Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കപട വാഗ്ദാനങ്ങൾ നൽകാൻ ആഗ്രഹിക്കുന്നില്ല, കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കും; മത്സ്യത്തൊഴിലാളികൾക്ക് രാഹുൽ ഗാന്ധിയുടെ ഉറപ്പ്; മത്സ്യത്തൊഴിലാളികളുടെ സേവനം കോസ്റ്റ് ഗാർഡ് ഉപയോഗപ്പെടുത്തണമെന്നും കോൺഗ്രസ് അധ്യക്ഷൻ

കപട വാഗ്ദാനങ്ങൾ നൽകാൻ ആഗ്രഹിക്കുന്നില്ല, കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കും; മത്സ്യത്തൊഴിലാളികൾക്ക് രാഹുൽ ഗാന്ധിയുടെ ഉറപ്പ്; മത്സ്യത്തൊഴിലാളികളുടെ സേവനം കോസ്റ്റ് ഗാർഡ് ഉപയോഗപ്പെടുത്തണമെന്നും കോൺഗ്രസ് അധ്യക്ഷൻ

ആലപ്പുഴ: കേരളം നേരിട്ട പ്രളയത്തിൽ രക്ഷകരായ മത്‌സ്യത്തൊഴിലാളികളെ അനുമോദിച്ച് കോൺഗ്രസ് ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധി. ഭാവിയിൽ മത്സ്യത്തൊഴിലാളികളുടെ സേവനം കോസ്റ്റ് ഗാർഡ് ഉപയോഗപ്പെടുത്തണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന് ഉറപ്പു നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി. കപടവാഗ്ദാനങ്ങൾ നൽകാൻ ആഗ്രഹിക്കുന്നില്ല, ഇത് കോൺഗ്രസ് അധ്യക്ഷന്റെ വാക്കാണെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തിലകപ്പെട്ടവരെ രക്ഷിച്ച മത്സ്യത്തൊഴിലാളികൾക്ക് കാംലോട്ട് കൺവൻഷൻ സെന്ററിൽ നൽകുന്ന സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പിൽ രണ്ടു മണിക്കൂർ ചെലവിട്ട ശേഷമാണ് രാഹുൽ ആലപ്പുഴയിലെത്തിയത്. സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി കേരളത്തിലെത്തിയത്. രാവിലെ 8.30ന് തിരുവനന്തപുരത്തെത്തിയ രാഹുൽ ഹെലികോപ്ടറിൽ ചെങ്ങന്നൂരിലേക്ക് പോയി. തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിലെത്തി ജനങ്ങളിൽ നിന്ന് നേരിട്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ.സി. വേണുഗോപാൽ. കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ എന്നിവർ അദ്ദേഹത്തിനോടൊപ്പമുണ്ടായിരുന്നു. ഒരു മണിക്കൂറോളം ദുരിത ബാധിതരോടൊപ്പം ചെലവഴിച്ച ശേഷം ആലപ്പുഴയിൽ ദുരിതാശ്വാസ ക്യാമ്പിലെത്തി.

മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്ക് കെപിസിസി നിർമ്മിച്ചു നൽകുന്ന 1000 വീടുകളിൽ 20 വീടുകൾക്കുള്ള തുക ചടങ്ങിൽ രാഹുലിന് കൈമാറി. ആലപ്പുഴയിൽ വിശ്രമിച്ച ശേഷം രാഹുൽ അൽപ്പ സമയത്തിനകം ചാലക്കുടിയിൽ എത്തും. ആറിന് പറവൂരിലെ സന്ദർശനത്തിനു ശേഷം എറണാകുളം ഗസ്റ്റ് ഹൗസിൽ എത്തും. 29ന് രാവിലെ ഒമ്പതിന് ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യാൻ ഡി.സി.സി സംഭരിച്ച ഭക്ഷ്യവസ്തുക്കളും മറ്റും നിറച്ച ലോറികൾ മറൈൻ ഡ്രൈവിൽ ഫ്‌ളാഗ് ഓഫ് ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP