Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സാലിസ്‌ബറിയിൽ മാരകവിഷം നിക്ഷേപിച്ച് മടങ്ങിയത് റഷ്യൻ മിലിട്ടറി ഇന്റലിജൻസ് തന്നെയെന്ന് കണ്ടെത്തി ബ്രിട്ടീഷ് പൊലീസ്; രണ്ടു റഷ്യൻ ഏജന്റുമാർ മോസ്‌കോയിൽനിന്നെത്തി മൂന്നുദിവസം ഹോട്ടലിൽ താമസിച്ചു കൃത്യം നിർവഹിച്ചുമടങ്ങിയതിന്റെ തെളിവുകൾ പുറത്ത്; ബ്രിട്ടനും റഷ്യയും തമ്മിലുള്ള പ്രശ്‌നം മൂർധന്യത്തിലേക്ക്

സാലിസ്‌ബറിയിൽ മാരകവിഷം നിക്ഷേപിച്ച് മടങ്ങിയത് റഷ്യൻ മിലിട്ടറി ഇന്റലിജൻസ് തന്നെയെന്ന് കണ്ടെത്തി ബ്രിട്ടീഷ് പൊലീസ്; രണ്ടു റഷ്യൻ ഏജന്റുമാർ മോസ്‌കോയിൽനിന്നെത്തി മൂന്നുദിവസം ഹോട്ടലിൽ താമസിച്ചു കൃത്യം നിർവഹിച്ചുമടങ്ങിയതിന്റെ തെളിവുകൾ പുറത്ത്; ബ്രിട്ടനും റഷ്യയും തമ്മിലുള്ള പ്രശ്‌നം മൂർധന്യത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ആറുമാസം മുമ്പ് സാലിസ്‌ബറിയിൽ മുൻ റഷ്യൻ ചാരനും മകൾക്കും നേരെയുണ്ടായ രാസായുധ പ്രയോഗത്തിന് പിന്നിൽ റഷ്യയാണെന്ന് കണ്ടെത്തി ബ്രിട്ടീഷ് പൊലീസ്. റഷ്യയിൽനിന്നെത്തിയ ചാരന്മാർ മൂന്നുദിവസത്തോളം താമസിച്ച് കൃത്യം നടത്തി മടങ്ങിയതിന്റെ തെളിവുകൾ പൊലീസ് പുറത്തുവിട്ടു. സിസിടിവി ദൃശ്യങ്ങളുടെയും ഡിക്ടറ്റീവുകളുടെയും സഹായത്തോടെയാണ് ഇക്കാര്യത്തിൽ റഷ്യക്കുള്ള പങ്ക് നിസംശയം തെളിയിക്കാനായത്. നയതന്ത്ര പ്രതിനിധികളെ പിൻവലിക്കുന്നതുൾപ്പെടെ ബ്രിട്ടനും റഷ്യയും തമ്മിലുള്ള ബന്ധം വളഷായ സംഭവം ഇപ്പോഴത്തെ അന്വേഷണഫലത്തോടെ കൂടുതൽ വഷളാകുമെന്നുറപ്പാണ്.

മുൻ റഷ്യൻ ചാരൻ സെർജി സ്‌ക്രിപാലിനെയും മകൾ യൂലിയയെയും വധിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഇവർ മോസ്‌കോയിൽനിന്നെത്തിയത്. സാലിസ്‌ബറിയിലെ സൂപ്പർമാർക്കറ്റിന് മുൻവശത്തുവെച്ച് ഇരുവർക്കും വിഷബാധയേറ്റു. അതീവഗുരുതര നിലയിൽ ആശുപത്രിയിലായിരുന്ന ഇരുവരും പിന്നീട് രക്ഷപ്പെട്ടു. റഷ്യൻ നിർമ്മിതമായ നോവിചോക് എന്ന വിഷപദാർഥമാണ് ഇവർക്കെതിരെ പ്രയോഗിച്ചതെന്ന് വ്യക്തമായിരുന്നു. ഈ സംഭവത്തിനുശേഷം രണ്ടുമാസം കഴിഞ്ഞ് ഇതേ സ്ഥലത്തുനിന്ന് ദമ്പതിമാരായ ചാർളി റോളിക്കും ഭാര്യ ഡോൺ സ്റ്റർഗസിനും വിഷബാധയേറ്റു. ഡോൺ പിന്നീട് ആശുപത്രിയിൽ മരിക്കുകയും ചെയ്തു. ചാർളി ഇപ്പോഴും ആശുപത്രിയിലാണ്.

റഷ്യൻ മിലിട്ടറി ഇന്റലിജൻസിൽ അംഗങ്ങളായയ അലക്‌സാൻഡർ പെട്രോവ്, റുസ്‌ലൻ ബോഷിറോവ് എന്നിവരാണ് ഫെബ്രുവരിയിൽ റഷ്യയിൽനിന്ന് സാലിസ്‌ബറിയിലെത്തി കൃത്യം നടത്തിയതെന്നാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. ഇരുവരുടെയും പാസ്‌പോർട്ട് നമ്പറുകൾ ഏറെക്കുറെ സമാനമാണെന്നും പൊലീസ് കണ്ടെത്തി. ഇവ വ്യാജമാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പാസ്‌പോർട്ടിലുള്ള വിലാസം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്‌ക്രിപാലിനും മകൾക്കും വിഷബാധയേറ്റ ദിവസം ഇവർ ഇരുവരും സംഭവസ്ഥലത്ത് ചുറ്റിത്തിരിയുന്നത് സിസിടിവി ദൃശ്യങ്ങളിൽനിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മാർച്ച് രണ്ടിനാണ് ഇവർ ഇരുവരും ലണ്ടനിലെത്തിയത്. അന്നുവൈകിട്ട് വാട്ടർലൂ സ്‌റ്റേഷനിലേക്ക് യാത്ര ചെയ്ത ഇവ്# ഈസ്റ്റ് ലണ്ടനില സിറ്റി സ്‌റ്റേ ഹോട്ടലിലാണ് താമസിച്ചത്. പിറ്റേന്ന് ഈ ഹോട്ടൽ വിട്ട ഇവർ വാട്ടർലൂവിൽനിന്ന് സാലിസ്‌ബറിയിലേക്ക് യാത്ര ചെയ്തു. വൈകിട്ട് നാലുമണിയോടെ ഇവർ ലണ്ടനിലേക്ക് മടങ്ങുകയും ചെയ്തു. അതിന് പിറ്റേദിവസവും ഇരുവരും സാലിസ്‌ബറിയിലെത്തി സ്‌ക്രിപാൽ താമസിക്കുന്ന വീടിന് സമീപം ഇരുവരെയും സിസിടിവി ദൃശ്യങ്ങളിൽ കാണുന്നുണ്ട്. വീടിന്റെ മുൻവശത്തെ വാതിലിൽ ഇവർ നോവിചോക് ഉപയോഗിച്ച് വിഷമയമാക്കിയെന്നാണ് പൊലീസ് കരുതുന്നത്. അന്നുവൈകുന്നേരം ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിലെത്തിയ ഇരുവരും മോസ്‌കോയിലേക്ക് മടങ്ങുകയും ചെയ്തു.

ഇരുവർക്കുമെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ശേഷിച്ചകാലം നിയമനടപടികളൊന്നും നേരിടാതെ റഷ്യയിൽ ഇരുവർക്കും താമസിക്കാനാകുമെന്നതാണ് യാഥാർഥ്യം. 2006-ൽ റഷ്യൻ ചാരൻ അലക്‌സാൻഡർ ലിത്വിനെങ്കോയെ വിഷം കൊടുത്തുകൊന്നവർ ഇപ്പോഴും നിയമനടപടികളൊന്നും നേരിടാതെ മോസ്‌കോയിലുണ്ട്. പൊലീസ് കണ്ടെത്തലുകളെത്തുടർന്ന് ലണ്ടനിലെ റഷ്യൻ എംബസിയിലെ ചുമതലക്കാരനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി കാര്യങ്ങൾ ധരിപ്പിച്ചുണ്ട്.

സ്‌ക്രിപാലിനും മകൾക്കും വിഷബാധയേറ്റ വീട്ടിൽ അന്വേഷണത്തിനെത്തിയ പൊലീസ് ാേഫീസർ നിക്ക് ബെയ്‌ലിക്കും വിഷബാധയേറ്റിരുന്നു. നിക്കും ദീർഘനാൾ ആശുപത്രിയിലായിരുന്നു. ഈ സംഭവത്തിന് നാലുമാസം കഴിഞ്ഞാണ് ചാർളിക്കും സ്റ്റർഗസിനും വിഷബാധയേൽക്കുന്നത്. കടുത്ത രാസായുധ പ്രയോഗമാണ് റഷ്യ നടത്തിയെന്നതിന് തെളിവായിരുന്നു ഇത്. ഒരു പെർഫ്യൂം കുപ്പിക്കുള്ളിൽ അടച്ചാണ് പെട്രോവും റുസ്‌ലനും നോവിചോക് ബ്രിട്ടനിലേക്ക് കടത്തിയതെന്നാണ് കരുതുന്നത്. സ്റ്റർഗസ് ഈ പെർഫ്യൂം കുപ്പി കൈകാര്യം ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിൽനിന്നാ്ണ് അവർക്കും ചാർളിക്കും വിഷബാധയേറ്റത്.

റഷ്യയാണ് സംഭവത്തിന് പിന്നിലെന്ന് സംശയാതീതമായി തെളിയിക്കാൻ സാധിച്ചതായി വിവരങ്ങൾ പുറത്തുവിട്ടുകൊണ്ട് സ്‌കോട്ട്‌ലൻഡ് യാർഡിന്റെ കൗണ്ടർ ടെററിസം കമ്മിഷണർ നീൽ ബസു പറഞ്ഞു. സ്‌കോട്ട്‌ലൻഡ് യാര്ഡ് ഏറ്റെടുത്ത ഏറ്റവും ശ്രമകരമായ അന്വേഷണങ്ങളിലൊന്നായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യൻ മിലിട്ടറിയുടെ പ്രധാന ലക്ഷ്യങ്ങൾ സ്‌ക്രിപാൽ കുടുംബമായിരുന്നു. എന്നാൽ, ചാർലിയും സ്റ്റർഗസും അബദ്ധത്തിൽ ഇതിനിരയാകുകയായിരുന്നുവെന്നും നീൽ ബസു പറഞ്ഞു.

ബ്രിട്ടനിലെത്തി രാസായുധ പ്രയോഗം നടത്തിയവരെ നിയമത്തിന് മുന്നിൽകൊണ്ടുവരികയെന്ന നിശ്ചയദാർഢ്യത്തോടെയായിരുന്നു അന്വേഷണം നടത്തിയതെന്ന് മെട്രൊപൊലിറ്റൻ പൊലീസ് കമ്മിഷണർ ക്രെസിഡ ഡിക്ക് പറഞ്ഞു. രാസായുധങ്ങൾക്കെതിരേ പ്രവർത്തിക്കുന്ന ഒ.പി.സി.ഡബ്ല്യുവും സ്‌ക്രിപാൽ കുടുംബത്തിനെതിരേ ഉപയോഗിച്ച അതേ രാസവസ്തുതന്നെയാണ് ചാർളിയെയും സ്റ്റർഗസിനെയും ആശുപത്രിയിലാക്കിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP