Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നീരൊഴുക്ക് കുറഞ്ഞതോടെ ഇടമലയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ പൂർണമായി അടച്ചു; നിലവിൽ തുറന്നുവിടുന്നത് രണ്ട് ഷട്ടറുകളിൽ നിന്ന് മാത്രം; ശേഷിക്കുന്ന ഷട്ടർ കൂടി അടക്കാൻ കെ.എസ്.ഇ.ബി ആലോചന

നീരൊഴുക്ക് കുറഞ്ഞതോടെ ഇടമലയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ പൂർണമായി അടച്ചു; നിലവിൽ തുറന്നുവിടുന്നത് രണ്ട് ഷട്ടറുകളിൽ നിന്ന് മാത്രം; ശേഷിക്കുന്ന ഷട്ടർ കൂടി അടക്കാൻ കെ.എസ്.ഇ.ബി ആലോചന

മറുനാടൻ ഡെസ്‌ക്‌

കോതമംഗലം: നീരൊഴുക്ക് കുറഞ്ഞതോടെ ഇടമലയാർ ഡാമിന്റെ രണ്ടു ഷട്ടറുകൾ പൂർണമായി അടച്ചു. പെരിയാറിലേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് അതോടെ100 ഘനമീറ്ററായി കുറഞ്ഞു. നാലു ഷട്ടറുകളിൽ അവശേഷിക്കുന്ന രണ്ടു ഷട്ടറുകൾ 50 സെന്റിമീറ്റർ വീതം മാത്രമാണ് നിലവിൽ തുറന്നിരിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം 167.7 മീറ്ററായിരുന്നു ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് 167 മീറ്ററിലെത്തിച്ചശേഷം ശേഷിക്കുന്ന ഷട്ടറുകൾ കൂടി അടയ്ക്കാനാണ് കെ.ഐ.സ്.ഇ.ബിയുടെ ആലോചന.

169 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. കഴിഞ്ഞയാഴ്ച ജലനിരപ്പ് 170 മീറ്റർ മറികടന്നിരുന്നു. തുലാവർഷം കൂടി കണക്കിലെടുത്താണ് ജലനിരപ്പ് 167 മീറ്ററായി നിലനിർത്താൻ ആലോചിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP