Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുത്തൻ കൊളോണിയലിസത്തിന്റെ വിത്ത് പാകി ചൈന; ആഫ്രിക്കൻ രാജ്യങ്ങൾക്ക് വാരിക്കോരി കടം കൊടുക്കയും വികസന പദ്ധതികൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നതിൽ അതൃപ്തരായി പാശ്ചാത്യലോകം; കുറഞ്ഞ പലിശയിൽ പണം ലഭിക്കുകയും ശരവേഗത്തിൽ നിർമ്മാണം നടത്തുകയും ചെയ്യുന്ന ചൈനീസ് മോഡൽ ഏറ്റെടുത്ത് ആഫ്രിക്കൻ രാജ്യങ്ങളും

പുത്തൻ കൊളോണിയലിസത്തിന്റെ വിത്ത് പാകി ചൈന; ആഫ്രിക്കൻ രാജ്യങ്ങൾക്ക് വാരിക്കോരി കടം കൊടുക്കയും വികസന പദ്ധതികൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നതിൽ അതൃപ്തരായി പാശ്ചാത്യലോകം; കുറഞ്ഞ പലിശയിൽ പണം ലഭിക്കുകയും ശരവേഗത്തിൽ നിർമ്മാണം നടത്തുകയും ചെയ്യുന്ന ചൈനീസ് മോഡൽ ഏറ്റെടുത്ത് ആഫ്രിക്കൻ രാജ്യങ്ങളും

ചൈന ആഫ്രിക്കൻ രാജ്യങ്ങൾക്ക് പരിധിവിട്ട ധനസഹായം നൽകാൻ മത്സരിക്കുന്നതിലുള്ള വിമർശനം ശക്തമാകുന്നു. പുത്തൻ കൊളോണിയലിസത്തിന്റെ വിത്ത് പാകി ചൈന ആഫ്രിക്കൻ രാജ്യങ്ങൾക്ക് വാരിക്കോരി കടം കൊടുക്കുന്നതിലും അവിടങ്ങളിലെ വികസന പദ്ധതികൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നതിൽ പാശ്ചാത്യലോകം കടുത്ത അസംതൃപ്തിയാണ് പ്രകടിപ്പിക്കുന്നത്.എന്നാൽ കുറഞ്ഞ പലിശയിൽ പണം ലഭ്യമാക്കുകയും ശരവേഗത്തിൽ നിർമ്മാണം നടത്തുകയും ചെയ്യുന്ന ചൈനീസ് മോഡൽ ഏറ്റെടുത്തുകൊണ്ട് ഇതിൽ കടുത്ത താൽപര്യമാണ് ആഫ്രിക്കൻ രാജ്യങ്ങൾ പുലർത്തുന്നത്.

ആഫ്രിക്കയിൽ ചൈന നടത്തുന്ന നിക്ഷേപങ്ങൾ പുതിയ കൊളോണിയലിസത്തിന് തുടക്കം കുറിക്കുമെന്ന വിമർശനത്തെ ആഫ്രിക്കയിലെ നേതാക്കൾ ശക്തമായി നിഷേധിക്കുകയാണ് ചെയ്യുന്നത്. രണ്ട് ദിവസത്തെ ചൈന-ആഫ്രിക്ക കോഓപറേഷൻ സമ്മിറ്റിൽ വച്ച് ചൈനീസ് പ്രസിഡന്റ് ജിൻപിങ് 60 ബില്യൺ ഡോളറാണ് ആഫ്രിക്കൻ രാജ്യങ്ങൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.എന്നാൽ ചൈന ഇത്തരത്തിൽ നൽകുന്ന ധനസഹായത്തിന് പുറകിൽ ആ രാജ്യങ്ങളെ രാഷ്ട്രീയപരമായി നിയന്ത്രിക്കുകയെന്ന ഗൂഢ ലക്ഷ്യമില്ലെന്നാണ് സമ്മിറ്റിൽ വച്ച് ജിൻപിങ് ആഫ്രിക്കൻ നേതാക്കളോട് തറപ്പിച്ച് പറഞ്ഞിരിക്കുന്നത്.

എന്നാൽ ആഫ്രിക്കൻ രാജ്യങ്ങളെ കടുത്ത കടക്കെണിയിൽ അകപ്പെടുത്തുന്ന പ്രൊജക്ടുകൾ ആരംഭിക്കുന്നതിൽ ചൈനയെ കടുത്ത ഭാഷയിലാണ് പാശ്ചാത്യ രാജ്യങ്ങൾ വിമർശിച്ച് കൊണ്ടിരിക്കുന്നത്. ചൈനക്കെതിരായ ഈ വിമർശനത്തിന് ശക്തമായി മറുപടിയേകി പ്രസ്തുത സമ്മിററിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ രംഗത്തെത്തുകയും ചെയ്തിരുന്നു.ആഫ്രിക്കയിൽ ചൈനയുടെ ഇടപെടൽ വർധിച്ചതിനെ ന്യായീകരിച്ച് നിലവിലെ ആഫ്രിക്കൻ യൂണിയൻ ചെയർമാനും റുവാണ്ടൻ പ്രസിഡന്റുമായ പോൾ കാൻഗമെയും മുന്നോട്ട് വന്നിരുന്നു.

ആഫ്രിക്ക ചൈനയുമായി കൂട്ട് ചേരുന്നത് ആരുടെയും ചെലവിൽ അല്ലെന്നും തങ്ങൾക്ക് യുക്തിസഹമായി ചിന്തിച്ച് വേണ്ടത് ചെയ്യാനറിയാമെന്നും കാൻഗമെ പാശ്ചാത്യ രാജ്യങ്ങൾക്കുള്ള പരോക്ഷ മറുപടിയെന്ന നിലയിൽ പറയുന്നു.പ്രശസ്തമായ ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവിന് വേണ്ടിയായിരിക്കും ജിൻപിൻഗ് പ്രഖ്യാപിച്ചിരിക്കുന്ന തുകയിൽ ഭൂരിഭാഗവും ഉപയോഗിക്കുന്നത്. ഇതിനായ തുക നൽകുമെന്ന പ്രഖ്യാപനം ചൈന ആദ്യമായി നടത്തിയത് 2015ലായിരുന്നു. 15 ബില്യൺയുഎസ് ഡോളർ വരുന്ന ഗ്രാന്റുകൾ, പലിശരഹിത ലോണുകൾ, കൺസഷണൽ ലോണുകൾ, 20 ബില്യൺ ഡോളറിന്റെ ക്രെഡിറ്റ് ലൈനുകൾ, വികസനപ്രവർത്തനങ്ങൾക്കായുള്ള 10 ബില്യൺ ഡോളർ, ആഫ്രിക്കയിൽ നിന്നുമുള്ള ഇറക്കുമതി സാധനങ്ങൾ വാങ്ങുന്നതിനുള്ള അഞ്ച് ബില്യൺ ഡോളർ തുടങ്ങിയവ ഈ 60 ബില്യൺ ഡോളറിൽ ഉൾപ്പെടുന്നു.

അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ചൈന പുലർത്തുന്ന താൽപര്യത്തിലൂടെ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ വ്യവസായ വൽക്കരണം മെച്ചപ്പെടുമെന്നാണ് ആഫ്രിക്കയിൽ ഉടനീളമുള്ള രാജ്യങ്ങൾ പ്രതീക്ഷിക്കുന്നത്.എന്നാൽ ഇത് ആഫ്രിക്കൻ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം അഴിയാക്കുരുക്കായിമാറുമെന്നും അതിലൂടെ അവർ ചൈനക്ക് മുന്നിൽ കീഴടങ്ങേണ്ടി വരുമെന്നുമാണ് പടിഞ്ഞാറൻ രാജ്യങ്ങളുടെ മുന്നറിയിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP