Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മോദിക്കെതിരെ കമ്മ്യൂണിസ്റ്റുകാരും ജിഹാദികളും വൃത്തികെട്ട പ്രചാരണം നടത്തുമ്പോൾ പെരുവിരൽ അനക്കാത്തത് എന്തുകൊണ്ട്'; മുഖ്യമന്ത്രിയോട് ചോദ്യവുമായി ബിജെ.പി നേതാവ് കെ.സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

'മോദിക്കെതിരെ കമ്മ്യൂണിസ്റ്റുകാരും ജിഹാദികളും വൃത്തികെട്ട പ്രചാരണം നടത്തുമ്പോൾ പെരുവിരൽ അനക്കാത്തത് എന്തുകൊണ്ട്'; മുഖ്യമന്ത്രിയോട് ചോദ്യവുമായി ബിജെ.പി നേതാവ് കെ.സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രചാരണം നടത്തുന്നവർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല എന്ന വാദവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രൻ. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയോട് ചോദ്യമുയർത്തി കെ.സുരേന്ദ്രൻ രംഗത്തുവന്നത്. വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്കും നവമാധ്യമങ്ങളിൽക്കൂടി നിന്ദ്യമായ പ്രചാരണം നടത്തുന്നവർക്കുമെതിരെ ശക്തമായ നടപടി പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, മോദിക്കെതിരെ കമ്മ്യൂണിസ്റ്റുകാരും ജിഹാദികളും വൃത്തികെട്ട പ്രചാരണം നടത്തുമ്പോൾ പെരുവിരൽ അനക്കാത്തതെന്തുകൊണ്ടാണെന്ന് സുരേന്ദ്ര ചോദിക്കുന്നു.

അറിയപ്പെടുന്ന പ്രാദേശിക പാർട്ടിനേതാക്കൾ പോലും ഇത്തരം പ്രചാരണം നടത്തുന്നുണ്ട്. ഇത് ആസൂത്രിതമാണെന്നും നടപടി എടുക്കാൻ പൊലീസ് തയ്യാറായില്ലെങ്കിൽ അതേനാണയത്തിൽ തിരിച്ചടിക്കേണ്ടി വരുമെന്നും സുരേന്ദ്രൻ തന്റെ കുറിപ്പിൽ പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്കും നവമാധ്യമങ്ങളിൽക്കൂടി നിന്ദ്യമായ പ്രചാരണം നടത്തുന്നവർക്കുമെതിരെ ശക്തമായ നടപടി പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഏറ്റവും വൃത്തികെട്ട രീതിയിൽ പ്രചാരണം നടത്തുന്ന സൈബർ കമ്മികൾക്കും ജിഹാദികൾക്കുമെതിരെ ചെറുവിരലനക്കാത്തതെന്തുകൊണ്ട് കഴിഞ്ഞ രണ്ടുദിവസമായി നരേന്ദ്ര മോദിക്കെതിരെ കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് അദ്ദേഹത്തിന്റെ വാളിൽ പോലും ഇത്തരം പ്രചാരണം നടത്തുന്നത്.

അറിയപ്പെടുന്ന പ്രാദേശിക പാർട്ടിനേതാക്കൾ പോലും ഇത്തരം പ്രചാരണം നടത്തുന്നുണ്ട്. ഇത് ആസൂത്രിതമായി നടത്തുന്നതാണ്. മുഖ്യമന്ത്രി നല്ലതുപറയുകയും അണികളെക്കൊണ്ട് അശ്‌ളീലം പറയിപ്പിക്കുകയും ചെയ്യുന്ന തന്ത്രമാണിത്. സർക്കാരും പൊലീസും ഇതിന് കുടപിടിക്കുകയാണ്. നടപടി എടുക്കാൻ പൊലീസ് തയ്യാറായില്ലെങ്കിൽ അതേനാണയത്തിൽ തിരിച്ചടിക്കേണ്ടി വരും. നിങ്ങളുടെ ഭാഷ അറിയാത്തതുകൊണ്ടല്ല ഞങ്ങളുടെ സംസ്‌കാരം അതിനനുവദിക്കാത്തതുകൊണ്ടാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP