Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോടമഞ്ഞിൻ നെറുകയിലൂടെ വാഗൺ നിറയെ പ്രണയം നിറച്ച് സതേൺ റെയിൽവേയുടെ ട്രെയിൻ യാത്ര തിരിക്കും! ; നീലഗിരി കുന്നിലേക്ക് മലകൾ താണ്ടിയുള്ള സഞ്ചാരം ആസ്വദിക്കാൻ രണ്ടേ രണ്ടുപേർ ; ബ്രിട്ടീഷ് ദമ്പതികൾ മധുവിധു ആഘോഷിക്കുന്നത് നീലഗിരിക്കുന്ന് യാത്ര ഷെഡ്യൂൾ ചെയ്ത്; നവ ദമ്പതികളെ സ്വീകരിക്കാൻ ഇന്ത്യൻ റെയിൽവേയും

കോടമഞ്ഞിൻ നെറുകയിലൂടെ വാഗൺ നിറയെ പ്രണയം നിറച്ച് സതേൺ റെയിൽവേയുടെ ട്രെയിൻ യാത്ര തിരിക്കും! ; നീലഗിരി കുന്നിലേക്ക് മലകൾ താണ്ടിയുള്ള സഞ്ചാരം ആസ്വദിക്കാൻ രണ്ടേ രണ്ടുപേർ ; ബ്രിട്ടീഷ് ദമ്പതികൾ മധുവിധു ആഘോഷിക്കുന്നത് നീലഗിരിക്കുന്ന് യാത്ര ഷെഡ്യൂൾ ചെയ്ത്; നവ ദമ്പതികളെ സ്വീകരിക്കാൻ ഇന്ത്യൻ റെയിൽവേയും

മറുനാടൻ ഡെസ്‌ക്‌

കോയമ്പത്തൂർ: കോടമഞ്ഞിൻ നെറുകയിൽ മഞ്ഞിനെ വകഞ്ഞ് മാറ്റി നീലഗിരി കുന്നിലേക്ക് ഒരു ട്രെയിൻ സഞ്ചരിക്കും. വാഗണുകൾ നിറയെ പ്രണയവും സല്ലാപവും പങ്കുവച്ചായിരിക്കും ആ ട്രെയിന്റെ സഞ്ചാരം. പള്ളയൊടിഞ്ഞ് നിൽക്കുന്ന നിലീഗിരി കുന്ന് കാണാൻ ആ തീവണ്ടിയിൽ ഒരുപാട് യാത്രക്കാർ ഉണ്ടാകില്ല. രണ്ടേ രണ്ടുപേർ മാത്രം. അവരുടെ സല്ലാപവും പ്രണയവുമൊക്കെയായി ഷെഡ്യൂൾ ചെയ്‌തൊരു ട്രെയിൻ യാത്ര. കേൾക്കുന്നവർ എന്ത് ഭ്രാന്താണ് പറയുന്നത് എന്ന് വിചാരിക്കുമെങ്കിലും അത്തരത്തിലൊരു സംഭവത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ.

ബ്രിട്ടനിൽ നിന്നെത്തിയ ദമ്പതികളായ ഗ്രഹാം വില്യം ലിൻ സായിപ്പും (30) സിൽവിയ പ്ലാസിക് (27) മദാമയും മധുവിധു ആഘോഷിക്കാൻ നീലഗിരി കുന്നിലേക്ക് പ്രണയയാത്ര പുറപ്പെടുന്നത്. കോടമഞ്ഞിന്റെ ഭംഗിയും, ചൂളം വിളിക്കുന്ന താഴ്‌വാരത്തെ കാറ്റിനേയും തലോടി ഒരു മധുവിധു സഞ്ചാരം. ഇവരുടെ യാത്രയ്ക്കായി മൂന്ന് ലക്ഷം രൂപ മുൻകൂട്ടി അടച്ച് ട്രെയിൻ ഷെ്ഡ്യൂൾ ചെയ്തു കഴിഞ്ഞിരിക്കുകയാണ്. ഇവരേയും വഹിച്ചുള്ള തീവണ്ടി വെള്ളിയാഴ്ച മേട്ടുപ്പാളയത്ത് നിന്നും ഉദഗമണ്ഡലത്തിലേക്കാണ് യാത്ര പുറപ്പെടും. വെള്ളിയാഴ്ച മേട്ടുപ്പാളയത്ത് എത്തുന്ന സ്‌പെഷൽ ദമ്പതികളെ മേട്ടുപ്പാളയത്ത് സ്റ്റേഷൻ മാസ്റ്റർ സ്വീകരിക്കും. രാവിലെ 9.10ന് യാത്ര തിരിക്കുന്ന ദമ്പതികൾ ഉദഗമണ്ഡലത്തിൽ ഉച്ചയ്ക്ക് 2.40 ന് എത്തിച്ചേരും.

മേട്ടുപ്പാളയം, ഊട്ടി എന്നിവയെ ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപ്പാതയാണ് നീലഗിരി മലയോരതീവണ്ടിപ്പാത. ഇത് നീലഗിരി മലനിരകളിലൂടെ നിർമ്മിച്ചിരിക്കുന്ന തീവണ്ടിപ്പാതയാണ്. റാക്ക് റെയിൽവേ പാതകൾ ഉപയോഗിക്കുന്ന ഇന്ത്യയിലെ ഒരേയൊരു തീവണ്ടിപാതയാണ് ഇത്.

യുനസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടതിനാൽ പൈതൃക തീവണ്ടി എന്നും അറിയപ്പെടുന്നു. മണിക്കൂറിൽ ശരാശരി 10.4 കിലോമീറ്റർ വേഗതയിൽ മാത്രം സഞ്ചരിക്കുന്നതിനാൽ ഇന്ത്യയിലെ ഏറ്റവും വേഗം കുറഞ്ഞ തീവണ്ടിയാണിത്. സമുദ്ര നിരപ്പിൽനിന്ന് 330 മീറ്റർ ഉയരത്തിലുള്ള മേട്ടുപ്പാളയത്തുനിന്ന് 46 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽനിന്ന് 2200 മീറ്റർ ഉയരത്തിലുള്ള ഊട്ടിയിലേക്കാണ് ഈ വിനോദസഞ്ചാര തീവണ്ടി സഞ്ചരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP