Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തടവുകാരുടെ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ദേശവ്യാപക ഉപവാസ സമരം ആരംഭിച്ചു

തടവുകാരുടെ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ദേശവ്യാപക ഉപവാസ സമരം ആരംഭിച്ചു

പി.പി. ചെറിയാൻ

വാഷിങ്ടൻ: അമേരിക്കൻ തടവറകളിൽ കഴിയുന്ന കുറ്റവാളികൾ ആധുനിക അടിമത്വത്തിനെതിരെ ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ഉപവാസ സമരത്തിന് ഓഗസ്റ്റ് 21 ചൊവ്വാഴ്ച തുടക്കം കുറിച്ചു.

ജയിലിൽ തടവുകാരായി കഴിയുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള ജീവിത സൗകര്യങ്ങൾ വർധിപ്പിക്കുക, കുറ്റവാളികൾക്ക് മാനുഷിക പരിഗണന നൽകുന്ന പുതിയ ജയിൽ നയങ്ങൾ തയാറാക്കുക, ജയിലിൽ തൊഴിലിലേർപ്പെട്ടിരിക്കുന്നവർക്ക് ന്യായമായ വേതനം നൽകുക, ജയിൽ വിമോചിതരാകുന്നവർക്ക് പുനരധിവാസത്തിനുള്ള സൗകര്യങ്ങൾ അനുവദിക്കുക, നിയമ സഹായം ലഭിക്കുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുക, പരോൾ ലഭിക്കാതെയുള്ള ശിക്ഷാ വിധി ഒഴിവാക്കുക തുടങ്ങിയ പ്രധാന 10 ആവശ്യങ്ങളാണു സമരം ചെയ്യുന്ന തടവുകാർ മുന്നോട്ടുവച്ചിട്ടുള്ളത്.

പത്തൊമ്പത് ദിവസം നീണ്ടു നിൽക്കുന്ന അമേരിക്കൻ ചരിത്രത്തിലാദ്യമായ ഈ സമരം സംഘടിപ്പിച്ചിരിക്കുന്നതു ജയിലിൽ കഴിയുന്ന അന്തേവാസികൾ തന്നെയാണ്.പന്ത്രണ്ട് സംസ്ഥാനങ്ങളിലെ 20,000 തടവുകാർ അവർക്കു നൽകിയിരുന്ന ജോലികളിൽ നിന്നും വിട്ടു നിന്ന് 2016 സെപ്റ്റംബറിൽ നടത്തിയ സമരമാണ് ഇതിനു മുമ്പ് അമേരിക്ക കണ്ട ഏറ്റവും വലിയ ജയിൽ സമരം.

കലിഫോർണിയാ പ്രിസൻ യാർഡിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചുവെന്നാരോപിച്ചു കറുത്ത വർഗ്ഗക്കാരനായ ജോർജ് ജാക്സനെ വെടിവെച്ചു കൊലപ്പെടുത്തിയതിന്റെ 47ാം വാർഷികം കൊണ്ടാടുന്ന ഓഗസ്റ്റ് 21 ന് തന്നെയാണ് ജയിലിൽ നടക്കുന്ന ആധുനിക അടിമത്വത്തിനെതിരെ സമാധാനപരമായ സമരത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP