Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദുരിതാശ്വാസ നിധിയിലേക്ക് ജനപ്രതിനിധികൾ ഒരു ലക്ഷം രൂപയെങ്കിലും സംഭാവന നൽകണം; താൻ ഇത് നേരത്തെ ചെയ്ത് കഴിഞ്ഞെന്നും വി എസ്

ദുരിതാശ്വാസ നിധിയിലേക്ക് ജനപ്രതിനിധികൾ ഒരു ലക്ഷം രൂപയെങ്കിലും സംഭാവന നൽകണം; താൻ ഇത് നേരത്തെ ചെയ്ത് കഴിഞ്ഞെന്നും വി എസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാനത്തെ എല്ലാ എംപിമാരും എംഎ‍ൽഎമാരും ഒരു ലക്ഷം രൂപയെങ്കിലും സംഭാവന ചെയ്യണമെന്ന് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. താൻ ഇത് നേരത്തെ ചെയ്തുകഴിഞ്ഞതാണ്. സംസ്ഥാന ജീവനക്കാരോടും മറ്റുള്ളവരോടും ഒരു മാസത്തെ ശമ്പളമാണ് സംഭാവനയായി നൽകാൻ അഭ്യർത്ഥിച്ചിട്ടുള്ളത്.

ജനപ്രതിനിധികളാണ് അവർക്ക് മാതൃക കാട്ടേണ്ടതെന്നും വി എസ് പറഞ്ഞു. എല്ലാ എംഎ‍ൽഎമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ മുൻപ് തീരുമാനിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഒരുമാസത്തെ പെൻഷനും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP