Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രളയക്കെടുതിയിലായ കേരളത്തിന് ക്രിസ്റ്റിയാനോ റൊണാൾഡോ 77 കോടി നൽകിയെന്ന് വ്യാജ പ്രചരണം; ക്രിസ്റ്റിയാനോയുടെ ട്വിറ്റർ പേജിൽ കേരളത്തെ സഹായിക്കാമോയെന്ന ആരാധകന്റെ ട്വീറ്റിന് പിന്നാലെ 77 കോടി നൽകിയെന്ന പോസ്റ്റുകൾ; ക്രിക്കറ്റ് താരങ്ങളായ ധോണിയുടെയും കോഹ്‌ലിയുടെയും പേരിലും വ്യാജ പ്രചരണം

പ്രളയക്കെടുതിയിലായ കേരളത്തിന് ക്രിസ്റ്റിയാനോ റൊണാൾഡോ 77 കോടി നൽകിയെന്ന് വ്യാജ പ്രചരണം;  ക്രിസ്റ്റിയാനോയുടെ ട്വിറ്റർ പേജിൽ കേരളത്തെ സഹായിക്കാമോയെന്ന ആരാധകന്റെ ട്വീറ്റിന് പിന്നാലെ 77 കോടി നൽകിയെന്ന പോസ്റ്റുകൾ; ക്രിക്കറ്റ് താരങ്ങളായ ധോണിയുടെയും കോഹ്‌ലിയുടെയും പേരിലും വ്യാജ പ്രചരണം

മറുനാടൻ ഡെസ്‌ക്‌

കേരളം മഴക്കെടുതിയിൽ നിന്നും കരകയറി വരുന്ന അവസരത്തിലും സഹായ പ്രവാഹമാണ് ഇപ്പോൾ സംസ്ഥാനത്തേക്ക് വരുന്നത്. എന്നാൽ അതിനിടയിൽ കേരളത്തിനായി പലരും കോടികൾ സംഭാവന നൽകിയെന്ന വാർത്തകളും പ്രചരിക്കുകയാണ്. ഫുട്‌ബോൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോ 77 കോടി നൽകിയെന്ന വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നത്. ക്രിസ്റ്റ്യാനോയുടെ ട്വിറ്റർ പേജിൽ കേരളത്തെ സഹായിക്കാമോ എന്ന ഒരാളുടെ ട്വീറ്റ് വൈറലായിരുന്നു. ഇതോടെയാണ് കേരളത്തെ സഹായിക്കാൻ റൊണാൾഡോ 77 കോടി രൂപ നൽകിയെന്ന തരത്തിലുള്ള പോസ്റ്റുകൾ വരാൻ തുടങ്ങിയത്.

എന്നാൽ റൊണാൾഡോ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയതായി യാതൊരു ഔദ്യോഗിക സ്ഥിരീകരണവും ഇതുവരെ വന്നിട്ടില്ല.നേരത്തെ റൊണാൾഡോയുടെ പേജിലും ട്വിറ്ററിലും ദുരിതാശ്വാസ സഹായം അഭ്യർത്ഥിച്ച് മലയാളികൾ രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ ദുരിതമേഖലകളെ ചൂണ്ടിക്കാണിച്ചായിരുന്നു സഹായഭ്യാർത്ഥന.കേരളത്തിന്റെ ദുരിതമേഖലകളെ ചൂണ്ടിക്കാണിച്ചായിരുന്നു അഭ്യർത്ഥന. 'കേരളത്തെ അറിയുമോ എന്നറിയില്ല. മൺസൂൺ മഴയിൽ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ് കേരളത്തിലുള്ളവർ.

താങ്കളുടെ സഹായം ഞങ്ങൾക്ക് ആവശ്യമാണ്. കേരളത്തിലും നിങ്ങൾക്ക് ആരാധകരുണ്ട് റൊണാൾഡോ. അവരെ സഹായിക്കുമോ' ഇതായിരുന്നു ഫേസ്‌ബുക്ക് പേജിലെ കമന്റുകളുടെ ഉള്ളടക്കം. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടേയും മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെയും പേരിലും ഇത്തരം പ്രചരണം നടക്കുന്നുണ്ട്. കോഹ്ലി 82 കോടിയും ധോണി 100 കോടി രൂപയും നൽകിയെന്നുമാണ് വ്യാപകമായി പ്രചരിപ്പിക്കുന്നകത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP