Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഹാപ്രളയത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം ആവർത്തിച്ച് ചെന്നിത്തല; പ്രളയത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും സർക്കാരിനുമെന്നും പ്രതിപക്ഷ നേതാവ്; പാതിരാത്രിയിൽ ജനങ്ങൾ ഉടുതുണിക്ക് മറുതുണിയില്ലാതെ ഓടേണ്ടി വന്നത് മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നതിനാൽ; മുന്നറിയിപ്പ് വാഹനം വെള്ളത്തിൽ മുങ്ങിയത് സമയത്തിന് കാര്യങ്ങൾ ചെയ്തില്ലെന്നതിന് തെളിവ്; തന്നെ കുറ്റം പറയുന്നത് സർക്കാരിന്റെ വീഴ്ച മറച്ച് പിടിക്കാൻ; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ മറുപടി ഇങ്ങനെ

മഹാപ്രളയത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം ആവർത്തിച്ച് ചെന്നിത്തല; പ്രളയത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും സർക്കാരിനുമെന്നും പ്രതിപക്ഷ നേതാവ്; പാതിരാത്രിയിൽ ജനങ്ങൾ ഉടുതുണിക്ക് മറുതുണിയില്ലാതെ ഓടേണ്ടി വന്നത് മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നതിനാൽ; മുന്നറിയിപ്പ് വാഹനം വെള്ളത്തിൽ മുങ്ങിയത് സമയത്തിന് കാര്യങ്ങൾ ചെയ്തില്ലെന്നതിന് തെളിവ്; തന്നെ കുറ്റം പറയുന്നത് സർക്കാരിന്റെ വീഴ്ച മറച്ച് പിടിക്കാൻ; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ മറുപടി ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ തന്നെയാണ് പ്രളയത്തിന് ഉത്തരവാദികൾ എന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെറ്റുകൾ ചൂണ്ടിക്കാണിക്കുകയെന്നത് പ്രതിപക്ഷ ധർമ്മമാണ്. വിമർശിക്കാൻ വേണ്ടിയല്ല താൻ വിമർശിച്ചതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റുകളെ അവലംബിച്ചത് മുഖ്യമന്ത്രി സ്വന്തം വീഴ്‌ച്ചകളെ മറച്ച് വയ്ക്കാനാണ് എന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പ്രളയത്തിന്റെ ഉത്തരവാദിത്വം ജനങ്ങളുടെ തലയിൽ കെട്ടി വയ്ക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഉയർത്തുന്ന വാദങ്ങൾ വാസ്തവവിരുദ്ധമാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി

അർധരാത്രിയിൽ തലയ്ക്ക് മീതെ വെള്ളം വരുമെന്ന് പറഞ്ഞത് റാന്നി എംഎൽഎ രാജു എബ്രഹാമാണ്.1924ൽ ആണ് കൂടുതൽ മഴ ലഭിച്ചത് എന്ന് ഞാൻ പറഞ്ഞത് തെറ്റ് എന്ന് മുഖ്യമന്ത്രി പറഞ്ഞത് വസ്തുതയറിയാതെയാണെന്നും ശരിയായ കണക്കുകൾ പരിശോധിച്ച ശേഷമാണ് പോസ്റ്റ് ചെയ്തതെന്നും ചെന്നിത്തല പറയുന്നു.

കൃത്യമായ മുന്നറിയിപ്പ് നൽകിയെന്ന് മുഖ്യമന്ത്രി പറയുന്നു. ഡാമുകളുടെ അവസ്ഥയും അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്തത് ചെറുതോണിയിൽ അല്ലാതെ ഒരിടത്തും നടന്നിട്ടില്ല. വെള്ളം പൊങ്ങിയപ്പോൾ മാത്രമാണ് അനൗൺസ്‌മെന്റ് വാഹനങ്ങൾ പുറപ്പെട്ടത്. ഇത് പോലും വെള്ളത്തിൽ മുങ്ങിയപ്പോൾ പിന്നെ എങ്ങനെയാണ് അറിയിപ്പ് നൽകിയത് എന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങളെ മാറ്റിപാർപ്പിച്ച ശേഷമെ ഡാമുകൾ തുറക്കാവു എന്നിരിക്കെ ഇത് എവിടെയെങ്കിലും പാലിക്കപ്പെട്ടോയെന്നും മുഖ്യമന്ത്രി പറയട്ടെ. പാതിരാത്രിയിൽ ഉടുതുണിക്ക് മറുതുണിപോലുമില്ലാതെയാണ് ജനങ്ങൾ ഓടിയതെന്നും ചെന്നിത്തല പറയുന്നു.

സ്വന്തം വീഴ്ച മറച്ച് വെയ്ക്കാനാണ് മുഖ്യമന്ത്രി സ്വന്തം ഫേസ്‌ബുക്ക പോസ്റ്റ് ആയുധമാക്കുന്നു. റാന്നിയിൽ മുന്നറിയിപ്പ് നൽകിയത് രാത്രി ഒരു മണിക്കാണ്. ചെറുതോണിയിൽ അല്ലാതെ ഒരിടത്തും മുന്നറിയിപ്പ് നൽകുകയൊ മാറ്റി പാർപ്പിക്കുകയോ ചെയ്തിരുന്നില്ല. മാറ്റി പാർപ്പിച്ചിരുന്നെങ്കിൽ ഇവിടെ ഈ രക്ഷാപ്രവർത്തനം വേണ്ടിവരുമാിരുന്നില്ലെന്നും സൈന്യത്തേയും മത്സ്യത്തൊഴിലാളികളേയും ഉപയോഗിക്കേണ്ടി വരില്ലായിരുന്നു.ഡാമുകൾ തുറക്കാതിരുന്നത് മഴ കുറഞ്ഞതുകൊണ്ടാണ് എന്ന വാദവും തെറ്റാണ് എന്നും മുഖ്യമന്ത്രി പറഞ്ഞതും തെറ്റാണ്. കേരളത്തിൽ ക്രമാധീതമായി മഴ വർധിച്ച് വന്നിട്ടും അത് അറിഞ്ഞില്ലെങ്കിൽ കാര്യങ്ങൾ വിശദമായി പഠിക്കട്ടെയെന്നും ചെന്നിത്തല പറയുന്നു

ഇടുക്കി ഡാം തുറക്കുന്ന കാര്യത്തിൽ എംഎം മണിയും മാത്യു ടി തോമസും തമ്മിൽ തർക്കമുണ്ടായി എന്ന പറഞ്ഞത് എന്റെ ഭാവനയാണെന്ന് മുഖ്യമന്ത്രി പറയുന്നു. കേന്ദ്ര ജല കമ്മീഷന്റെ നിർദ്ദേശങ്ങൾ പോലും മുഖ്യമന്ത്രി പാലിച്ചില്ല.സാധാരണ 50 സെന്റിമീറ്റർ മാത്രം ഉയർത്തുന്ന ബാണാസുര ഡാമിന്റെ ഷട്ടർ ഇത്തവണ 250 സെന്റിമീറ്റർ ആണ് ഉയർത്തിയത്. അത്തരത്തിൽ മുന്നറിയിപ്പ് നൽകാതെ തുറന്നപ്പോൾ പനമരം വരെ വെള്ളത്തിലായി. കേരളത്തിലെ ഒരു അണക്കെട്ടും അങ്ങനെ തുറന്നുവിടാൻ നിയമമില്ല.

ബാണാസുര സാഗർ മുന്നറിയിപ്പില്ലാതെ തുറന്നത് തെറ്റാണെന്ന് ജില്ലാ കലക്ടർ പറഞ്ഞു, സ്ഥലം എംഎൽഎ പറഞ്ഞു. അങ്ങനെ പലരും പറഞ്ഞു. എന്നിട്ടും മുഖ്യമന്ത്രിക്ക് മനസിലായിട്ടില്ല. 50 സെന്റിമീറ്റർ ഉയർത്തേണ്ടതിന് പകരം 250 സെന്റീമീറ്ററാണ് ഉയർത്തിയത്. പനമരം വരെ വെള്ളം പൊങ്ങി എല്ലാവരും കുടുങ്ങി. അച്ചൻകോവിലാറിലും മണിമലയാറിലും ഡാമുകളില്ല. പിന്നെങ്ങനെ വെള്ളം പൊങ്ങി. പമ്പാനദിയിൽ ജലം ക്രമാതീതമായി ഉയരുമ്പോൾ അച്ചൻകോവിലാറിൽ ജലമുയരും. മീനച്ചിലാർ നല്ല മഴ പെയ്താൽ കരകവിഞ്ഞൊഴുകി പാലായിൽ വെള്ളം കയറും. ജുഡീഷ്യൽ അന്വേഷണം നടത്തണം. ഇല്ലെങ്കിൽ ഇതിന്റെ ശരിയായ കാരണം ഒരിക്കലും പുറത്ത് വരില്ല. ശരിയായ കാരണം പുറത്ത് വന്നില്ലെങ്കിൽ ഭാവിയിലും അത് കേരളത്തെ വല്ലാതെ ബാധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഞാൻ രണ്ട് ഫേസ്‌ബുക്ക് പോസ്റ്റിട്ടു. റിസർവോയർ നിറയുന്നു എന്ന വാർത്തകൾ വന്നപ്പോഴാണ് ജൂലൈ 29 ന് രാത്രി അവിടെയെത്തി 30 ന് അവിടെ സന്ദർശിച്ച് പോസ്റ്റിട്ടത്. ആ പോസ്റ്റിൽ പറഞ്ഞത് ഡാം തുറന്നുവിടണമെന്നാണ്. അത് അനിവാര്യതയാണെന്ന് അന്ന് ബോധ്യമുള്ളതിനാലാണ് ആ പോസ്റ്റ്. ആ വാദം ശരിയാണ്. അന്ന് ഡാം തുറന്നുവച്ചിരുന്നെങ്കിൽ ഇന്നത്തെ ദുരന്തം ഒഴിവാക്കാമായിരുന്നു എന്ന് ഞാൻ പറഞ്ഞിരുന്നുവെന്നും ചെന്നിത്തല പറയുന്നു.

ഇടുക്കി കലക്ടറുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതിനാൽ കാര്യങ്ങൾ വ്യക്തമായി അറിയാമായിരുന്നു. സംസ്ഥാനത്തെ കനത്ത മഴ, കാറ്റുണ്ടാകുമെന്ന ഫേസ്‌ബുക്ക് പോസ്റ്റ്. പുഴയിലും കൈവഴികളിലും ആരും പോകരുത്. തലയ്ക്കു മുകളിൽ വെള്ളം കയറി ഒഴുകുമ്പോഴാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ്. 15 ാം തിയതിയിലെ ഫേസ്‌ബുക്ക് പോസ്റ്റ് വരുമ്പോൾ ഒരു നിലയ്ക്ക് മുകളിലാണ് ജലം. ഇടുക്കിയിലെ ചെറുതോണി, ഇടമലയാർ, കക്കി, ആനത്തോട് എന്നിവിടങ്ങളിൽ മഴ കനത്തു. മുഖ്യമന്ത്രി പറയുന്ന അലർട്ടുകൾ ചെറുതോണി ഒഴികെ എവിടെയുമറിഞ്ഞില്ല. ഉദ്യോഗസ്ഥർ എഴുതിക്കൊടുത്തത് പിണറായി വായിക്കുകയായിരുന്നു. ചെങ്ങന്നൂരിലും തിരുവല്ലയിലും രാത്രി 1 മണിക്കാണ് വെള്ളം കയറിയത്. പെരിയാറിലും പമ്പയാറ്റിലും കിലോമീറ്ററുകൾക്കുള്ളിൽ വെള്ളം കയറി. പക്ഷെ നൂറുകിലോമീറ്റർ ചുറ്റളവിലുള്ളവർ മാറാൻ മാത്രമാണ് നിർദ്ദേശം നൽകിയത്.

പത്തനംതിട്ടയിൽ മുന്നറിയിപ്പ് വാഹനം വെള്ളത്തിൽ പോയി. റാന്നിയിൽ പുലർച്ചെ 1 മണിക്കാണ് മുന്നറിയിപ്പ് കൊടുത്തത്. ആ സമയത്ത് ആര് കേൾക്കാൻ. ഓറഞ്ച്, റെഡ് അലർട്ടുകൾ നൽകുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ പാലിച്ചിട്ടില്ല. വാട്ടർ കമ്മീഷന്റെ ഗൈഡ്ലൈൻ. എന്ത് മുൻകരുതൽ സ്വീകരിക്കണമെന്ന് കൃത്യമായി കേന്ദ്രനിയമത്തിൽ പറയുന്നത്. നിരവധി കാര്യങ്ങൾ ചെയ്തിട്ട് വേണം റെഡ് അലർട്ട് കൊടുക്കാൻ. ജനങ്ങളെ ഒഴിപ്പിക്കണം ആദ്യം അത് ചെയ്യണം. അതു ചെയ്യാത്തതിനാലാണ് ജനങ്ങൾ ഇത്രയും ഇപ്പോൾ ക്യാമ്പുകളിൽ കഴിയുന്നത്. വിമർശനത്തിനു വേണ്ടിയല്ല താൻ വിമർശനമുന്നയിച്ചത്.

ചെറുതോണിയിൽ അല്ലാതെ എവിടെയാണ് ആളുകളെ മാറ്റിപ്പാർപ്പിച്ചത്? എവിടെ നിന്നാണ്? മാറ്റിപ്പാർപ്പിച്ചിരുന്നെങ്കിൽ ഈ രക്ഷാപ്രവർത്തനത്തിന്റെ ആവശ്യമില്ലായിരുന്നു. യഥാർത്ഥത്തിൽ രണ്ടുനില വീടുള്ളതുകൊണ്ട് രക്ഷപ്പെട്ടു. ഇടമലയാറിൽ ക്രമാതീതമായി വെള്ളം വർധിച്ചു. തമിഴ്‌നാട്ടിൽ നിന്ന് ജലം എത്താതെ നിയന്ത്രിച്ചിരുന്നെങ്കിൽ ജലനിരപ്പ് ഉയർന്നേനെ.സിഎമ്മിന്റെ വാദം ബാലിശമാണ്. വാച്ചുമരത്തിൽ ഗേറ്റ് അടക്കാത്തതാണെന്ന് പറയണം എന്നും ചെന്നിത്തല ആവശ്യപ്പെടുന്നു.

മുരളി തുമ്മാരുകുടി തന്നെ സർക്കാരിനെതിരേ പറഞ്ഞിട്ടുണ്ട്. വളരെ ഗൗരവതരമായ ജുഡീഷ്യൽ അന്വേഷണം വേണം. മുഖ്യമന്ത്രിയുടെ വാദങ്ങൾ ശരിയല്ല. അദ്ദേഹം സർക്കാരിന്റെയും വീഴ്ച മറയ്ക്കാനാണ് കണക്കുകൾ കൊണ്ട് പലതും പറയുന്നത്. മടങ്ങിപ്പോകുന്നവർക്ക് 10000 കൊടുക്കുമെന്നാണ് പറഞ്ഞത്. ഇന്നും നാളെയും കൊണ്ട് അതുകൊടുക്കണം എന്നും ചെന്നിത്തല ആവശ്യപ്പെട്ടു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP