Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തീവ്രവാദികൾ നൽകിയ ക്യാപ്‌സൂൾ ബോംബ് കഴിക്കേണ്ടി വന്ന സൂരജിനും ദീപ്തിക്കും രക്ഷയില്ലെന്ന് വിധിയെഴുതി ഡോക്ടർമാർ; ഒടുവിൽ ബോട്ടിൽ നദിയിൽ ചെന്ന് ദീപ്തി ഐപിഎസും ഭർത്താവും പൊട്ടിത്തെറിച്ചു മരിച്ചു! പരസ്പരം സീരിയലിന് കണ്ണീരിൽ കുതിർന്ന ക്ലൈമാക്സ്; വെള്ളിത്തിരയിലെ ഐപിഎസുകാരിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സൈബർ ലോകവും! ഏഷ്യാനെറ്റ് സീരിയലിന് 1524ാം എപ്പിസോഡിൽ അവസാനം

തീവ്രവാദികൾ നൽകിയ ക്യാപ്‌സൂൾ ബോംബ് കഴിക്കേണ്ടി വന്ന സൂരജിനും ദീപ്തിക്കും രക്ഷയില്ലെന്ന് വിധിയെഴുതി ഡോക്ടർമാർ; ഒടുവിൽ ബോട്ടിൽ നദിയിൽ ചെന്ന് ദീപ്തി ഐപിഎസും ഭർത്താവും പൊട്ടിത്തെറിച്ചു മരിച്ചു! പരസ്പരം സീരിയലിന് കണ്ണീരിൽ കുതിർന്ന ക്ലൈമാക്സ്; വെള്ളിത്തിരയിലെ ഐപിഎസുകാരിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സൈബർ ലോകവും! ഏഷ്യാനെറ്റ് സീരിയലിന് 1524ാം എപ്പിസോഡിൽ അവസാനം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: 1524 എപ്പിസോഡുകൾ പിന്നിട്ട് ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലിന് അവസാനം. സീരിയൽ പ്രേക്ഷകരെ കണ്ണീരിലാഴ്‌ത്തി പരസ്പ്പരത്തിലെ നായിക ദീപ്തി ഐപിഎസിന്റെയും ഭർത്താവ് സൂരജിന്റെയും മരണത്തോടൊണ് സീരിയലിന് അവസാനമായത്. കേരളത്തിൽ ടാം റേറ്റിംഗിൽ മുമ്പിൽ നിന്ന സീരിയലിനാണ് ഇതോടെ വിരാമമായത്. കേരളത്തിലെ വീട്ടമ്മമാരെ ടെലിവിഷന്റെ മുന്നിൽ ആകാംഷയോടെ ഇരുത്തിയ സീരിയലിലെ ദീപ്തി, സൂരജ് എന്നി കഥാപാത്രങ്ങളായിരുന്നു ഏറെ ശ്രദ്ദേയം.

പടിപ്പുരവീട്ടിൽ പത്മാവദിയമ്മയെന്ന നടി രേഖ അവതരിപ്പിച്ച കഥാപാത്രവും സീരിയലിൽ ഏറെ ജനപ്രിയമായതായിരുന്നു. സുധീഷ് ശങ്കർ സംവിധാനം ചെയ്ത റോസ് പെറ്റൽ നിർമ്മാണം ഒരുക്കിയ സീരിയലിൽ ഭാര്യ-ഭർതൃ ബന്ധത്തിന്റെ കഥയാണ് അവതരിപ്പിച്ചിരുന്നത്. ബേക്കറി കട നടത്തുന്ന സൂരജ് എന്ന കഥാപാത്രം ദീപ്തിയെന്ന പെൺകുട്ടിയെ വിവാഹം കഴിക്കുന്നതും ഇവരുടെ കുടുംബജീവിതവും തുടർന്നുണ്ടായ സസംഭവവികാസങ്ങളുമായിരുന്നു കഥയിൽ അവതരിപ്പിക്കപ്പെട്ടത്. വിവേക് ഗോപൻ, ഗായത്രി അരുൺ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതിപ്പിച്ചത്.

സൂരജ് ദീപ്തിയെ പഠിപ്പിക്കുന്നതും തുടർന്ന് ദീപ്തി ഐ.പി.എസുകാരിയാകുന്നതുമെല്ലാം പ്രേക്ഷകരെ കോരിത്തരിപ്പിച്ച എപ്പിസോഡുകളായിരുന്നു. തന്റെ ജോലിയിലെ കൃത്യനിർവഹണവും കുടുംബത്തോടുള്ള കൂറുമായിരുന്നു ദീപ്തിയെന്ന കഥാപാത്രത്തെ ഏറെ ശ്രദ്ദേയമാക്കിയത്. മലയാളത്തിലെ മറ്റൊരു സീരിയലിനും ലഭിക്കാത്ത സ്വീകാര്യതയാണ് ഈ സീരിയലിന് ലഭിച്ചിരുന്നത്. സീരിയൽ തുടങ്ങി ഏകദേശം അഞ്ച് വർഷം പിന്നിട്ട ശേഷമാണ് നിർണായ ക്ലൈമാക്സോടെ സീരിയലിന്റെ പര്യവസാനം.

സീരിയൽ അവസാനിക്കുന്നത് മുൻകൂട്ടി പ്രഖ്യാപിച്ച് തന്നെ ആദ്യഘട്ടത്തിൽ ഏഷ്യാനെറ്റിൽ പ്രമോ വീഡിയോ വന്നിരുന്നു. ഇതിൽ സൂരജിനെ തീവ്രവാദികൾ ആക്രമിക്കുന്നതും ഇവരുടെ മകനെ തീവ്രവാദികൾ ബന്ധിയാക്കുന്നതുമെല്ലാം അവസാന എപ്പിസോഡിൽ കാഴ്ചവെച്ചിരുന്നു. സീരിയലിന്റെ അവസാന എപ്പിസോഡായിരുന്ന ഇന്നത്തെ എപ്പിസോഡായിരുന്നു ഏറെ നിർനണ്ണായകം. തീവ്രവാദികൾ ബന്ദികളാക്കിയ കുട്ടികളെ രക്ഷിക്കാൻ വേണ്ടി ദീപ്തിയും ഭർത്താവ് സൂരജും തീവ്രവാദി ക്യാമ്പിലെത്തുകയായിരുന്നു.

ഇവിടെ വെച്ച് തീവ്രവാദികൾ ഇവർക്ക് ബോംബ് ക്യാപ്സൂൾ രൂപത്തിൽ നൽകി കഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ തീവ്രവാദികളുടെ നിർബന്ധത്തിന് വഴങ്ങിയ ദീപ്തിയും സൂരജും ഒടുവിൽ ഗുളിക കഴിക്കുകയും ചെയ്തു. ഗുളിക ബോംബ് നിർവീര്യമാക്കാൻ കഴിയില്ലെന്ന് ഡോക്ടർമാരും വിധി പറഞ്ഞതോടെ ഇവർ വീട്ടുകാർക്ക് അവസാന യാത്ര നൽകി മരണത്തിലേക്ക് നടന്ന് അടുക്കുകയായിരുന്നു.

മനുഷ്യബോബ് സെറ്റ് ചെയ്ത് 30 മിനിട്ടിനകം പൊട്ടിത്തെറിക്കുമെണ് അറിയിച്ചത്. ക്ലൈമാക്സ് രംഗത്തിൽ നഗരമധ്യത്തിലൂടെ ഇറങ്ങി ഓടി ഇവർ മരണത്തിലേക്ക് ഓടി അടുക്കുന്നതായാണ്. ജീവിതത്തിലെന്ന പോലെ മരണത്തിലും ഒന്നായി തീരണം എന്ന് സൂരജിനോടായി പറഞ്ഞ് ദീപ്തിയും സൂരജും പുഴയിലേക്ക് ചാടിയതും ബോംബ് പൊട്ടിത്തെറിച്ച് ഇരുവരും മരിക്കുകയാണ്..

 

സുഹൃത്തുക്കളെ .....അവർ മരിക്കുകയായിരുന്നു... ഇരുവരുടെയും മരണം സൈബർ ലോകത്തെയും ദുഃഖത്തിലാഴ്‌ത്തി. സീരിയലിന്റെ ദുരന്തപര്യവസാനം സൈബർ ലോകത്തിലും ചലനങ്ങൾ തീർത്തു. നിരവധി പേരാണ് ധീരയായ ഐപിഎസ് ഉദ്യോഗസ്ഥ ദീപ്തിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP