Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഓഖി ദുരിതാശ്വാസ ഫണ്ട് സർക്കാർ വകമാറ്റി ചിലവഴിച്ചിട്ടില്ല; 107 കോടി ലഭിച്ചതിൽ 65 കോടിയാണ് ചിലവഴിച്ചത്; വിമർശനം ഉയർത്തിയില്ലെങ്കിൽ പ്രതിപക്ഷമാകില്ല എന്ന തോന്നലാണ് രമേശ് ചെന്നിത്തലയ്ക്ക്; ചെറിയ കുഞ്ഞുങ്ങൾ പോലും സമ്പാദ്യക്കുടുക്കയുമായി ദുരിതാശ്വാസ ഫണ്ടിലേക്ക് വരുമ്പോൾ അയ്യോ.. അതുകൊടുക്കല്ലേ എന്ന് പറയുന്നത് ശരിയാണോ? ആരോപണങ്ങൾ തള്ളിയ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ

ഓഖി ദുരിതാശ്വാസ ഫണ്ട് സർക്കാർ വകമാറ്റി ചിലവഴിച്ചിട്ടില്ല; 107 കോടി ലഭിച്ചതിൽ 65 കോടിയാണ് ചിലവഴിച്ചത്; വിമർശനം ഉയർത്തിയില്ലെങ്കിൽ പ്രതിപക്ഷമാകില്ല എന്ന തോന്നലാണ് രമേശ് ചെന്നിത്തലയ്ക്ക്; ചെറിയ കുഞ്ഞുങ്ങൾ പോലും സമ്പാദ്യക്കുടുക്കയുമായി ദുരിതാശ്വാസ ഫണ്ടിലേക്ക് വരുമ്പോൾ അയ്യോ.. അതുകൊടുക്കല്ലേ എന്ന് പറയുന്നത് ശരിയാണോ? ആരോപണങ്ങൾ തള്ളിയ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ

ആർ പീയൂഷ്

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ ഫണ്ട് ചിലവഴിക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചെന്നിത്തലയെ പരിഹസിച്ചു കൊണ്ടാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. പ്രതിപക്ഷ നേതാവിന് എന്താണ് പറ്റുന്നതെന്ന് എനിക്ക് മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളം പ്രളയക്കെടുതിയെ നേരിടാൻ വേണ്ടി ഒരുമിച്ച് നിൽക്കുന്ന വേളയിൽ തന്നെ ചെന്നിത്തല ഇത്തരം സംശയങ്ങൾ ഉന്നയിക്കാൻ പാടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

വിമർശനം ഉയർത്തിയാൽ പ്രതിപക്ഷമാകില്ല എന്നാണ് അദ്ദേഹത്തിന്റെ തോന്നൽ, ഇക്കാര്യത്തിൽ അദ്ദേഹത്തെ ആരെങ്കിലും പറഞ്ഞു മനസിലാക്കൂ എന്നായിരുന്നു പിണറായി പറഞ്ഞത്. ഓഖി ദുരന്തത്തെത്തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് 107 കോടി രൂപയാണ് എത്തിയത്. ഇക്കാര്യം അന്നു തന്നെ അദ്ദേഹം പറഞ്ഞിരുന്നു. അത് പ്രത്യേക ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുകയാണ്. ഇതിനോടകം 65 കോടി 68 ലക്ഷം രൂപയാണ് ചെലവഴിച്ചത്. 84 കോടി 90 ലക്ഷം രൂപ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓഖിഫണ്ടിൽ നിന്നും ഒരു ചില്ലിക്കാശും സർക്കാർ മറ്റു കാര്യങ്ങൾക്ക് ചെലവഴിച്ചിട്ടില്ല. ഇനി ചെലവഴിക്കുകയും ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളി മേഖലയിൽ ഇനിയും പദ്ധതികൾ നടപ്പാക്കാനുണ്ട്. ആ പണം ഒരു തരത്തിലും ദുർവ്യയം ചെയ്യില്ല. ഈയൊരു ഘട്ടത്തിൽ ഇത്തരം ആരോപണമുന്നയിച്ചുകൊണ്ടാണോ വരേണ്ടത്? ചെറിയ കുഞ്ഞുങ്ങൾ സമ്പാദ്യക്കുടുക്കയുമായി വരുമ്പോൾ അയ്യോ അതുകൊടുക്കല്ലേ എന്ന് പറയുന്നത് ശരിയാണോ? - പിണറായി ചോദിച്ചു.

നമുക്കുതന്നെ സ്വന്തമായി ഒരു നിലപാടുവേണ്ടേ. നമ്മൾ ഇങ്ങനെ പല കാര്യങ്ങളിലും ഇടപെടുന്നവരല്ലേ. എന്തിനാണ് വേവലാതി കാട്ടുന്നത്? തെറ്റായി പണം ചെലവഴിച്ചതിന് ഉദാഹരണങ്ങൾ കാണിക്കാമോ? പഴയ ഗവൺമെന്റിനെക്കുറിച്ചല്ലല്ലോ പറയുന്നത്. ഇപ്പോൾ ഒരു പുതിയ രീതിയല്ലേ നമ്മൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

'ഓഖി ദുരന്തത്തിൽ അകപ്പെട്ടവരെ കരകയറ്റാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 104.24 കോടി രൂപയാണ് ഒഴുകി എത്തിയത്. എന്നാൽ ചെലവഴിച്ചത് കേവലം 25 കോടി രൂപ മാത്രമാണ്.' എന്നായിരുന്നു വിവരാവകാശ രേഖകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. ബാക്കി തുക വകമാറ്റി ചെലവഴിച്ചുവോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെടുകയുണ്ടായി. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ധനസഹായം അർഹർക്ക് സമയബന്ധിതമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ട്രിബ്യൂണലിന് രൂപം നൽകണം. ആറുമാസത്തിനകം പ്രളയക്കെടുതി നേരിടുന്ന കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ചെന്നിത്തല പറയുകയുണ്ടായി.

ഈ മാസം ഇരുപത് വരെയുള്ള കണക്ക് പ്രകാരം 25,14,40,000 രൂപ മാത്രമെ ഓഖി ദുരിതാശ്വാസ നിധിയിൽ നിന്ന് ചെലവാക്കിയിട്ടുള്ളു. 104 കോടി രൂപയിലെ ബാക്കി തുക എന്തുചെയ്തുവെന്ന് പറയാൻ സർക്കാരിന് ബാധ്യതയുണ്ട്. ഓഖി ദുരന്തത്തിന്റെ ഇരകളായവർക്ക് ജീവനോപാധി നൽകുമെന്ന് പറഞ്ഞിട്ട് ഇതുവരെ നടപടിയുണ്ടായില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP