Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റവുമായി ഫ്രറ്റേണിറ്റി

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു കീഴിലെ കോളേജുകളിൽ ഇന്ന് നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മികച്ച മുന്നേറ്റം കാഴ്ച വെച്ചു. 12 കോളേജ് യൂണിയനുകൾ സ്വന്തമാക്കിയ ഫ്രറ്റേണിറ്റി വിവിധ കോളേജുകളിലായി 105 ജനറൽ സീറ്റുകളും 48 അസോസിയേഷൻ സീറ്റുകളും നൂറിലധികം ഇയർ റെപ്രസെന്റേറ്റിവ് സീറ്റുകളും കരസ്ഥമാക്കി. മലപ്പുറം ജില്ലയിലെ പൂപ്പലം അജാസ് കോളേജ്, വണ്ടൂർ വിമൻസ് കോളേജ്, തിരൂർക്കാട് ഇലാഹിയ കോളേജ്, സഫ അറബിക് കോളേജ്, മലപ്പുറം ഫലാഹിയ കോളേജ്, അൻസാർ വിമൻസ് കോളേജ്, മാള കാർമൽ കോളേജ്, ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് തുടങ്ങിയിടങ്ങളിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഒറ്റയ്ക്ക് യൂണിയൻ ഭരിക്കും. വളാഞ്ചേരി സഫ ആർട്‌സ് & സയൻസ് കോളേജ്, മമ്പാട് എം ഇ എസ് കോളേജ്, വളാഞ്ചേരി എം ഇ എസ് കോളേജ് തുടങ്ങിയിടങ്ങളിൽ മുന്നണി സംവിധാനത്തിൽ ഫ്രറ്റേണിറ്റി യൂണിയൻ ഭരണത്തിൽ നിർണ്ണായക കക്ഷിയാണ്. കോഴിക്കോട് ഫാറൂഖ് കോളേജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, കൊടുങ്ങല്ലൂർ എം ഇ എസ് അസ്മാബി കോളേജ്, മണ്ണാർക്കാട് എം ഇ എസ് കോളേജ്, നാട്ടിക ബി എഡ് കോളേജ്, പത്തിരിപ്പാല മൗണ്ട് സീന കോളേജ്, കുറ്റിപ്പുറം കെ എം സി ടി ലോ കോളേജ്, അരീക്കോട് സുല്ലമുസ്സലാം കോളേജ്, വാഴയൂർ സാഫി കോളേജ്, പൂപ്പലം എം എസ് ടി എം കോളേജ്, കെ എം ഒ ബി എഡ് കോളേജ്, ചേന്ദമംഗലൂർ സുന്നിയ്യ അറബിക് കോളേജ്, കോട്ടക്കൽ അൽ ഫാറൂക്ക് ബി എഡ് കോളേജ് തുടങ്ങി നിരവധി കോളേജുകളിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സ്ഥാനാർത്ഥികൾ വിവിധ ജനറൽ സീറ്റുകളിലും അസോസിയേഷൻ സീറ്റുകളിലും വിജയിക്കുകയുണ്ടായി.

പാലക്കാട് വിക്‌റ്റോറിയ കോളേജ്, തൃശൂർ കേരളവർമ്മ കോളേജ്, ആലത്തൂർ എസ് എൻ കോളേജ്, കോഴിക്കോട് ദേവഗിരി കോളേജ്, മീഞ്ചന്ത ആർട്‌സ് കോളേജ്, മടപ്പള്ളി ഗവ: കോളേജ്, മലപ്പുറം ഗവ: കോളേജ്, താനൂർ ഗവ: കോളേജ്, പാലക്കാട് തുഞ്ചൻ എഴുത്തച്ഛൻ കോളേജ്, മൊകേരി ഗവ: കോളേജ്, പേരാമ്പ്ര സി കെ ജി കോളേജ് തുടങ്ങിയ കോളേജുകളിൽ ഫ്രറ്റേണിറ്റി സ്ഥാനാർത്ഥികൾ മികച്ച മത്സരം കാഴ്ച വെച്ചു.

കയ്യൂക്കിന്റെയും അക്രമത്തിന്റെയും അധികാര ഹുങ്കിന്റെയും രാഷ്ട്രീയത്തിനെതിരിൽ സാഹോദര്യ രാഷ്ട്രീയത്തെ വോട്ട് നൽകി പിന്തുണച്ച മുഴുവൻ വിദ്യാർത്ഥി സുഹൃത്തുക്കളെയും  ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ എം ഷെഫ്രിൻ അഭിനന്ദിച്ചു. സാഹോദര്യത്തെ ഒരു രാഷ്ട്രീയ മുദ്രാവാക്യമായി ക്യാമ്പസുകൾ ഏറ്റെടുത്തിരിക്കുകയാണെന്നും പതിവ് രാഷ്ട്രീയ കസർത്തുകളിൽ മനം മടുത്ത പുതുതലമുറ മാറ്റത്തിന് വേണ്ടി ആഗ്രഹിക്കുന്നുണ്ടെന്ന സന്ദേശമാണ് ഫ്രറ്റേണിറ്റിക്ക് ലഭിച്ച സ്വീകാര്യതയെന്നും അദ്ദേഹം പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP