Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഞാൻ തിരിച്ച് വരും.. അവസാനത്തെ രണ്ട് ചാട്ടങ്ങളും പിഴച്ച് മെഡൽ പട്ടികയിൽ നിന്നും പുറത്തായെങ്കിലും ആത്മവിശ്വാസം കൈവിടാതെ മലയാളത്തിന്റെ ശ്രീശങ്കർ; എംബിബിഎസ് വേണ്ടെന്ന് വെച്ച് അത്‌ലറ്റിക്‌സിന് ഇറങ്ങിയ 18 കാരന് ലോക ജൂനിയർ ചാമ്പ്യൻഷിപ്പ് നഷ്ടമായത് അപ്രതീക്ഷിതമായുണ്ടായ അപെൻഡിക്‌സ് ഓപ്പറേഷൻ ആയിരുന്നെങ്കിൽ ജക്കാർത്തയിൽ മെഡൽ കൈവിട്ടത് നിർഭാഗ്യം കൊണ്ട്

ഞാൻ തിരിച്ച് വരും.. അവസാനത്തെ രണ്ട് ചാട്ടങ്ങളും പിഴച്ച് മെഡൽ പട്ടികയിൽ നിന്നും പുറത്തായെങ്കിലും ആത്മവിശ്വാസം കൈവിടാതെ മലയാളത്തിന്റെ ശ്രീശങ്കർ; എംബിബിഎസ് വേണ്ടെന്ന് വെച്ച് അത്‌ലറ്റിക്‌സിന് ഇറങ്ങിയ 18 കാരന് ലോക ജൂനിയർ ചാമ്പ്യൻഷിപ്പ് നഷ്ടമായത് അപ്രതീക്ഷിതമായുണ്ടായ അപെൻഡിക്‌സ് ഓപ്പറേഷൻ ആയിരുന്നെങ്കിൽ ജക്കാർത്തയിൽ മെഡൽ കൈവിട്ടത് നിർഭാഗ്യം കൊണ്ട്

സ്പോർട്സ് ഡെസ്‌ക്‌

ജക്കാർത്ത: മുഹമ്മദ് അനസിനും ഹിമ ദാസിനും വെള്ളി, ലോംങ് ജമ്പിൽ 18കാരൻ ശ്രീശങ്കറിനും മെഡൽ ലഭിക്കേണ്ടതായിരുന്നു. നിർഭാഗ്യം ഫൗൾ ജംപിന്റെ രൂപത്തിലെത്തിയപ്പോൾ മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു നേട്ടമാണ് അകന്ന് പോയത്. എന്നാൽ തോൽവിയിലും പ്രതീക്ഷയാണ് ശ്രീശങ്കർ കാരണം പരിക്കിനേും അപ്രതീകഷിതമായി ഉണ്ടായ ഓപ്പറേഷനേയും ഒക്കെ മറികടന്നാണ് അവൻ ജക്കാർത്തയിലെത്തിയത്. എന്നിട്ട പോലും ഫൗളല്ലായിരുന്നുവെങ്കിൽ കുറഞ്ഞത് ഒരു വെങ്കലമെഡൽ അവനിലൂടെ കേരളത്തിന്റെ നെഞ്ചിലെത്തിയേനെ.

അവസാനത്തെ രണ് ചാട്ടങ്ങളും പിഴച്ചെങ്കിലും അവന്റെ കണ്ണിൽ ആത്മവിശ്വാസം നിറഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു. അവസാന ചാട്ടത്തിന് ശേഷം ക്യാമറകളിൽ നോക്കി അവൻ പറഞ്ഞത് ഐ വിൽ ബി ബാക്ക് എന്നാണ്. ഭാവിയിലേക്കുള്ള പ്രതീക്ഷയാണ് ശ്രീശങ്കർ. ചെറുപ്പം മുതലെ അത്‌ലറ്റിക്‌സ് അവന് ജീവനാണ്. അതിലും വലുതായി ഒന്നും തന്നെയില്ല അവന്. എംബിബിഎസ് അഡ്‌മിഷൻ ലഭിച്ചിട്ട് പോലും ഒരു കായികതാരമാവുക എന്ന സ്വപ്‌നത്തിൽ അവൻ ഉറച്ച് നിന്നു.

ഒരുപക്ഷേ മിൽഖ സിങിനും പിടി ഉഷയ്ക്കും സാധിക്കാതെ പോയ രാജ്യത്തിനായി അത്‌ലറ്റിക്‌സിൽ ഒരു മെഡൽ എന്ന സ്വപ്‌നം ഇന്ത്യക്കാർക്ക് സാഫല്യമാവുക ശ്രീശങ്കറിലൂടെയായിരിക്കും. ഫിൻലാൻഡിൽ ജൂനിയർ ചാമ്പ്യൻഷിപ്പിൽ അപ്രതീക്ഷിതമായി ഉണ്ടായ അപ്പെൻഡിക്‌സ് ഓപ്പറേഷനാണ് ശ്രീശങ്കറിന് തിരിച്ചടിയായത്.

ഇന്ത്യൻ കായിക ലോകത്തിന്റെ ഹൃദയ ഭൂമിയായ പാട്യാലയിൽ ഇന്ന് പിറന്നത് അപൂർവമായ ഒരു മലയാളി വീരഗാഥയുടെ അത്യപൂർവമായ എപ്പിസോഡ് ആയിരുന്നു. ഒളിമ്പ്യൻ സുരേഷ് ബാബുവിനും യോഹന്നാനും ശേഷം ഇന്ത്യയുടെ അഭിമാനം ആകാശത്തോളം ഉയർത്താൻ പറ്റുമെന്ന് ഉറപ്പുള്ള ഒരു അപൂർവ താരപ്പിറവി. ഒരുപക്ഷെ പിടി ഉഷയ്ക്കും മിൽഖ സിങ്ങിനും സാധിക്കാത്ത പോയ ആ ഒളിമ്പിക് മെഡൽ ഇവനായിരിക്കാം ഇന്ത്യക്കു സമ്മാനിക്കുക. പതിനെട്ടാം വയസ്സിൽ ഫെഡറേഷൻ കപ്പിൽ പാലക്കാട്ടുകാരൻ ശ്രീശങ്കർ നടത്തിയ കുതിപ്പ് സമാനതകൾ ഇല്ലാത്തതു ആയിരുന്നു.7.99 മീറ്റർ ചാടി കടന്നു ഫെഡറേഷൻ കപ്പിൽ അവൻ സ്ഥാപിച്ചത് ജൂനിയർ ദേശീയ റിക്കോർഡ് ആണ്. കഴിഞ്ഞ മാസങ്ങളിൽ ഏഷ്യൻ ഗെയിംസിനും ജൂനിയർ വേൾഡ് ചാംപ്യൻഷിപ്പിനും ഒക്കെയുള്ള യോഗ്യത കടന്നിരുന്നു.ദേശീയ ക്യാമ്പിൽ അംഗം അല്ലാത്ത ശ്രീശങ്കർ അധികൃതരെ ഞെട്ടിച്ചു കൊണ്ടാണ് യോഗ്യത മാർക്കിലേക്കു ഉയർന്നത്.

എന്തായാലൂം അസാധാരണമായ ഒരു കായിക കുതിപ്പിന് കാതോർത്തിരിക്കുകയാണ് ഇപ്പോൾ കേരളം. ഈ ചെറിയ പ്രായത്തിൽ ഇത്രയധികം നേട്ടം കൊയ്ത മറ്റൊരു അത്‌ലറ്റ് കേരളത്തിൽ ഉണ്ടായിട്ടില്ല. അത്ലറ്റ്റിക്സ് ജീവിതമായി നോമ്പ് നോറ്റു ജീവിക്കുന്ന അപൂർവ കായികതാരം. എംബിബിഎസ പഠനം വരെ വേണ്ടാന്ന് വച്ച് കായിക ജീവിതത്തിനായി മാറ്റി വച്ച ജീവിതം.


വീട്ടുകാരെ അമ്പരിപ്പിച്ച ശങ്കുവിന്റെ തീരുമാനം

മുൻ കായികതാരങ്ങളായ മുരളിയുടെയും കെഎസ് ബിജിമോളുടെയും മകനായ ശ്രീശങ്കറിന് സ്പോർട്സ് രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. കഴിഞ്ഞ വർഷം സ്പോർട്സ് ക്വാട്ടയിൽ എംബിബിഎസ് സീറ്റ് കിട്ടിയപ്പോൾ ശങ്കുവെന്ന ഓമനപ്പേരിൽ വിളിക്കുന്ന ശ്രീശങ്കറിന്റെ പ്രതികരണം കേട്ട് അമ്മയും അച്ഛനും അമ്പരന്നു.ശ്രീശങ്കറിന് സ്പോട്സ് ക്വാട്ടയിൽ രണ്ടാം റാങ്കായിരുന്നു. കേരളത്തിലെ ഇഷ്ടമുള്ള മെഡിക്കൽ കോളേജിൽ മെറിറ്റിൽ ചേർന്നുപഠിക്കാം. എന്നാൽ, ഡോക്ടറാകാൻ താനില്ലെന്ന ഉറച്ചതീരുമാനത്തോടെ ശ്രീശങ്കർ ആ അവസരം വേണ്ടെന്നുവച്ചു. കായികരംഗത്തെ മികവിന്റെ ബലത്തിൽ ജീവിതവിജയം നേടിയ അച്ഛനമ്മമാരുടെ മകന് കളിക്കളം വിട്ടൊരു ജീവിതം സാധിക്കുമായിരുന്നില്ല. ആ തീരുമാനം തെറ്റിയില്ല.

ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിലെ ലോങ്ജമ്പിൽ റെക്കോഡോടെ സ്വർണമണിഞ്ഞു ശ്രീശങ്കർ. ആദ്യ ചാട്ടത്തിൽ തന്നെ റെക്കോഡ് ദൂരമായ 7.72 മീറ്റർ പിന്നിട്ട ഈ മിടുക്കന്റെ അടുത്തുപോലുമെത്താൻ എതിരാളികൾക്ക് കഴിഞ്ഞില്ല. ഈ പ്രകടനം ശ്രീശങ്കറിന് ലോക യൂത്ത് ചാമ്പ്യൻ്ഷിപ്പിന് യോഗ്യതനേടിക്കൊടുത്തു.

രക്തത്തിൽ അലിഞ്ഞുചേർന്ന പ്രതിഭ

സാഫ് ഗെയിംസിൽ ട്രിപ്പിൾ ജമ്പ് വെള്ളി ജേതാവ് എസ് മുരളിയുടെയും ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് ചാമ്പ്യൻ്ഷിപ്പിൽ 800 മീറ്ററിൽ വെള്ളിനേടിയ ബിജി മോളുടെയും മകനാണ് ശ്രീശങ്കർ. മെഡിക്കൽ പഠനത്തിനു ചേർന്നാൽ കളി പൂർ്ണമായും ഉപേക്ഷിക്കേണ്ടി വരും. അതുകൊണ്ട് അതുപേക്ഷിക്കുകയാണെന്ന് മകൻ് വന്നുപറഞ്ഞപ്പോൾ മുരളിയും ബിജിയും ഒന്നുപകച്ചു. സിബിഎസ്ഇ സിലബസിൽ പഠിച്ച് പ്ളസ്ടുവിന് 96 ശതമാനം മാർക്കുവാങ്ങിയ മകന് ഏറ്റവും സാധ്യതയുള്ള കോഴ്സിനു ചേരണമെന്നായിരുന്നു അവരുടെ മനസ്സിൽ്. എന്നാൽ, കളിയോടുള്ള സ്നേഹം തിരിച്ചറിയുന്ന രക്ഷിതാക്കൾ് മകനെ പിന്തിരിപ്പിച്ചില്ല. പാലക്കാട് എൻഎസ്എസ് കോളേജിൽ് എൻജിനിയറിങ്ങിനു ചേര്ന്ന ശ്രീശങ്കർ പരിശീലനം തുടർ്ന്നു. മുരളി തന്നെയാണ് പരിശീലിപ്പിക്കുന്നത്. നേരത്തെ കോളേജിൽ പേകേണ്ടതിനാല് രാവിലെ പരിശീലനമില്ല. വൈകീട്ടാണ് അച്ഛനും മകനും ഗ്രൗണ്ടിലേക്കു പോകുക.

തിളങ്ങുന്ന ട്രാക്ക് റെക്കോഡ്

2014ൽ സ്റ്റേറ്റ് ഇന്റർ ക്ളബ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിലും സൗത് സോൺ മീറ്റിലും ദേശീയ ജൂനിയർ മീറ്റിലും ശ്രീശങ്കർ സുവർണനേട്ടം കൊയ്തിരുന്നു. 2015ൽ സ്റ്റേറ്റ് യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മീറ്റ് റെക്കോഡോടെ സ്വർണം നേടി. പരിശീലനത്തിന് ശരിയായ ജംപിങ് പിറ്റ് പോലുമില്ലാത്ത പാലക്കാട്ടുനിന്നാണ് 2016 ൽ രാജ്യാന്തര അത്ലറ്റിക് ഫെഡറേഷന്റെ (ഐ.എ.എഫ്) ലോക റാങ്കിങ്ങിൽ അഞ്ചാം നമ്പറുകാരനായത്.

കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ പ്ളസ് ടു വിദ്യാർത്ഥിയായിരിക്കെയാണ് ശ്രീശങ്കർ ലോങ് ജംപിൽ റെക്കോഡ് നേട്ടംകുറിച്ച് ലോക ജൂനിയർ താരങ്ങൾക്കൊപ്പം കുതിച്ചുയർന്നത്.കൊച്ചിയിൽ 2016 ഒക്ടോബറിൽ നടന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ 7.62 മീറ്റർ എന്ന റെക്കോഡ് ദൂരം കുറിച്ചാണ് ശ്രീശങ്കർ അണ്ടർ 18 ലോക റാങ്കിങ്ങിൽ അഞ്ചാമനായത്. കോയമ്പത്തൂരിൽ നടന്ന ദേശീയ ജൂനിയർ മീറ്റിലും ശ്രീശങ്കറിനായിരുന്നു ലോങ് ജംപിൽ സ്വർണം.

മെഡിക്കൽ പഠനം ഉപേക്ഷിച്ച് സിവിൽ എഞ്ചിനീയറിങ് തിരഞ്ഞെടുത്ത്ത തന്നെ കായിക പരിശീലനത്തിന് കൂടുതൽ സമയം കണ്ടെത്താൻ വേണ്ടിയാണ്.കഴിഞ്ഞ വർഷം നവംബറിൽ മംഗലഗിരി ആചാര്യ നാഗാർജുന സർവകലാശാലയിൽ നടന്ന 33 ാമത് കോറോമാൻഡൽ ദേശീയ ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ, 7.72 മീറ്റർ ദുരം കണ്ടെത്തിയത് പരിക്കിനെ അതിജീവിച്ചായിരുന്നു.ഫിൻലൻഡിൽ നടക്കുന്ന അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിലേക്ക് ഒരു ടിക്കറ്റ്. അതായിരുന്നു ആ മീറ്റ് റെക്കോഡ്.എട്ടു മീറ്ററിന് വേണ്ടിയാരുന്നു ശ്രീശങ്കറിന്റെ അന്നത്തെ ചാട്ടം. എന്നാൽ പരിക്കിൽ നിന്ന് പൂർണമായി മുക്തനാവാത്തതിനാൽ ആ ലക്ഷ്യത്തിലെത്തിയില്ല, അച്ഛൻ മുരളി പറഞ്ഞു.

ഫെബ്രുവരിയിൽ ടെഹ്‌റാനിൽ നടന്ന ഏഷ്യൻ ഇൻഡോർ അത്‌ലറ്റിക് മീറ്റിനുള്ള ഇന്ത്യൻ ടീമിൽ ഈ ലോങ് ജമ്പ് താരം ഇടംനേടിയിരുന്നു. പുരുഷവിഭാഗത്തിൽ കേരളത്തിൽനിന്ന് ശ്രീശങ്കർ മാത്രമാണ് ടീമിലുണ്ടായിരുന്നത്.ഗുണ്ടൂരിൽ നടന്ന ജൂനിയർ നാഷണൽ മീറ്റിൽ ശ്രീശങ്കർ ദേശീയ റെക്കോഡ് സ്വന്തം പേരിലാക്കിയിരുന്നു. യൂത്ത് നാഷണൽ മീറ്റിലും ദേശീയ സ്‌കൂൾ മീറ്റിലും റെക്കോഡ് നേടി. ഡൽഹി ഗ്രാന്റ് പ്രീ-ചാമ്പ്യൻഷിപ്പിലും ജേതാവായിരുന്നു. ൃദേശീയതലത്തിൽ 15 സ്വർണം നേടിയിട്ടുള്ള ശ്രീശങ്കർ 2016-ൽ ലോക യൂത്ത് റാങ്കിങ്ങിൽ അഞ്ചാം റാങ്കുകാരനായിരുന്നു. സംസ്ഥാനതലത്തിൽ അണ്ടർ 12, 16, 18 യൂത്ത് വിഭാഗങ്ങളിലെല്ലാം ലോങ് ജമ്പ് റെക്കോഡിനുടമയാണ്

വരുന്ന 14 വർഷക്കാലത്തു മൂന്നു ഏഷ്യൻ ഗെയിംസുകളും മൂന്നു ഒളിമ്പിക്സുകളും ശ്രീശങ്കർ കാത്തിരിക്കുന്നു.ശങ്കുവിന്റെ കുടുംബത്തിനും ഇനി പ്രതീക്ഷയുടെ നാളുകളാണ്.ഫഡറേഷൻ കപ്പ് അത്ലറ്റിക് മീറ്റിൽ സ്വർണം അതിന്റെ തിളക്കം കൂട്ടുന്നു.യോഗ്യതാ റൗണ്ടിൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനം (7.83 മീ) നടത്തിയതിന്റെ ആത്മവിശ്വാസം ശ്രീശങ്കറിന് മുതൽക്കൂട്ടാവുകയും ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP