Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വെള്ളപ്പൊക്കം: ബാങ്കിങ് മേഖലയിലും പ്രതിസന്ധി; മഹാപ്രളയത്തിൽ മുങ്ങിയത് 324 ബാങ്ക് ശാഖകൾ; വെള്ളത്തിനിടയിലായത് 423 എ.ടി.എമ്മുകളും; ഇനിയും തുറക്കാനുള്ളത് 151 ശാഖകൾ

വെള്ളപ്പൊക്കം: ബാങ്കിങ് മേഖലയിലും പ്രതിസന്ധി; മഹാപ്രളയത്തിൽ മുങ്ങിയത് 324 ബാങ്ക് ശാഖകൾ; വെള്ളത്തിനിടയിലായത് 423 എ.ടി.എമ്മുകളും; ഇനിയും തുറക്കാനുള്ളത് 151 ശാഖകൾ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചരിത്ത്രതിലെ തന്നെ ഏറ്റവും വലിയ പ്രളയക്കെടുതിയിൽ ആയിരകണക്കിന് കോടിയുടെ നഷ്ടമാണ് ഉണ്ടായത്. വിവധ മേഖലകളിലെ പ്രതിസന്ധിയിലാക്കിയ പ്രളയം ബാങ്കിങ് മേഖലയിലും നാശം വിതച്ചിരിക്കുകയാണ്.

പ്രളയം ബാങ്കിങ് മേഖലയെയും സാരമായി ബാധിച്ചുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രളയം രൂക്ഷമായി ബാധിച്ച പ്രദേശങ്ഹളിൽ വിവിധ ബാങ്കുകളുടെ 324 ശാഖകളും 423 എ.ടി.എമ്മുകളും വെള്ളത്തിൽ മുങ്ങി. ലോക്കറുകളിലും വെള്ളം കയറി. എന്നാൽ, ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ലെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെയും (എസ്.എൽ.ബി.സി.) ലീഡ് ബാങ്കായ കാനറാബാങ്കിന്റെയും ചെയർമാൻ ടി.എൻ. മനോഹരൻ പറഞ്ഞു. ഇനി തുറക്കാനുള്ള ശാഖകൾ ആലപ്പുഴ 36 എറണാകുളം 29 പത്തനംതിട്ട 67 തൃശ്ശൂർ 19 എന്നിങ്ങനെയാണ്.

വെള്ളം കയറിയ ശാഖകളിലെ ലോക്കറുകളുടെ ഉടമകളെ ഫോണിൽ ബന്ധപ്പെടുന്നുണ്ട്. ഇവ തുറന്നു പരിശോധിച്ചാലേ നഷ്ടം സ്ഥിരീകരിക്കാനാവൂ. അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളെല്ലാം സുരക്ഷിതമാണ്.പല സ്ഥലങ്ങളിലും ബാങ്ക് ശാഖകൾ വെള്ളത്തിനടിയിലാണ്. വെള്ളം കയറിയതിൽ 159 ശാഖകൾ തുറന്നു വെള്ളംകയറിയ ശാഖകൾക്ക് 30 ദിവസത്തോളം താത്കാലിക കേന്ദ്രങ്ങളിൽ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. വെള്ളം കയറിയ എ.ടി.എമ്മുകളിൽ 82 എണ്ണം മാത്രമാണ് തുറന്നത്. 352 എണ്ണം തുറക്കാനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP