Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറുമാസം മുമ്പ് ഫെയ്‌സ് ബുക്കിലൂടെ ബോഡി ബിൽഡർ പരിചയം തുടങ്ങി; വീട്ടുകാരുമായും അടുത്ത് യുവതിയിൽ വിശ്വാസം നേടിയെടുത്തു; പിന്നെ ഭക്ഷണത്തിന് വിളിച്ച് കോട്ടയത്തെ ഹോട്ടൽ ഐഡയിൽ മുറിയെടുത്ത് ബലാത്സംഗം; നിലയ്ക്കാത്ത രക്തസ്രാവമുണ്ടായപ്പോൾ ആശുപത്രിയിൽ കൊണ്ടു വന്നതും മിസ്റ്റർ ഏഷ്യ പട്ടത്തിനുടമ; അവിവാഹിതയെ വിവാഹിതനായ നാവിക സേന പെറ്റി ഓഫീസർ പീഡിപ്പിച്ചത് അതിക്രൂരമായി; മുരളി കുമാർ അറസ്റ്റിൽ

ആറുമാസം മുമ്പ് ഫെയ്‌സ് ബുക്കിലൂടെ ബോഡി ബിൽഡർ പരിചയം തുടങ്ങി; വീട്ടുകാരുമായും അടുത്ത് യുവതിയിൽ വിശ്വാസം നേടിയെടുത്തു; പിന്നെ ഭക്ഷണത്തിന് വിളിച്ച് കോട്ടയത്തെ ഹോട്ടൽ ഐഡയിൽ മുറിയെടുത്ത് ബലാത്സംഗം; നിലയ്ക്കാത്ത രക്തസ്രാവമുണ്ടായപ്പോൾ ആശുപത്രിയിൽ കൊണ്ടു വന്നതും മിസ്റ്റർ ഏഷ്യ പട്ടത്തിനുടമ; അവിവാഹിതയെ വിവാഹിതനായ നാവിക സേന പെറ്റി ഓഫീസർ പീഡിപ്പിച്ചത് അതിക്രൂരമായി; മുരളി കുമാർ അറസ്റ്റിൽ

പ്രകാശ് ചന്ദ്രശേഖർ

കോട്ടയം: ആറുമസം മുമ്പ് ഫേസ് ബുക്കിലൂടെ പരിചയം സ്ഥാപിച്ചു. പരിചയം കുടുംബങ്ങൾ തമ്മിലുള്ള അടുപ്പത്തിനും വഴിതെളിച്ചു. അടുത്തടുത്ത നാട്ടുകാരായതിനാൽ ഹോട്ടലിലേക്ക് വിളിച്ചപ്പോൾ ഒട്ടും സംശയം തോന്നിയില്ല. ഭക്ഷണം കഴിക്കാനാണെന്ന് പറഞ്ഞാണ് മുറിയിലേക്ക് ക്ഷണിച്ചത്. പിന്നീട് നടന്നത് മൃഗീയ പീഡനവും.

മിസ്റ്റർ ഏഷ്യ മത്സരത്തിൽ വിജയിയായ നാവിക സേന പെറ്റി ഓഫീസർ കോട്ടയം ചുങ്കം വാരിശ്ശേരി കാലായിൽ മുരളികുമാറിന്റെ ലൈംഗിക പീഡനത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ പെൺകുട്ടി പൊലീസിന് നൽകിയി മൊഴിയിലെ പ്രധാന പരമാമർശങ്ങൾ ഇങ്ങനെയാണ്. ക്രൂരതകൾ കാരണം രക്തസ്രാവം തുടർന്നപ്പോൾ യുവതി അബോധാവസ്ഥയിലായത് ഒരു ദിവസമാണ്. ബോധം വന്ന ശേഷമായിരുന്നു മൊഴിയെടുക്കൽ. സംഭവത്തോടനുബന്ധിച്ച് മുരളികുമാറിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

വ്യാഴാഴ്ച രാത്രിയിൽ അമിത രക്തസ്രാവത്തെത്തുടർന്ന് അവശയായ നിലയിൽ യുവതിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത് മുരളികുമാറാണ്. പിന്നീട് യുവതി അബോധാവസ്ഥയിലായി. ഇന്നലെ ഉച്ചയോടെയാണ് സ്വബോധം വീണ്ടെടുത്തത്. തുടർന്നാണ് പെൺകുട്ടി നടന്ന കാര്യങ്ങളെക്കുറിച്ച് പൊലീസിന് മൊഴി നൽകിയത്. മുരളികുമാർ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. യുവതി അവിവാഹിതയാണ്. പെൺകുട്ടിയുടെ വാദം മുരളികുമാർ പൊലീസിന് മുമ്പാകെ നിഷേധിച്ചിട്ടുണ്ട്.പരസ്പരം സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും പരിക്ക് പറ്റിയപ്പോൾ പെൺകുട്ടി തന്നെ കേസിൽകുടുക്കാൻ വേണ്ടി ഇത്തരത്തിൽ മൊഴി നൽകുകയായിരുന്നെന്നു എന്നുമാണ് മുരളികുമാർ പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്.

എന്നാൽ ഇത് പെൺകുട്ടി നിഷേധിച്ചെന്നും തനിക്ക് ഇയാളിൽ നിന്നും ഏൽക്കേണ്ടിവന്നത് ക്രൂര പീഡനമായിരുന്നെന്ന് യുവതി വെളിപ്പെടുത്തിയെന്നും പൊലീസ് വ്യക്തമാക്കി. മെഡിക്കൽ പരിശോധനയിൽ പെൺകുട്ടിക്ക് നേരെ നടന്നത് അതിക്രൂരമായ ലൈംഗിക പീഡനമായിരുന്നെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഉടൻ മുരളികുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തും.

വ്യാഴാഴ്ച കോട്ടയം നഗരത്തിലെ മുന്തിയ ഹോട്ടലായ ഐഡയിലാണ് സംഭവം. കോട്ടയം നഗരത്തിലെത്തിയ യുവതിയെ ചായ കുടിക്കാനെന്ന വ്യാജേന മുരളികുമാർ ഹോട്ടലിലെത്തിക്കുകയും ഭക്ഷണം കഴിക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് മുറിയിൽ എത്തിക്കുകയും തുടർന്ന് പീഡിപ്പിക്കുകയായിരുന്നെന്നുമാണ് പൊലീസ് അന്വേഷണത്തിൽ ലഭിച്ച പ്രാഥമിക വിവരം. ഹോട്ടൽമുറിയിൽ വെച്ച് വൈകീട്ട് ഏഴുമണിയോടെ അമിതരക്തസ്രാവമുണ്ടായതിനെ തുടർന്ന് യുവതിയെ ഇയാൾതന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാർ വിവരം അറിയിച്ചതുപ്രകാരം സ്ഥലത്തെത്തിയ പൊലീസ് മുരളികുമാറിനെ കസ്റ്റഡിയിൽ എടുത്തിരുന്നു.

ഇന്നലെ വൈകീട്ട് കോട്ടയം വെസ്റ്റ് പൊലീസ് ഇൻസ്പെക്ടർ നിർമ്മൽ ബോസ്, എസ്ഐ. എം.ജെ.അരുൺ എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രിയിലെത്തി യുവതിയുടെ മൊഴിയെടുത്തിരുന്നു. ഇയാൾ മുരളു കുമാർ മുംബൈയിലാണ് താമസിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP