Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രളയത്തിൽ മുങ്ങിയ കേരളത്തിന് ജയിൽ നിന്നൊരു കൈത്താങ്ങ്‌; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തടവുകാരുടെ വക ധനസഹായം; വീടുകളുടെ പുനർനിർമ്മാണത്തിനും തങ്ങൾ തയ്യാറെന്നും അഭ്യർത്ഥന; പ്രളയകാലയളവിൽ തടവുകാർ നൽകിയത് 30,000 ചപ്പാത്തിയും; ആഭ്യന്തര വകുപ്പിന് കത്തുമായി ജയിൽ ഡി.ജി.പി ആർ. ശ്രീലേഖ

പ്രളയത്തിൽ മുങ്ങിയ കേരളത്തിന് ജയിൽ നിന്നൊരു കൈത്താങ്ങ്‌; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തടവുകാരുടെ വക ധനസഹായം; വീടുകളുടെ പുനർനിർമ്മാണത്തിനും തങ്ങൾ തയ്യാറെന്നും  അഭ്യർത്ഥന; പ്രളയകാലയളവിൽ തടവുകാർ നൽകിയത് 30,000 ചപ്പാത്തിയും; ആഭ്യന്തര വകുപ്പിന് കത്തുമായി ജയിൽ ഡി.ജി.പി ആർ. ശ്രീലേഖ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിന് ജയിൽ നിന്നൊരു കൈത്താങ്ങ്. ജയിൽ ചപ്പാത്തി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിച്ചതിന് പിന്നാലെ തങ്ങളുടെ വകയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ സംഭാവന കണ്ടെത്തി നൽകാൻ ഒരുങ്ങുകയാണ് ജയിൽ തടവുകാർ. പോരാത്തതിന് വീടുകളുടെ പുനർനിർമ്മാണം ഉൾപ്പടെയുള്ള പ്രക്രിയകളിൽ തങ്ങൾ സഹായിക്കാൻ സന്നദ്ധരാണെന്നും ജയിൽ തടവുകാർ അഭ്യർത്ഥിച്ചതായി ജയിൽ ഡി.ജി.പി ആർ.ശ്രീലേഖ വ്യക്തമാക്കി. ഇത് വിശദമാക്കി ജയിൽ ഡി.ജി.പി ആർ ശ്രീലേഖ ആഭ്യന്തര വകുപ്പിന് കത്തയച്ചിട്ടുണ്ട്.

ധനസഹായത്തിനു പുറമെ വീട് പുനർനിർമ്മാണ് ജോലികൾക്ക് തയാറാണെന്നും തടവുകാർ തയ്യാറാണെന്നും ആർ. ശ്രീലേഖ പറയുന്നു. അതിനാൽ പൊലീസ് സംരക്ഷണയിൽ തടവുകാരുടെ സേവനം ഉപയോഗിക്കാമെന്ന് ജയിൽ മേധാവി ശുപാർശ ചെയ്തിട്ടുള്ളത്. 30,000 പാക്കറ്റ് ഭക്ഷണം ദിവസവും എല്ലാ ജയിലുകളിൽ നിന്നും ക്യാമ്പുകളിലേയ്ക്ക് എത്തുന്നുണ്ട്. സൂപ്രണ്ടുമാർ മുഖേന അഭ്യർത്ഥന എത്തിയപ്പോഴാണ് അനുമതി തേടി ആഭ്യന്തരവകുപ്പിന് ജയിൽ മേധാവി ആർ. ശ്രീലേഖ കത്തയച്ചിരിക്കുന്നത്.

3800 തടവുകാരിൽ 500 പേർ വിവിധ ജോലികളിൽ പരിശീലനം നേടിയവരാണ്. ഇവരുടെ സേവനം പൊലീസ് സംരഷണയിൽ ഉപയോഗപ്പെടുത്താമെന്നാണ് ജയിൽ മേധാവിയുശട ശുപാർശ. നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിതരണം ചെയ്യാനായി പുതപ്പുകളും ഉടുപ്പുകളും ജയിലിൽ തയാറാക്കി വരുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP