Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേന്ദ്ര സർക്കാരിനെതിരെ അൽഫോൻസ് കണ്ണന്താനം; യുഎഇ സഹായത്തിൽ ' സർക്കാർ നയം തിരുത്തണം'; '700 കോടി രൂപ കേരളത്തിന് കിട്ടണം'; സംസ്ഥാനത്തിന് പണം അത്യാവശ്യമെന്നും കേന്ദ്ര മന്ത്രിമാരുമായി ചർച്ച നടത്തുമെന്നും കണ്ണന്താനം

കേന്ദ്ര സർക്കാരിനെതിരെ അൽഫോൻസ് കണ്ണന്താനം; യുഎഇ സഹായത്തിൽ ' സർക്കാർ നയം തിരുത്തണം'; '700 കോടി രൂപ കേരളത്തിന് കിട്ടണം';  സംസ്ഥാനത്തിന് പണം അത്യാവശ്യമെന്നും കേന്ദ്ര മന്ത്രിമാരുമായി ചർച്ച നടത്തുമെന്നും കണ്ണന്താനം

മറുനാടൻ ഡെസ്‌ക്‌


ഡൽഹി: കേന്ദ്ര സർക്കാരിനെതിരെ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം രംഗത്ത്. കേന്ദ്ര സർക്കാർ നയം തിരുത്തണമെന്നും യുഎഇയിൽ നിന്നുള്ള 700 കോടി രൂപ കേരളത്തിന് കിട്ടണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് പണം ആവശ്യമാണെന്നും അതിനായി കേന്ദ്രമന്ത്രിമാരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രളയക്കെടുതിയിലായ കേരളത്തിനു യുഎഇ ഉൾപ്പെടെ ചില രാജ്യങ്ങൾ പ്രഖ്യാപിച്ച സാമ്പത്തിക സഹായം നിരസിക്കാനുള്ള നടപടിയാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുമുണ്ടായത്. 2004ൽ സൂനാമിയുണ്ടായപ്പോൾ വിദേശസഹായം വേണ്ടെന്നു യുപിഎ സർക്കാർ വ്യക്തമാക്കിയെന്നും ആ നയം തുടരുന്നുവെന്നുമാണു കേന്ദ്രസർക്കാരിന്റെ വാദം.

എന്നാൽ, സർക്കാരിന്റെ രേഖകൾ പ്രകാരം വിദേശസഹായം വേണ്ടെന്ന നിലപാട് ദിവസങ്ങൾക്കുള്ളിൽ യുപിഎ സർക്കാർ തിരുത്തി. ദുരന്തങ്ങളുണ്ടാകുമ്പോൾ വിദേശ രാജ്യങ്ങൾ സൗഹൃദ നടപടിയായി നൽകുന്ന സഹായം കേന്ദ്രസർക്കാരിനു സ്വീകരിക്കാവുന്നതാണെന്നു മോദി സർക്കാർ 2016 മേയിൽ പുറത്തിറക്കിയ ദേശീയ ദുരന്ത മാനേജ്മെന്റ് പദ്ധതിയിൽ നയമായിത്തന്നെ വ്യക്തമാക്കുന്നുണ്ട്.

വലിയ രാഷ്ട്രീയ വിവാദമായിട്ടാണ് കേരളത്തിലെ ദുരന്തബാധിതർക്ക് യുഎഇ അനുവദിച്ച തുക നിരസിച്ചതിനെതുടർന്ന് ഉണ്ടായത്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന ഈ ദുരന്ത സമയത്തും വെച്ച് പുലർത്തുന്നുവെന്ന് സംസ്ഥാനത്ത് അഭിപ്രായമുയരുന്ന സമയത്താണ് കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രി ത്‌ന്നെ നയത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത് എന്നും ശ്രദ്ധേയമാണ്.

കേരളത്തിന് യുഎഇ സഹായം വാഗ്ദാനം ചെയ്തത് 700 കേടി രൂപയുടെ ധനസഹായമാണ്. മലയാളികളുടെ രണ്ടാം വീടാണ് എന്നും യുഎഇ എന്ന രാജ്യം എന്നതിനാൽ ഈ സഹായത്തിന് മലയാളികൾ നന്ദി പറഞ്ഞിരിക്കയാണ്. അതേസമയം യുഎഇയുടെ ധനസഹായത്തെ ചൊല്ലി വിവാദങ്ങൾ കൊഴുക്കുമ്പോഴും യുഎഇയിലെ ചാരിറ്റബിൽ സംഘടനകൾ വഴി സഹായം എത്തിക്കാമെന്ന വാഗ്ദാനമാണ് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഡപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നല്കിയതെന്ന് വ്യക്തം. പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചു എന്നതിനെ കുറിച്ച് ട്വീറ്റായി ഇട്ട വേളയിലാണ് ഇക്കാര്യത്തെ കുറിച്ച് കൂടുതൽ വ്യക്തത കൈവന്നത്.

ശക്തമായ പ്രളയത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന കേരളത്തെ കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചുവെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്നലെ ട്വീറ്റ് ചെയ്യുകയായിരുന്നു. ദുരന്തത്തിന് ഇരയായവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾക്കൊപ്പമാണ്. ഞങ്ങളുടെ ജീവകാരുണ്യ സംഘടനകൾ കേരളത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കേരളത്തിന് ധനസഹായം അനുവദിച്ച കാര്യം ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വെളിപ്പെടുത്തിയിരുന്നു. ഈദ് ആശംസ അറിയിക്കാൻ ചെന്ന വ്യവസായി എം.എ. യൂസഫലിയെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഇക്കാര്യം അറിയിക്കുകയും ചെയ്തുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ, പ്രളയ ദുരിതാശ്വാസത്തിനായി വിദേശ രാജ്യങ്ങൾ നൽകുന്ന സഹായം സ്വീകരിക്കേണ്ടെന്നാണ് കേന്ദ്രസർക്കാർ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP