Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭിമാ കൊറേഗാവ് സംഘർഷം ദളിതരും ഉന്നത കുലജാതരും തമ്മിൽ; ഞങ്ങൾ ദലിതർക്ക് അനുകൂലമായി നിലപാട് എടുത്തതാണ് സർക്കാറിനെ ചൊടിപ്പിച്ചത്; ഫാസിസ്റ്റ് നയങ്ങൾക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് വരവര റാവു

ഭിമാ കൊറേഗാവ് സംഘർഷം ദളിതരും ഉന്നത കുലജാതരും തമ്മിൽ; ഞങ്ങൾ ദലിതർക്ക് അനുകൂലമായി നിലപാട് എടുത്തതാണ്  സർക്കാറിനെ ചൊടിപ്പിച്ചത്; ഫാസിസ്റ്റ് നയങ്ങൾക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് വരവര റാവു

മറുനാടൻ ഡെസ്‌ക്‌

ഹൈദരബാദ്:മഹാരാഷ്ട്രയിലെ ഭിമാ കൊറേഗാവിൽ ദലിതകർക്ക് അനുകൂലമായി നിലപാട് എടുത്തതാണ് സർക്കാർ തങ്ങൾക്കെതിരെ തിരിയാൻ കാരണമെന്ന് മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ കവിയും സാമൂഹ്യപ്രവർത്തകനുമായ വരവര റാവു പറഞ്ഞു.ഫാസിസ്റ്റ് നയങ്ങൾക്കെതിരെ നടത്തുന്ന പോരാട്ടം ഗൂഢാലോചനയല്ല. ഭിമാ കൊറേഗാവ് സംഘർഷം ദളിതരും ഉന്നത കുലജാതരും തമ്മിലാണ് ഉണ്ടായത് ഇതിൽ കേന്ദ്ര സർക്കാരിനും മഹാരാഷ്ട്രാ ഗവൺമെന്റിനും എതിരെയാണ് നടപടിയെടുക്കേണ്ടത് അല്ലാതെ മനുഷ്യാവകാശ പ്രവർത്തകർകർക്കെതിരെയല്ലെന്നും റാവു പറഞ്ഞു.

ഇത് കെട്ടിച്ചമച്ച കേസാണ്. ഫാസിസ്റ്റ് നയങ്ങൾക്കെതിരെയുള്ള പോരാട്ടത്തെ ഗൂഢാലോചന എന്ന വിശേഷിപ്പിച്ചാൽ ഇതിലും വലിയ ഗൂഢാലോചനയാണ് ഭീമാ കൊറേഗാവ് കലാപത്തിന് പിന്നിലുള്ളത്- സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്ന് പുണെ പൊലീസ് ഹൈദരാബാദിലെ വസതിയിലെത്തിച്ച വരവര റാവു വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP