Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

' ബലി പെരുന്നാൾ ദിനത്തിൽ ജനങ്ങളുമായി സംവദിക്കുന്നതിനിടെ ആയുധങ്ങളുമായി ഒരാൾ വന്ന് എന്റെ കൈകൾ ബലമായി പിടിച്ചു വച്ചു' ;'എംഎൽഎമാരും മന്ത്രിമാരും പോലും ഇവിടെ സുരക്ഷിതരല്ല, പിന്നെ എങ്ങനെയാണ് സാധാരണക്കാർക്ക് സുരക്ഷിതത്വമുണ്ടാകുക' ; തന്നെ വധിക്കാനായി ബിജെപിയും ആർഎസ്എസും ഗൂഢാലോചന നടത്തുന്നുവെന്ന് തേജ് പ്രതാപ് യാദവ്

' ബലി പെരുന്നാൾ ദിനത്തിൽ ജനങ്ങളുമായി സംവദിക്കുന്നതിനിടെ ആയുധങ്ങളുമായി ഒരാൾ വന്ന് എന്റെ കൈകൾ ബലമായി പിടിച്ചു വച്ചു' ;'എംഎൽഎമാരും മന്ത്രിമാരും പോലും ഇവിടെ സുരക്ഷിതരല്ല, പിന്നെ എങ്ങനെയാണ് സാധാരണക്കാർക്ക് സുരക്ഷിതത്വമുണ്ടാകുക' ;  തന്നെ വധിക്കാനായി ബിജെപിയും ആർഎസ്എസും ഗൂഢാലോചന നടത്തുന്നുവെന്ന് തേജ് പ്രതാപ് യാദവ്

മറുനാടൻ ഡെസ്‌ക്‌

വൈശാലി: ബലിപ്പെരുന്നാൾ ദിനത്തിൽ ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപിനെതിരെ വധശ്രമമുണ്ടായെന്ന് ആരോപണം. ബിജെപിയും ആർഎസ്എസും തന്നെ വധിക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവാണ് രംഗത്തെത്തിയത്. ' ബലി പെരുന്നാൾ ദിനത്തിൽ ജനങ്ങളുമായി സംവദിക്കുന്നതിനിടെ ആയുധങ്ങളുമായി ഒരാൾ വന്ന് തന്റെ കൈകൾ ബലമായി പിടിച്ചു വച്ചു. ബിഹാറിലെ മഹ്വയിലേക്ക് വരുന്നതിനിടെയാണ് സംഭവം'. ഇയാൾ തന്റെ കൈവിടാൻ കൂട്ടാക്കിയില്ലെന്നും ഇത് തന്നെ വധിക്കാൻ ബിജെപിയും ആർഎസ്എസും ചേർന്ന് നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്നും തേജ് പ്രതാപ് ആരോപിച്ചു.

'എംഎ‍ൽഎമാരും മന്ത്രിമാരും പോലും ഇവിടെ സുരക്ഷിതരല്ല. പിന്നെ എങ്ങനെയാണ് സാധാരണ ജനങ്ങൾക്ക് സുരക്ഷിതത്വമുണ്ടാവുക. സംഭവം ആരോഗ്യമന്ത്രിയുടെ ഡ്രൈവർ കണ്ട് പൊലീസിനെ അറിയിച്ചതു കൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്നും' തേജ് പ്രതാപ് പറയുന്നു. ബിജെപിയും ആർ.എസ്.എസും ജൂലൈയിൽ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്ത് കുടുംബ കലഹം ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും തേജ് ആരോപിച്ചിരുന്നു. പരാതി നൽകിയിരുന്നെങ്കിലും ജെ.ഡി.യു- ബിജെപി സർക്കാർ കേസ് മുക്കിക്കളഞ്ഞുവെന്നും ആരോപിച്ച ലാലുവിന്റെ കുടുംബം രംഗത്തെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP