Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ സിപിഐ;'യുഎഇ വാഗ്ദാനം ചെയ്ത തുക നിരസിക്കുന്നതിന് മുൻപ് ഇടക്കാല ആശ്വാസമായ 2600 കോടി നൽകണം'; വിദേശ സഹായം സ്വീകരിക്കില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് ദുരഭിമാനത്തിൽ നിന്നുണ്ടായതാണെന്നും സുധാകർ റെഡ്ഢി

കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ സിപിഐ;'യുഎഇ വാഗ്ദാനം ചെയ്ത തുക നിരസിക്കുന്നതിന് മുൻപ് ഇടക്കാല ആശ്വാസമായ 2600 കോടി നൽകണം'; വിദേശ സഹായം സ്വീകരിക്കില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് ദുരഭിമാനത്തിൽ നിന്നുണ്ടായതാണെന്നും സുധാകർ റെഡ്ഢി

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: മഴക്കെടുതിയിൽ കനത്ത നാശനഷ്ടമുണ്ടായിട്ടും കേരളത്തോട് കേന്ദ്ര സർക്കാർ കാട്ടുന്ന അവഗണനയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഢി. ദുരിതത്തിൽ നിന്നും കരകയറാൻ കേരളത്തിന് യു.എ.ഇ സർക്കാർ വാഗ്ദാനം ചെയ്ത 700 കോടി രൂപ നിരസിക്കുന്നതിന് മുൻപ് കേരളം ഇടക്കാല ആശ്വാസമായി ആവശ്യപ്പെട്ട 2600 കോടി രൂപ നൽകണമെന്ന് സിപിഐ നേതൃത്വം ആവശ്യപ്പെട്ടു.

പ്രകൃതിക്ഷോഭങ്ങളുടെ സമയത്ത് പോലും വിദേശസഹായം സ്വീകരിക്കില്ലെന്ന കേന്ദ്രസർക്കാരിന്റെ നയം ദുരഭിമാനത്തിൽ നിന്നുമുണ്ടായതാണെന്നും സുധാകർ റെഡ്ഡി പറഞ്ഞു.ഒരു രാജ്യത്ത് പ്രകൃതി ദുരന്തമുണ്ടാകുമ്പോൾ സഹായഹസ്തവുമായി മറ്റു രാജ്യങ്ങൾ എത്തുന്നത് തീർത്തും സാധാരണമാണ്. സമാനമായ സാഹര്യങ്ങളിൽ നേപ്പാളിനും ബംഗ്ലാദേശിനും ഇന്ത്യ സഹായം എത്തിച്ചിട്ടുണ്ട്.

പാക്കിസ്ഥാനിൽ ഭൂചലനം ഉണ്ടായപ്പോൾ അവർക്കും സഹായം വാഗ്ദാനം ചെയ്തിരുന്നു. യു.എന്നിൽ നിന്നായാലും യു.എ.ഇയിൽ നിന്നായാലും ഈ അവസരത്തിൽ സഹായം സ്വീകരിക്കുന്നതിൽ തെറ്റില്ല. നിബന്ധനകളില്ലാതെ പൂർണമനസോടെ നൽകുന്ന സഹായങ്ങൾ സ്വീകരിക്കുക തന്നെ വേണമെന്നും സുധാകർ റെഡ്ഡി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP