Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റെയിൽവേ അഴിമതി: ലാലുവിന്റെ ഭാര്യ റായ്ബറി ദേവിക്കും മകൻ തേജസ്വി യാദവിനും ജാമ്യം; കാലിത്തീറ്റ കുംഭകോണക്കേസിൽ പരോൾ തീർന്ന ലാലു തിരിച്ച് ജയിലിലെത്തി

റെയിൽവേ അഴിമതി: ലാലുവിന്റെ ഭാര്യ റായ്ബറി ദേവിക്കും മകൻ തേജസ്വി യാദവിനും ജാമ്യം; കാലിത്തീറ്റ  കുംഭകോണക്കേസിൽ പരോൾ തീർന്ന ലാലു തിരിച്ച് ജയിലിലെത്തി

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ഐ.ആർ.ടി.സി അഴിമതികേസിൽ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബറി ദേവിക്കും മകൻ തേജസ്വി യാദവിനും ഡൽഹി കോടതിയുടെ ജാമ്യം. കാലിത്തീറ്റ കുംഭകോണക്കേസിൽ പരോൾ കാലാവധി അവസാനിച്ചതിനെ തുടർന്ന് ലാലു പ്രസാദ് ഇന്നലെ ജയിലിലേക്ക് തിരിച്ചുപോയിരുന്നു. ജാമ്യാപേക്ഷയിൽ വിധി കേൾക്കുന്നതിനായി രാവിലെ തേജസ്വി യാദവ് അമ്മയ്ക്കൊപ്പം കോടതിയിൽ എത്തിയിരുന്നു. അഴിമതിക്കേസിൽ ലാലു പ്രസാദ് ജയിലിലായതോടെ പാർട്ടിയുടെ നേതൃത്വം ഇളയമകൻ തേജസ്വി യാദവിൽ എത്തിയിരുന്നു.

ബിജെപിക്കെതിരേയും മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയും കടുത്ത വിമർശമാണ് തേജസ്വി ഉന്നയിക്കുന്നത്. ബിഹാറിൽ നിതീഷ്‌കുമാർ-ലാലു സഖ്യസർക്കാരാണ് ആദ്യം നിലവിൽ വന്നതെങ്കിലും ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവിനും മറ്റുള്ളവർക്കുമെതിരെ സിബിഐ അഴിമതിക്കേസ് രജിസ്റ്റർ ചെയ്തതോടെ സഖ്യത്തിൽവിള്ളൽ വരികയായിരുന്നു. 2012-14 കാലയളവിൽ ഇന്ത്യൻ റെയിൽവേയുടെ അനുബന്ധ സ്ഥാപനമായ ഐ.ആർ.സി.ടി.സിയുടെ അറ്റകുറ്റപ്പണി ചുമതല വിനയ് കൊച്ചാർ, വിജയ് കൊച്ചാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള സുജാതാ ഹോട്ടലിനു കൈമാറിയിരുന്നു.

ഇതിനു പ്രതിഫലമായി ബിനാമി സ്ഥാപനമായ ഡിലൈറ്റ് മാർക്കറ്റിങ് കമ്പനി മുഖേന പട്‌നയിൽ കണ്ണായസ്ഥലത്ത് ലാലുവിനും കുടുംബത്തിനും മൂന്നേക്കർഭൂമി നൽകിയെന്നാണ് കേസ്. കൂടാതെ കമ്പനിയുടെ ഉടമസ്ഥാവകാശം അന്നത്തെ ഉടമ സരള ഗുപ്തയിൽനിന്ന് റാബ്‌റി ദേവിയുടെയും മകൻ തേജസ്വി യാദവിന്റെയും പേരിലേക്കുമാറ്റിയിരുന്നു. കേസിൽ പ്രതിഷേധം ശക്തമായതോടെ ലാലു മന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP