല. നിരന്തരം പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തുന്ന അദ്ദേഹം ഈയിടെ പാർലമെന്റിൽ നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നിരുന്നു. ഇതിന് പുറമെ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പിൽ നിന്ന് ടിആർഎസ് വിട്ടുനിന്നു.

ദക്ഷിണേന്ത്യയിൽ കാര്യമായ സ്വാധീനമില്ലാത്ത ബിജെപി ടി ആർ എസിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചന്ദ്രബാബു നായിഡുവുമായി ചേർന്നാണ് തെലുങ്കാനയിൽ ബിജെപി മത്സരിച്ചത്. നിലവിൽ ചന്ദ്രബാബു നായിഡുവും ബിജെപിയും പിണങ്ങി. അതുകൊണ്ട് തന്നെ കെ സി ആർ ബിജെപിക്ക് കൈകൊടുക്കുമെന്നാണ് വിലയിരുത്തൽ. കേന്ദ്ര സർക്കാരുമായി അടുത്തതും കെസിആറിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. കെസിആറിന്റെ നീക്കങ്ങൾക്ക് പിറകിൽ മോദിയുടെ തന്ത്രങ്ങളുണ്ടെന്നാണ് സൂചന. കോൺഗ്രസിനെ മുഖ്യ എതിരാളിയായി കണ്ടാണ് ചന്ദ്രശേഖര റാവു തന്ത്രങ്ങൾ ഒരുക്കുന്നത്.

ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന രാജ്യത്ത് നാല് സംസ്ഥാനങ്ങൾക്കൊപ്പം തെലുങ്കാനയിലും തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2019 മെയ് മാസം വരെ കാലാവധിയുള്ളപ്പോഴാണ് സർക്കാർ പിരിച്ചുവിടുന്നത്. സെപ്റ്റബർ രണ്ട് തെലുങ്കാന സംസ്ഥാന രൂപീകരണത്തിന്റെ നാലാം വാർഷികദിനമാണ്. അന്ന് ഏറെ കാര്യങ്ങൾ ടിആർ എസ് പ്രഖ്യാപിച്ചിരുന്നു. വർഷാവസാനത്തോടെ തെലങ്കാന തിരഞ്ഞെടുപ്പ് നടക്കുമെന്നും ഒരുക്കങ്ങൾ വേഗത്തിലാക്കാനും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും സംസ്ഥാന നേതാക്കൾക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിപക്ഷ ഐക്യം ഭയന്നാണ് ടിആർഎസ് തിരഞ്ഞെടുപ്പിനു തിടുക്കം കാണിക്കുന്നതെന്ന് കോൺഗ്രസും ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP