Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ തകർന്ന വള്ളങ്ങളുടെ അറ്റകുറ്റപണിക്കായി 2.50 കോടി; 466 വള്ളങ്ങളുടെ അറ്റകുറ്റ പണി നടത്തും ; മത്സ്യത്തൊഴിലാളികളെ കൈവിടാതെ മേഴ്‌സിക്കുട്ടിയമ്മ

പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ തകർന്ന വള്ളങ്ങളുടെ അറ്റകുറ്റപണിക്കായി 2.50 കോടി; 466 വള്ളങ്ങളുടെ അറ്റകുറ്റ പണി നടത്തും ; മത്സ്യത്തൊഴിലാളികളെ കൈവിടാതെ മേഴ്‌സിക്കുട്ടിയമ്മ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രളയത്തിൽ അകപ്പെട്ടവരെ സഹായിക്കുന്നതിനിടയിൽ തകർന്ന 466 വള്ളങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനായി 2.50 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നു മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. ലഭ്യമായ കണക്കു പ്രകാരം ഏഴു വള്ളം പൂർണ്ണമായി തകർന്നു. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ മലപ്പുറം ജില്ലകളിൽ നിന്ന് പോയ വള്ളങ്ങളാണ് പൂർണമായി തകർന്നത്. ഇവയ്ക്കു പകരം വള്ളം വാങ്ങി നൽകും.

459 വള്ളങ്ങൾക്ക് കേടുപാടുകൾ ഉണ്ടായി. ഇത്തരം വള്ളങ്ങൾ ഒന്നും തന്നെ മത്സ്യബന്ധനത്തിന് ഉപയുക്തമല്ല. ഇവ അറ്റകുറ്റപ്പണി നടത്തും. തിരുവനന്തപുരം ജില്ലയിലെ 98 വള്ളങ്ങളും കൊല്ലം ജില്ലയിലെ 148 വള്ളങ്ങളും ആലപ്പുഴയിലെ 100 വള്ളങ്ങളും എറണാകുളം ജില്ലയിലെ 70 വള്ളങ്ങളും തൃശ്ശൂരിലെ 12 വള്ളങ്ങളും, മലപ്പുറം ജില്ലയിലെ 19 വള്ളങ്ങളും കോഴിക്കോട് ജില്ലയിലെ നാലും കണ്ണൂരിലെ എട്ടു വള്ളങ്ങളുമാണ് ഭാഗികമായി തകർന്നത്.

3525 മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിന് പങ്കെടുത്തത്. വെള്ളപ്പൊക്കത്തിൽ അകപ്പെട്ട 65,000 ലധികം ആളുകളെയാണ് മത്സ്യത്തൊഴിലാളികൾ രക്ഷിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP