Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഉറക്കമൊഴിച്ച് പ്രളയ ബാധിതരെ സഹായിക്കുന്നുണ്ടായിരുന്നു; പലരും അതൊന്നും പുറത്തു പറയാത്തത് മാത്രം; പുനർ നിർമ്മാണ സമയത്തും എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും നിവിൻ പോളിയുടെ ആഹ്വാനം; ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിക്ക് നിവിൻ പോളി കൈമാറിയത് 25 ലക്ഷം രൂപ; പൃഥ്വിയും ബോബൻ കുഞ്ചാക്കോയും ജയസൂര്യയും മഞ്ജുവാര്യരും അടക്കമുള്ള താരങ്ങളും ഉടൻ സഹായവുമായെത്തും: ഫെഫ്കയും 25 ലക്ഷം നൽകും; കേരളത്തെ കരകയറ്റാൻ മലയാള സിനിമ ഇനി കൂടുതൽ സജീവമാകും

ഉറക്കമൊഴിച്ച് പ്രളയ ബാധിതരെ സഹായിക്കുന്നുണ്ടായിരുന്നു; പലരും അതൊന്നും പുറത്തു പറയാത്തത് മാത്രം; പുനർ നിർമ്മാണ സമയത്തും എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും നിവിൻ പോളിയുടെ ആഹ്വാനം; ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിക്ക് നിവിൻ പോളി കൈമാറിയത് 25 ലക്ഷം രൂപ; പൃഥ്വിയും ബോബൻ കുഞ്ചാക്കോയും ജയസൂര്യയും മഞ്ജുവാര്യരും അടക്കമുള്ള താരങ്ങളും ഉടൻ സഹായവുമായെത്തും: ഫെഫ്കയും 25 ലക്ഷം നൽകും; കേരളത്തെ കരകയറ്റാൻ മലയാള സിനിമ ഇനി കൂടുതൽ സജീവമാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആലുവയിലാണ് നിവിൻ പോളിയുടെ വീട്. നിവിൻ പോളിയെ സൂപ്പർ താരമാക്കി പ്രേമം സിനിമയുടെ ലൊക്കേഷനും ആലുവ. മലയാള സിനിമയിലെ യുവനടന്മാരെ ലക്ഷ്യമിട്ട് ഗണേശ് കുമാർ എയ്ത അമ്പ് നിവിൻ പോളിക്ക് കൊണ്ടു. ഇതോടെ നിവിൻ പോളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് താരം തുക കൈമാറിയത്. മോഹൻലാലും മമ്മൂട്ടിയും നൽകിയ അതേ തുകയാണ് യുവനിരയിലെ സൂപ്പർ താരവും നൽകുന്നത്.

ദുരിത സമയത്ത് എല്ലാവരും ദുരിത ബാധിതരെ അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ടെന്നും ഇനി പുനർ നിർമ്മാണ സമയത്തും എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും തുക കൈമാറിയ ശേഷം നിവിൻ പോളി വിശദീകരിക്കുന്നു. യുവതാരങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നില്ലെന്ന ആരോപണം നിവിൻ പോളി തള്ളിക്കളഞ്ഞു. പല ചലച്ചിത്ര പ്രവർത്തകരും പ്രളയ നാളുകളിൽ ഉറക്കമൊഴിച്ച് പ്രളയബാധിതരെ പലതരത്തിലും സഹായിക്കുന്നുണ്ടായിരുന്നെന്നും പലരും അതൊന്നും പുറത്തു പറയാത്തതാണെന്നും നിവിൻ പോളി ചൂണ്ടിക്കാട്ടി. ഗണേശ് കുമാറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാൻ മടിക്കാതെയാണ് നിവിൻ പോളിയുടെ സഹായം നൽകൽ. വരും ദിവസങ്ങൾ ഇനിയും യുവതാരങ്ങൾ ദുരിതാശ്വാസത്തിന് പണം നൽകുമെന്ന സൂചനയാണ് നിവിൻ പോളി പങ്കുവയ്ക്കുന്നത്.

അതിനിടെ കൂടുതൽ താരങ്ങൾ പ്രളയ ദുരിതാശ്വാസത്തിന് നിവിൻ പോളിയുടെ മാതൃക പിന്തുടരുമെന്നാണ് സൂചന. പൃഥ്വിരാജും കുഞ്ചാക്കാ ബോബനും ജയസൂര്യയും അടക്കമുള്ള താരങ്ങളും താമസിയാതെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറും. മഞ്ജു വാര്യരും സഹായം പ്രഖ്യാപിക്കുമെന്നാണ് സൂചന. മോഹൻലാൽ 25ലക്ഷവും മമ്മൂട്ടിയും ദുൽഖറും ചേർന്ന് 25 ലക്ഷവും നൽകിയിരുന്നു. ആലുവ പ്രദേശത്ത് നടൻ ദിലീപും ദുരിതാശ്വാസ പ്രവർത്തനത്തിനായി എല്ലാ വിധ സഹായവും ചെയ്യുന്നുണ്ട്. എന്നാൽ തമിഴ്-തെലുങ്ക് താരങ്ങൾ പ്രളയകാലത്ത് നടത്തിയതിന് സമാനമായ ഇടപെടലിന് മലയാള സിനിമാ ലോകം മടിച്ചുവെന്ന വിലയിരുത്തലെത്തി. ഇതിനിടെ യുവതാരങ്ങളെ പ്രതിക്കൂട്ടിലാക്കി ഗണേശ് കുമാറിന്റെ പ്രസ്താവനയും എത്തി. ഇതോടെയാണ് യുവതാരങ്ങൾ ദുരിതാശ്വാസ തുക മുഖ്യമന്ത്രിക്ക് കൈമാറാൻ തീരുമാനിച്ചത്.

യുവതാരങ്ങളെല്ലാം ദുരിതാശ്വാസത്തിന്റെ തിരക്കിലായിരുന്നു. കൊച്ചി കേന്ദ്രീകരിച്ച് എല്ലാവരും നല്ല പ്രവർത്തനാണ് നടത്തിയത്. ഇതിന് ശേഷം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സഹായം നൽകാനായിരുന്നു തീരുമാനം. ഇതിനിടെയാണ് പല കോണുകളും അനാവശ്യ വിമർശനം ഉയർത്തിയതെന്നാണ് പ്രമുഖ യുവതാരം ഗണേശിന്റെ വിമർശനത്തോട് മറുനാടനോട് പ്രതികരിച്ചത്. അതിനിടെ സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകുമെന്നാണ് സൂചന. നാളെ ഇക്കാര്യത്തിൽ തീരുമാനം എടുക്കും. അടുത്ത ദിവസം തന്നെ 25 ലക്ഷം സർക്കാരിന് കൈമാറുകയും ചെയ്യും. വ്യക്തിപരമായി ചെയ്യാനാകുന്ന സഹായം ചെയ്യാനും ഫെഫ്ക അംഗങ്ങളോട് ആവശ്യപ്പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP