Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാലിക്കറ്റിൽ എസ്എഫഐക്ക് വൻ വിജയം; 190 കോളേജുകളിൽ 140ഉം നേടി അപ്രമാദിത്വം തെളിയിച്ച് ഇടത് വിദ്യാർത്ഥി സംഘടന; പല കോളേജുകളും യുഡിഎസ്എഫ് സഖ്യത്തിൽനിന്നും എബിവിപിയിൽനിന്നും തിരിച്ചു പടിച്ചു; പലയിടത്തും എസ്എഫഐക്ക് എതിരാളികൾ പോലുമില്ല

കാലിക്കറ്റിൽ എസ്എഫഐക്ക് വൻ വിജയം; 190 കോളേജുകളിൽ 140ഉം നേടി അപ്രമാദിത്വം തെളിയിച്ച് ഇടത് വിദ്യാർത്ഥി സംഘടന; പല കോളേജുകളും യുഡിഎസ്എഫ് സഖ്യത്തിൽനിന്നും എബിവിപിയിൽനിന്നും തിരിച്ചു പടിച്ചു; പലയിടത്തും എസ്എഫഐക്ക് എതിരാളികൾ പോലുമില്ല

കെ വി നിരഞ്ജൻ

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിൽ തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്ക് വൻവിജയം.കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിൽ 190 കോളേജുകളിൽ 140ലും എസ്എഫ്‌ഐ നേടി. നിരവധി കോളജുകൾ കെഎസ്‌യു എംഎസ്എഫ് എബിവിപി സഖ്യത്തിന്റെ കൈയിൽനിന്ന് പിടിച്ചെടുത്തതായും എസ്എഫ്ഐ നേതാക്കൾ പറഞ്ഞു.

ഗവ.വിമൻസ് കോളേജ് മലപ്പുറം, തിരൂർ ജെ എം കോളേജ്, തിരൂർകാട് നസ്ര കോളേജ് എന്നി കോളേജുകൾ കെഎസ്‌യു എംസ്്എഫ് സഖ്യമായ യുഡിഎസ്എഫിന്റെ കയ്യിൽ നിന്നും പിടിച്ചെടുത്തു. ചേലക്കര ഗവ.ആർട്‌സ് കോളേജ്, ഐഎച്ച്ആർഡി കോളേജ് പഴയന്നൂർ എന്നീ കോളേജുകൾ കെഎസ്‌യുവിന്റെ കൈയിൽ നിന്ന് എസ് എഫ് ഐ തിരിച്ചുപിടിച്ചു.ചെർപ്പുളശ്ശേരി ഐഡിയൽ കോളേജ് എംഎസ്എഫിന്റെ കയ്യിൽ നിന്ന് തിരിച്ചുപിടിച്ചു. ഐഎച്ച്ആർഡി കോളേജ് മലമ്പുഴ എബിവിപി യുടെ കയ്യിൽ നിന്ന് പിടിച്ചെടുത്തു. എബിവിപിയുടെ കുത്തകയായിരുന്ന ചെമ്പയി സംഗീത കോളേജ് എസ്എഫ്‌ഐ നേരത്തെ തന്നെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. കെഎസ് യുവിന്റെ കയ്യിലിരുന്ന എസ് എൻ കോളേജ് പുൽപള്ളി എസ് എഫ് ഐ എതിരില്ലാതെ ജയിച്ചു.

എം ഡി കോളേജ് പഴഞ്ഞി, സെന്റ് അലോഷ്യസ് കോളേജ്,എൻ എസ് എസ് വ്യാസ കോളേജ്, ശ്രീഗോകുലം കോളേജ്, ശ്രീകൃഷ്ണപുരം കോളേജ്,ഗവ.കോളേജ് ചിറ്റൂർ, ലയൺസ് വടക്കാഞ്ചേരി, ഐ എച്ച് ആർ ഡി വടക്കാഞ്ചേരി, മലപ്പുറം ഐ എച്ച് ആർ ഡി കോളേജ്, ഗവ കോളേജ് മൊകേരി, ഐ എച്ച് ആർ ഡി കോളേജ് നാദാപുരം, എസ് എൻ ഡി പി കോളേജ് എന്നിവിടങ്ങളിൽ എസ് എഫ് ഐ എതിരില്ലാതെ ജയിച്ചിട്ടുണ്ട്.

ശ്രീകൃഷ്ണ കോളേജ്,സെന്റ് തെരേസസ് കോളേജ് കോട്ടയ്ക്കൽ, എംഒ സി കോളേജ്,കേരളവർമ കോളേജ്, കുട്ടനെല്ലൂർ കോളേജ്, എസ്എൻ കോളേജ് വഴക്കുമ്പാറ, എസ് എൻ കോളേജ് നാട്ടിക,എസ് എൻ ഗുരു നാട്ടിക, ഐ എച്ച് ആർ ഡി കോളേജ് നാട്ടിക, ക്രൈസ്‌റ് കോളേജ് ഇരിങ്ങാലക്കുട, മദർ കോളേജ്, അസ്മാവി കോളേജ്, എൻഎസ്എസ് കോളേജ് നെന്മാറ, ആലത്തുർ എസ് എൻ കോളേജ്, എസ്എൻജിഎസ് പട്ടാമ്പി, എൻ എസ് എസ് കോളേജ് ഒറ്റപ്പാലം, എസ്എൻ കോളേജ് ഷൊർണുർ, ഗവ.കോളേജ് പത്തിരിപ്പാലം, ഗവ.കോളേജ് കൊഴിഞ്ഞാമ്പാറ, ഗവ.കോളേജ് തൃത്താല, ആസ്പയർ കോളേജ്, നേതാജി നെന്മാറ, ഐ എച്ച് ആർ ഡി കുഴൽമന്ദം എസ് എൻ ഇ എസ് കോളേജ് ശ്രീകൃഷ്ണപുരം, എൻ എം എസ് എം ഗവ.കോളേജ് കൽപ്പറ്റ, സെന്റ് മേരീസ് കോളേജ് ബത്തേരി, അൽഫോൻസാ കോളേജ് ബത്തേരി, ഐ എച് ആർ ഡി കോളേജ് മീനങ്ങാടി, ജയശ്രീ കോളേജ് പുൽപള്ളി, പഴശ്ശിരാജാ കോളേജ് പുൽപള്ളി, സി എം കോളേജ് നടവയൽ, എൽദോ മാർബസേലിയസ് കോളേജ് മീനങ്ങാടി, പൊന്നാനി എം ഇ എസ്, മഞ്ചേരി എൻ എസ് എസ്, അസ്സബാഹ് കോളേജ്, മൗലാനാ കോളേജ്, എസ് എൻ ഡി പി കോളേജ് പെരിന്തൽമണ്ണ, പിടിഎം ഗവ.കോളേജ്, ടി എം ജി കോളേജ് പെരിന്തൽമണ്ണ, മടപ്പള്ളി കോളേജ്, മലബാർ ക്രിസ്ത്യൻ കോളേജ്, ഗവ.ആർട്‌സ് & സയൻസ് കോളേജ് മീഞ്ചന്ത, ഗുരുവായൂരപ്പൻ കോളേജ് എന്നിവിടങ്ങളിൽ എസ്എഫ്‌ഐ മുഴുവൻ സീറ്റിലും വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

എസ്എഫ്‌ഐ ക്കു ചരിത്ര വിജയം സമ്മാനിച്ച മുഴുവൻ വിദ്യാർത്ഥികളെയും സ്ഥാനാർത്ഥികളെയും പ്രവർത്തകരെയും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് വിഎ വിനീഷ്, സെക്രട്ടറി സച്ചിൻദേവ് കെഎം എന്നിവർ അഭിവാദ്യം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP