Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊല്ലം ഇരവിപുരത്ത് തീപിടുത്തം; അമൃതകുളം കോളനിയിൽ മൂന്ന് വീടുകൾ കത്തിയമർന്നു; അപകട കാരണം ഷോർട് സർക്യൂട്ട്; വീടുകളിലെ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ആർക്കും പരിക്കില്ലെന്ന് പ്രാഥമിക വിവരം

കൊല്ലം ഇരവിപുരത്ത് തീപിടുത്തം; അമൃതകുളം കോളനിയിൽ മൂന്ന് വീടുകൾ കത്തിയമർന്നു; അപകട കാരണം ഷോർട് സർക്യൂട്ട്; വീടുകളിലെ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ആർക്കും പരിക്കില്ലെന്ന് പ്രാഥമിക വിവരം

കൊല്ലം: ഇരവിപുരം അമൃതകുളം കോളനിയിൽ തീപിടുത്തത്തിൽ മൂന്ന് വീടുകൾ കത്തി നശിച്ചു. വീടിനുള്ളിലുണ്ടായിരുന്ന ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. വീടുകളിലുണ്ടായിരുന്നവരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണം എന്നാണ് വിവരം. ഫയർഫോഴ്‌സിന്റെ മൂന്ന് യൂണിറ്റുകൾ സ്ഥലത്ത് എത്തിയിരുന്നു.

സ്ഥലത്ത് പൊലീസും സ്ഥലം എംഎൽഎ എം നൗഷാദ്, യുവജന കമ്മീഷൻ അധ്യക്ഷൻ ചിന്താ ജെറോം എന്നിവരും എത്തിയിട്ടുണ്ട്. തലനാരിഴയ്ക്കാണ് ഒരു വലിയ ദുരന്തം ഒഴിവായത്. ഷോർട സർക്യൂട്ട് കാരണം വീടിന് തീപിടിച്ച ശേഷം വലിയ വെടിയൊച്ചയ്ക്ക് ശേഷം ഒന്നിന് പുറമെ ഒന്നായി മൂന്ന് വീടുകളും കത്തിയമർന്നു. വീടുകളിലുണ്ടായിരുന്ന ഗ്യാസ് സിലണ്ടറുകളും പൊട്ടിത്തെറിച്ചു. സമീപത്തെ വീട്ടിലെ പുകയും ഒച്ചയുമാണ് ആദ്യം കേട്ടത്. രാത്രി എട്ട് മണിയോടെയാണ് സംഭവം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP