Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒൻപത് വർഷങ്ങൾക്ക് ശേഷം ആർബിഐ വാങ്ങിയത് 8.46 ടൺ സ്വർണം; ആകെ 566.23 ടൺ സ്വർണം കരുതൽ ശേഖരത്തിൽ; ബാങ്കിങ് ഡിപ്പാർട്ട്‌മെന്റിന്റെ ആസ്തിയായി സൂക്ഷിച്ചിരിക്കുന്നത് 69,674 കോടി രൂപ മൂല്യമുള്ള 273.93 ടൺ സ്വർണം

ഒൻപത് വർഷങ്ങൾക്ക് ശേഷം ആർബിഐ വാങ്ങിയത് 8.46 ടൺ സ്വർണം; ആകെ 566.23 ടൺ സ്വർണം കരുതൽ ശേഖരത്തിൽ; ബാങ്കിങ് ഡിപ്പാർട്ട്‌മെന്റിന്റെ ആസ്തിയായി സൂക്ഷിച്ചിരിക്കുന്നത് 69,674 കോടി രൂപ മൂല്യമുള്ള 273.93 ടൺ സ്വർണം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒടുവിൽ ഒൻപത് വർഷത്തിന് ശേഷം സ്വർണം വാങ്ങിയതായി റിപ്പോർട്ട്. 8.46 ടൺ സ്വർണമാണ് 2017-18 സാമ്പത്തിക വർഷത്തിൽ ആർബിഐ വാങ്ങിയത്. ഇത് 8460 കിലോഗ്രാം വരും. ഈ വർഷം ജൂണിലെ കണക്ക് പ്രകാരം 566.23 ടൺ സ്വർണമാണ് റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിലുള്ളത്. എന്നാൽ കഴിഞ്ഞ വർഷം ജൂണിൽ ഇത് 557.77 ടൺ ആയിരുന്നു.

അടുത്തിടെ പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് സ്വർണശേഖരത്തിന്റെ വിവരം ആർബിഐ വ്യക്തമാക്കിയിട്ടുള്ളത്.ഇതിനു മുമ്പ് 2009ലാണ് ഐഎംഎഫിൽനിന്ന് 200 ടൺ സ്വർണം ആർബിഐ സ്വന്തമാക്കിയത്. ബാങ്കിങ് ഡിപ്പാർട്ട്മെന്റിന്റെ ആസ്തിയായാണ് 273.93 ടൺ സ്വർണം സൂക്ഷിച്ചിട്ടുള്ളത്. ഇതിന്റെ മൂല്യം ജൂൺ 30ന് 11.12 ശതമാനം വർധിച്ച് 69,674 കോടി രൂപയായി. 2017 ജൂൺ 30ന് ഇതിന്റെ 62,702 കോടിയായിരുന്നു മൂല്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP