Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുല്ല് അരിയാൻ പോയ വിചാരണ തടവുകാരി സഹതടവുകാരിയുടെ സാരി ഉപയോഗിച്ച് തൂങ്ങി മരിച്ചുവെന്നത് വിശ്വസിക്കാനാവാതെ പൊലീസ്; മരണം സംഭവിച്ചത് ചില സത്യങ്ങൾ മജിസ്ട്രേറ്റിനോട് വെളിപ്പെടുത്തുമെന്ന് ലീഗൽ സർവീസസ് അഥോറിറ്റി അംഗങ്ങളോട് വെളിപ്പെടുത്തിയ ശേഷവും; പിണറായിയിലെ കൂട്ടക്കൊലക്കേസ് പ്രതിയെ ജീവനോടെ കൊന്ന് കെട്ടിത്തൂക്കിയതോ? പൊലീസ് അന്വേഷണം അട്ടിമറിക്കാനും നീക്കങ്ങൾ; സൗമ്യയുടെ മരണത്തിൽ നിഗൂഡതകൾ ഏറെ

പുല്ല് അരിയാൻ പോയ വിചാരണ തടവുകാരി സഹതടവുകാരിയുടെ സാരി ഉപയോഗിച്ച് തൂങ്ങി മരിച്ചുവെന്നത് വിശ്വസിക്കാനാവാതെ പൊലീസ്; മരണം സംഭവിച്ചത് ചില സത്യങ്ങൾ മജിസ്ട്രേറ്റിനോട് വെളിപ്പെടുത്തുമെന്ന് ലീഗൽ സർവീസസ് അഥോറിറ്റി അംഗങ്ങളോട് വെളിപ്പെടുത്തിയ ശേഷവും; പിണറായിയിലെ കൂട്ടക്കൊലക്കേസ് പ്രതിയെ ജീവനോടെ കൊന്ന് കെട്ടിത്തൂക്കിയതോ? പൊലീസ് അന്വേഷണം അട്ടിമറിക്കാനും നീക്കങ്ങൾ; സൗമ്യയുടെ മരണത്തിൽ നിഗൂഡതകൾ ഏറെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ മരണത്തിൽ അന്വേഷണം അട്ടിമറിക്കാൻ നീഗൂഡ നീക്കങ്ങൾ സജീവമെന്ന് ആരോപണം ശക്തമാക്കുന്നു. കണ്ണൂരിലെ സെക്‌സ് മാഫിയയിലേക്ക് അന്വേഷണം എത്താതിരിക്കാനാണ്. ഇത് താൻ ആരെയും കൊലപ്പെടുത്തിയില്ലെന്ന ആത്മഹത്യാക്കുറിപ്പ് എഴുതിയ ശേഷമാണ് സൗമ്യയുടെ മരണമെന്ന് വരുത്താനാണ് നീക്കം. താൻ നിരപരാധിയാണെന്നും ചില സത്യങ്ങൾ മജിസ്ട്രേറ്റിനോട് വെളിപ്പെടുത്തുമെന്നും ജയിലിൽ സന്ദർശിച്ച ലീഗൽ സർവീസസ് അഥോറിറ്റി അംഗങ്ങളോട് പറഞ്ഞിരുന്നു. അതിന് അവസരം ലഭിക്കും മുമ്പേയാണു ജീവനൊടുക്കിയത്. ജയിലിൽ സൗമ്യ ഒറ്റയ്ക്കിരുന്ന് കരഞ്ഞെന്ന മൊഴി പച്ചക്കളമെന്നും സൂചനയുണ്ട്. എന്നാൽ ഇതിനേക്കൊന്നും അന്വേഷണം എത്താതിരിക്കാനാണ് ചിലരുതെ ശ്രമം.

മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു സഹോദരി സന്ധ്യ അടക്കമുള്ള ബന്ധുക്കൾ മൃതദേഹം ഏറ്റെടുത്തിരുന്നില്ല. പ്രതിയുടെ വാർഡിൽനിന്ന് കണ്ടെടുത്ത ഡയറിക്കുറിപ്പ് ടൗൺ സിഐ: ടി.കെ. രത്നകുമാർ പരിശോധിക്കുകയാണ്. പിണറായിയിൽ സൗമ്യ ഒറ്റയ്ക്ക് ഇത്രയും അരുംകൊലകൾ നടത്തില്ലെന്നും അതിന് പുറത്തുനിന്നുള്ളവരുടെ സഹായമുണ്ടെന്നും ബന്ധുക്കൾ സംശയിക്കുന്നു. പലരുമായും വഴിവിട്ട ബന്ധമുണ്ടായിരുന്നെങ്കിലും ഇതിൽ ഇഷ്ടപ്പെട്ട ഒരാളിനൊപ്പം മംബൈയ്ക്ക് പോകുമെന്നു നേരത്തേ പ്രതി സൂചിപ്പിച്ചിരുന്നു. അവിടെ ഹോംനഴ്സായി ജോലി ചെയ്ായനാണ് ഉദ്ദേശിക്കുന്നതെന്നും അയൽക്കാരോട് വെളിപ്പെടുത്തിയിരുന്നു. ഈ യുവാവിന് കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചില്ല. ഇതിനൊപ്പമാണ് സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങൾ ചർച്ചയായതും. ഇതൊന്നും പൊലീസ് അന്വേഷിച്ചില്ല.

സൗമ്യ മരിച്ച ജയിൽ സൂപ്രണ്ടും ഡെപ്യൂട്ടി സുപ്രണ്ടും ഒരുമിച്ച് അവധിയെടുത്തതും ദുരൂഹത ഉയർത്തുന്നു. 21 തടവുകാരും 29 ജീവനക്കാരുമാണ് ജയിലിലുള്ളത്. മൂന്നു കൊലപാതകം നടത്തിയ പ്രതിയായിരുന്നു സൗമ്യ. എന്നാൽ ഒരു സുരക്ഷയും ഒരുക്കിയില്ല. ജോലിക്കും വിട്ടു. അതിനിടെ സൗമ്യ സെല്ലിൽ ഒറ്റയ്ക്കിരുന്ന് കരയുന്നത് കണ്ടുവെന്ന് ചില തടവുകാരികൾ മൊഴി നൽകിയതായി വിവരങ്ങൾ പുറത്തു വന്നു. എന്നാൽ സൗമ്യയുടേത് ആത്മഹത്യെന്ന് വരുത്താൻ ചില തടവുകാരെ കൊണ്ട് അങ്ങനെ പറയിച്ചതെന്നാണ് സൂചന. തീർത്തും ഉല്ലാസവതിയായിരുന്നു ജയിലിൽ സൗമ്യയെന്നാണ് മറ്റൊരു കൂട്ടരുടെ വാദം. സൗമ്യയുടേത് ആത്മഹത്യയാണെന്ന് വരുത്താനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടന്നതെന്നാണ് വിലയിരുത്തൽ. ജയിൽ സൂപ്രണ്ട് ശകുന്തളയ്‌ക്കെതിരെയാണ് ജയിൽ വാർഡന്മാർ പോലും സംശയങ്ങൾ ഉയർത്തുന്നത്.

വളരെ ബോധപൂർവ്വം ജയിലിനുള്ളിൽ സൗമ്യയെ വകവരുത്താൻ നീക്കം നടന്നുവെന്നാണ് ഉയരുന്ന ആക്ഷേപം. സൗമ്യ തൂങ്ങി മരിച്ചത് ആരും അറിഞ്ഞിരുന്നില്ല. ഏറെ നേരം കാണാതിരുന്നതോടെ തടവുകാരിയാണു മരിച്ചനിലയിൽ ഈ പ്രതിയെ കണ്ടെത്തിയത്. ഇതിനു ശേഷമാണ് ആത്മഹത്യാക്കുറിപ്പ് കിട്ടിയത്. ഈ ആത്മഹത്യാക്കുറിപ്പ് വ്യാജമാണെന്നും ആരോപണമുണ്ട്. ഇതിലേക്കൊന്നും അന്വേഷണം എത്തിക്കാതിരിക്കാനാണ് നീക്കം. അതിനിടെ ജയിൽ സൂപ്രണ്ടിനെ സ്ഥലം മാറ്റി വിവാദം ഒഴിവാക്കാനും നീക്കമുണ്ട്. അല്ലാത്ത പക്ഷം ജയിൽ ജീവനക്കാർ തന്നെ സത്യം പുറത്തു പറയാനുള്ള സാധ്യത ചിലർ മുന്നിൽ കാണുന്നുണ്ട്. പിണറായി കൂട്ടക്കൊലക്കേസിലെ ഏകപ്രതി സൗമ്യ ജയിലിൽ മരിച്ച സംഭവത്തിൽ ജയിൽ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചതായി റീജണൽ വെൽഫെയർ ഓഫീസറുടെ റിപ്പോർട്ട് നൽകിയത് ഇതിന്റെ ഭാഗമാണ്.

അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിന് ഉത്തര മേഖലാ ജയിൽ ഡി.ഐ.ജി ബുധനാഴ്ച കണ്ണൂർ വനിതാ ജയിൽ സന്ദർശിക്കും. ജയിൽ സൂപ്രണ്ട് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നാണ് വെൽഫെയർ ഓഫീസറുടെ കണ്ടെത്തൽ. കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഡി.ഐ.ജി എസ്. സന്തോഷ് കുമാർ നേരിട്ടെത്തി അന്വേഷണം നടത്തി ബുധനാഴ്ച അന്തിമ റിപ്പോർട്ട് നൽകും. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കുമെന്നാണ് ജയിൽ വകുപ്പിലെ ഉന്നതർ നൽകുന്ന സൂചന. റിമാൻഡ് തടവുകാർക്ക് ജയിലിൽ ജോലി ചെയ്യേണ്ടതില്ല. എന്നാൽ സൗമ്യയുടെ നിരന്തര അഭ്യർത്ഥന മാനിച്ചാണ് സൂപ്രണ്ട് ജോലി നൽകിയത്. ഇതും അന്വേഷണ പരിധിയിൽ വരും. ഇതിന്റെ പേരിലാകും സൂപ്രണ്ടിനെതിരെ വകുപ്പ് തല നടപടിയെടുക്കുക.

പയ്യാമ്പലം പൊതുശ്മശാനത്തിൽ പ്രത്യേക തയാറാക്കിയ സ്ഥലത്ത് ഇന്നലെ 11.30 ഓടെയാണ് സൗമ്യയുടെ സംസ്‌കാരം നടന്നത്. ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാതിരുന്നതോടെ ജയിൽ വകുപ്പ് അധികൃതർ അനാഥ മൃതദേഹമായി പരിഗണിച്ച് സംസ്‌കാരം നടത്തുകയായിരുന്നു. ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങുമെന്ന് പ്രതീക്ഷിച്ച് ജയിൽ വകുപ്പ് അധികൃതർ മൂന്ന് ദിവസം കാത്തിരുന്നു. സൗമ്യ ജയിലിൽ ആത്മഹത്യ ചെയ്തതിൽ അസ്വഭാവികത ഉണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. അതിനാൽ ഭാവിയിൽ വീണ്ടും പരിശോധനയ്ക്ക് മൃതദേഹം പുറത്തെടുക്കേണ്ടി വരുമെന്ന നിഗമനത്തിലാണ് പ്രത്യേക സ്ഥലത്ത് സംസ്‌കാരം നടത്തിയത്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം പരിയാരം മെഡിക്കൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി രാവിലെ പത്തോടെയാണ് പൊലീസ് ഏറ്റുവാങ്ങിയത്. തുടർന്ന് ജയിൽ ആബുലൻസിൽ പയ്യാമ്പലം പൊതുശ്മശാനത്തിൽ എത്തിക്കുകയായിരുന്നു.

പിണറായിയിലും പരിസരപ്രദേശങ്ങളിലുമുള്ള ആറോളം കാമുകർ സൗമ്യക്കുണ്ടായിരുന്നു. ഇതിൽ 65 കാരനടക്കം രണ്ട് പേരെ കുറിച്ചുള്ള സൂചനയും പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. നിരവധി തവണ സൗമ്യയെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും കാമുകന്മാർക്കെതിരെ ഒരു കാര്യവും സൗമ്യ നൽകിയിട്ടില്ല. എല്ലാ കുറ്റങ്ങളും താൻ ചെയ്തതാണെന്ന് സൗമ്യ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ചില കാമുകന്മാരോട് തനിക്ക് നിന്നെ മടുത്താൽ ഒഴിവാക്കുമെന്ന് സൗമ്യ മൊഴി നൽകിയതായ വിവരവും പുറത്ത് വന്നിരുന്നു. തന്നിഷ്ട പ്രകാരം ജീവിക്കാൻ കാമുകരാരുടേയും സഹായമില്ലാതെ മാതാപിതാക്കളേയും മകളേയും ഭക്ഷണത്തിൽ വിഷം ചേർത്ത് താൻ തന്നെയാണ് കൊലചെയ്തതെന്ന് സൗമ്യ കുറ്റ സമ്മത മൊഴിയിൽ പറഞ്ഞിരുന്നു.

സൗമ്യയുടെ പിതാവ് പിണറായി വണ്ണത്താൻ വീട്ടിൽ കുഞ്ഞിക്കണ്ണൻ (76), മാതാവ് കമല (65), മക്കളായ ഐശ്വര്യ (എട്ട്), കീർത്തന(ഒന്നര) എന്നിവരെയാണ് എലിവിഷം കൊടുത്തുകൊലപ്പെടുത്തിയത്. അവിഹിത ബന്ധത്തിന് തടസം നിന്നതാണ് മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയതിന് കാരണമെന്ന് സൗമ്യ മൊഴി നൽകിയിരുന്നു. ഭർത്താവ് ഉപേക്ഷിച്ച് പോയതിന് ശേഷം പലരുമായും സൗമ്യക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. ഇത് നേരിൽ കണ്ട മൂത്ത മകൾ ഐശ്വര്യ ഇക്കാര്യങ്ങൾ മുത്തച്ഛനോട് പറയുമെന്ന് സൗമ്യയെ ഭീഷണിപ്പെടുത്തി. തുടർന്ന് അന്ന് രാത്രി സൗമ്യ ചോറിൽ എലിവിഷം കലർത്തി മകൾക്ക് നൽകി.

മൂന്നാമത്തെ ദിവസം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഐശ്വര്യ മരണത്തിന് കീഴടങ്ങി. ഐശ്വര്യയുടെ മരണശേഷവും പലരും സൗമ്യയെ തേടി വീട്ടിലെത്തി. ഇത് നാട്ടുകാർ ചോദ്യം ചെയ്യുകയും മാതാപിതാക്കൾ ഇതിന്റെ പേരിൽ സൗമ്യയുമായി വഴക്കിടുകയും ചെയ്തു. ഇതോടെ അവരെയും ഇല്ലാതാക്കാൻ സൗമ്യ തീരുമാനിച്ചു. മാതാവ് കമലക്ക് മീൻ കറിയിലും പിതാവ് കുഞ്ഞിക്കണ്ണന് രസത്തിലും എലിവിഷം കലർത്തി നൽകിയുമാണ് കൊല നടത്തിയത്. പിന്നീട് ഇക്കാര്യങ്ങൾ സൗമ്യ കാമുകന്മാരെ ഫോൺ വിളിച്ച് അറിയിക്കുകയും ചെയ്തു.

കൊലപാതകത്തിന് ശേഷവും ഒരു ഭാവഭേദവുമില്ലാതെയായിരുന്നു സൗമ്യ നാട്ടുകാരുമായി ഇടപെട്ടത്. എന്നാൽ കുഞ്ഞിക്കണ്ണന്റെയും കമലയുടെയും ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലത്തിൽ അലൂമിനിയം ഫോസ്‌ഫൈഡിന്റെ അംശങ്ങൾ കണ്ടെത്തിയതോടെ അന്വേഷണ സംഘത്തിന് സംശയങ്ങൾ ബലപ്പെട്ടു. ഇതേ തുടർന്ന് നടത്തിയ അന്വേഷണമാണ് ക്രൂരമായ കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത്. മകളും അച്ഛനും അമ്മയും മരിച്ച ശേഷം ഏറെ ഇഷ്ടപ്പെടുന്ന കാമുകനൊത്ത് ജീവിക്കാൻ സൗമ്യ ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ മാർച്ച് 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിലെത്തിയപ്പോൾ ജീവിക്കാൻ മാർഗ്ഗമില്ലെന്നും സർക്കാർ ജോലി നൽകണമെന്നും ആവശ്യപ്പെട്ട് നേരിട്ട് അപേക്ഷ നൽകിയിരുന്നു. അപേക്ഷയിൽ തന്റെ മകളും അച്ഛനമ്മമാരും അജ്ഞാത രോഗം ബാധിച്ച് മരിച്ചുവെന്നാണ് കാണിച്ചത്. അതോടെ അപേക്ഷ ഓൺലൈനായി രജിസ്ട്രേഷൻ നടത്തി.

നാട്ടിൽ മരണത്തെക്കുറിച്ച് ദുരൂഹത ഉയർന്നപ്പോഴും വില്ലേജ് ഓഫീസർ മരണം ശരിവെച്ച് റിപ്പോർട്ട് നൽകുകയും ചെയ്തു. അപേക്ഷയിൽ തുടർ നടപടികൾ വരുമ്പേഴേക്കും കൊലപാതക വിവരം പുറത്താവുകയായിരുന്നു. മുഖ്യമന്ത്രിയുടെ സന്ദർശനത്തിനിടെ അപേക്ഷ നൽകി കാത്തിരുന്ന സൗമ്യയേയും കാമുകരേയും ഭയപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമുള്ള അന്വേഷണ ഉത്തരവാണ്. അതോടെ പൊലീസ് നടപടി ശക്തമായി. പിടിച്ചു നിൽക്കാൻ കഴിയാതെ സൗമ്യയും ഏതോ ഒരു കാമുകനുമായി നടത്തിയ നാടകമാണ് ഛർദ്ദിയെ തുടർന്ന് ആശുപത്രിയിലായത്. അപ്പോഴേക്കും അന്വേഷണ ഉദ്യോഗസ്ഥകർക്ക് സൗമ്യയിലെ ക്രിമിനലിനെക്കുറിച്ച് സൂചനകൾ ലഭിച്ചിരുന്നു. തലശ്ശേരി ചോനാടത്തെ കശുവണ്ടി ഫാക്ടറിയിൽ കുടുംബ പ്രാരബ്ദം തീർക്കാൻ ജോലിക്കെത്തിയ സൗമ്യ കൃത്യമായി ജോലിചെയ്യുന്ന സ്വഭാവക്കാരിയായിരുന്നു.

എന്നാൽ അവിടെ നിന്നും കൊല്ലം സ്വദേശിയായ ഒരു യുവാവുമായി പ്രണയത്തിലാവുകയും വിവാഹിതയാവുകയും ചെയ്തു. നിയമപ്രകാരമല്ലാത്ത ഈ വിവാഹ ശേഷം കുഞ്ഞ് പിറന്നതോടെ ആ യുവാവ് സൗമ്യയെ ഒഴിവാക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു.. അതേ തുടർന്ന് സൗമ്യ വഴി വിട്ട ജീവിതത്തിലേക്ക് എത്തിപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP