Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രളയത്തിൽ നിന്ന് കേരളത്തെ പുനർനിർമ്മിക്കാൻ ശ്രമിക്കുമ്പോൾ ചിലർ സങ്കുചിത രാഷ്ട്രീയം കളിക്കുന്നു; ചെന്നിത്തല തുടർച്ചായായി നടത്തുന്നത് നിരുത്തരവാദിത്തപരമായ പ്രസ്താവനകൾ; പരിഹാസ്യനാകാതെ സർക്കാരിന്റെ പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകണമെന്നും എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ  

പ്രളയത്തിൽ നിന്ന് കേരളത്തെ പുനർനിർമ്മിക്കാൻ ശ്രമിക്കുമ്പോൾ ചിലർ സങ്കുചിത രാഷ്ട്രീയം കളിക്കുന്നു; ചെന്നിത്തല തുടർച്ചായായി നടത്തുന്നത് നിരുത്തരവാദിത്തപരമായ പ്രസ്താവനകൾ; പരിഹാസ്യനാകാതെ സർക്കാരിന്റെ പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകണമെന്നും എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ   

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടർച്ചയായി നിരുത്തരവാദിത്തപരമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകൡ നിന്ന് പിന്മാറണമെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. കേരളമൊന്നാകെ കേരളത്തെ പുനർനിർമ്മിക്കാൻ തീവ്രശ്രമത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങൾ മുൻനിർത്തി നടത്തുന്ന ഇത്തരം പ്രസ്താവനകൾ തികച്ചും പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രളയക്കെടുതി നേരിടാൻ സർക്കാർ നടത്തിയ പ്രവർത്തനങ്ങളെ ലോകമെങ്ങും പുകഴ്‌ത്തുമ്‌ബോഴാണ് ചെന്നിത്തല പുതിയ കഥകളുമായി വരുന്നത്.

രക്ഷാപ്രവർത്തനം ശക്തമായി പുരോഗമിക്കുന്നതിനിടെയാണ് രക്ഷാപ്രവർത്തനത്തിന്റെ ചുമതല സൈന്യത്തെ ഏൽപ്പിക്കണമെന്ന് ചെന്നിത്തല മുറവിളി കൂട്ടിയത്. ഇത് പാടെ പൊളിഞ്ഞപ്പോഴാണ,് മുൻകരുതൽ നൽകിയല്ലെന്ന ആരോപണം പൊടിതട്ടിയെടുത്തു കൊണ്ടുവന്നത്. മുഖ്യമന്ത്രിയുടെ ശക്തമായ മറുപടിയോടെ അതും ചീറ്റിപ്പോയി. എന്നിട്ടും വീണിടത്ത് കിടന്ന് ഉരുളുകയാണ്. ലോകത്ത് ആദ്യമായാണ് പ്രളയത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നത്. ഇത്തരം വാദങ്ങളുയർത്തി ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യനായി ഒറ്റപ്പെടുന്നതിന് പകരം സർക്കാരും കേരളീയ സമൂഹമാകെയും നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും അണികളെ പ്രേരിപ്പിക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാർ നടത്തിയ രക്ഷാപ്രവർത്തനങ്ങൾ ജനങ്ങളാകെ അംഗീകരിക്കുന്നത് പ്രതിപക്ഷത്തെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി യോഗത്തിൽ ഈ അങ്കലാപ്പാണ് ചിലർ പ്രകടിപ്പിച്ചത്. ചില അംഗങ്ങൾ ഇതിന്റെ പേരിൽ ചെന്നിത്തലയെ വിമർശിക്കുകയും ചെയ്തു. ഇതോടെയാണ് സമനിലവിട്ടതു പോലുള്ള ഇത്തരം പ്രതികരണങ്ങളുണ്ടാകുന്നത്. സംസ്ഥാന സർക്കാരിനെ ഇങ്ങനെ നിരന്തരം കുറ്റപ്പെടുത്തുന്നതിന് പിന്നിൽ മറ്റ് ചില ഗൂഢലക്ഷ്യങ്ങളുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP