Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഞ്ചാമത് ഇൻഡോ അമേരിക്കൻ പ്രസ് ക്‌ളബ് കോൺഫറൻസിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു

അഞ്ചാമത് ഇൻഡോ അമേരിക്കൻ പ്രസ് ക്‌ളബ് കോൺഫറൻസിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു

അറ്റ്‌ലാന്റാ, ജോർജിയ - അറ്റ്‌ലാന്റാ എയർപോർട്ട് മാരിയട്ട് ഹോട്ടലിൽ ഒക്‌റ്റോബർ 5, 6, 7 തീയതികളിൽ നടക്കുന്ന ഇൻഡോ അമേരിക്കൻ പ്രസ് ക്‌ളബിന്റെ (ഐ. എ. പി. സി.) അഞ്ചാം അന്താരാഷ്ട്രീയ മീഡിയ കോൺഫറൻസിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ചെയർമാൻ ബാബു സ്റ്റീഫൻ അറിയിച്ചു. അറ്റ്‌ലാന്റായിൽ കഴിഞ്ഞ ദിവസം നടന്ന കിക്ക് ഓഫ് മിറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇന്ത്യയിലെ വിവിധ രാഷ്ട്രീയപാർട്ടികളുടെ ദേശീയതല നേതാക്കാളും മാധ്യമരംഗത്തെ പ്രശസ്തവ്യക്തികളും ഈ കോൺഫറൻസിൽ പങ്കെടുക്കുM,' അദ്ദേഹം പറഞ്ഞു. 'മുപ്പതുമുതൽ നാല്പതുവരെ ആളുകളെയാണ് ഇന്ത്യയിൽനിന്നു പ്രതീക്ഷിക്കുന്നത്, ഇതിൽ 25 പേർ ഇതിനകം ഉറപ്പുതന്നിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.'

കോൺഫറൻസ് ഒരു വൻ വിജയമാക്കിത്തീർക്കഅൻ, ഐ.എ.പി.സി.യുടെ അറ്റ്‌ലാന്റാ ചാപ്റ്റർ അംഗങ്ങളിൽനിന്നു ലഭിച്ചുകൊണ്ടിരിക്കുന്ന സമ്പൂർണ്ണപിന്തുണ അദ്ദേഹം സ്വാഗതംചെയ്തു.

രാഷ്ട്രീയ-മാധ്യമരംഗങ്ങളിലെ പ്രഗത്ഭർ നയിക്കുന്ന ശില്പശാലകളും സെമിനാറുകളും കോൺഫറൻസിലെ പ്രധാന ആകർഷണങ്ങളായിരിക്കും. 'മുൻ വർഷങ്ങളിലുണ്ടായിരു ന്നതിനേക്കാൾ കൂടുതൽ ആളുകൾ ഈ കോൺഫറൻസിൽ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു,' ചെയർമാൻ പറഞ്ഞു.

 

കോൺഫറൻസിന്റെ സുഗമമായ നടത്തിപ്പിനായി, കമ്മ്യൂണിറ്റി നേതാക്കളേയും മറ്റു പ്രഗത്ഭരേയും ഉൾപ്പെടുത്തി വിവിധ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ബാബു സ്റ്റീഫൻ (ഫിനാൻസ്), മിനി നായർ (എന്റർടൈന്മെന്റ്, ഫുഡ് കമ്മിറ്റികൾ), സാബു കുര്യൻ (മെഡിക്കൽ), ജോർജ് കൊട്ടാരത്തിൽ (കോമ്പറ്റീഷൻസ്), മുരളി ജെ. നായർ (പബ്‌ളിസിറ്റി & മീഡിയ), ലൂക്കോസ് തര്യൻ (ട്രാൻസ്‌പോർട്ടേഷൻ), ജോമി ജോർജ് (റിസപ്ഷൻ/രജിസ്‌റ്റ്രേഷൻ, യൂത്ത് കമ്മിറ്റികൾ), വിനീതാ നായർ (പ്രൊഗ്രാം), രൂപ്‌സി നറുള (വിമൻസ്), പ്രസാദ് ഫീലിപ്പോസ് (സ്റ്റേജ്), തോമസ് മാത്യൂ ജോയ്‌സ് (സുവനീർ), സുനിൽ ജെ. കൂഴ്മ്പാല (എഡ്യൂക്കേഷനൽ അവാർഡ്) എന്നിവരാണ് കമ്മിറ്റികളുളുടെ ചെയർപേർസൺമാർ.

 

ഇൻഡോ അമേരിക്കൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായി 2013-ൽ രൂപീകരിക്കപ്പെട്ട സംഘടനയായ ഐ.എ.പി.സി., കഴിഞ്ഞ നാലുവർഷങ്ങളായി അമേരിക്കയിലെ വിവിധ നഗരങ്ങളിലായി വാർഷിക മാധ്യമ കോൺഫറൻസുകൾ നടത്തിവരുന്നു. മുൻ വർഷങ്ങളിലെ കോൺഫറൻസുകളിൽ, ഗവണ്മെന്റ്, മാധ്യമ, സാഹിത്യരംഗങ്ങളിൽനിന്നുള്ള വിശിഷ്ടവ്യക്തികൾ പങ്കെടുത്തിരുന്നു.

അമേരിക്കയിലും കാനഡയിലുമായി ഐ.എ.പി.സി.യ്ക്ക് ഇപ്പോൾ 12 ലോക്കൽ ചാപ്റ്ററുകളുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP