Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാൻബറ സെന്റ്. അൽഫോൻസാ ഇടവകയിൽ പുതിയ ട്രസ്റ്റിമാർ ചാർജെടുത്തു

കാൻബറ സെന്റ്. അൽഫോൻസാ ഇടവകയിൽ പുതിയ ട്രസ്റ്റിമാർ ചാർജെടുത്തു

ജോമി പുലവേലിൽ

കാൻബറ: സെന്റ്. അൽഫോൻസാ സീറോ മലബാർ ഇടവകയുടെ പുതിയ ട്രസ്റ്റിമാരായി ജിബിൻ തേയ്ക്കാനത്ത്, ജോജോ മാത്യു, ജോബി ജോർജ് എന്നിവരെ തെരഞ്ഞെടുത്തു. വികാരി ഫാ. മാത്യു കുന്നപ്പിള്ളിയുടെ അധ്യക്ഷതയിൽ കൂടിയ ഇടവക വാർഷിക പൊതുയോഗമാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

ഓ കോണർ സെന്റ്. ജോസഫ് പള്ളിയിൽ നടന്ന ചടങ്ങിൽ വികാരി ഫാ. മാത്യു കുന്നപ്പിള്ളിയുടെ മുൻപാകെ പ്രതിജ്ഞ ചെയ്തു പുതിയ ട്രസ്റ്റിമാർ ചാര്ജടുത്തു. ഇതിനു മുൻപായി നടന്ന വിശുദ്ധ കുർബാനയിൽ മെൽബൺ രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി മുഖ്യ കാർമ്മികത്വം വഹിച്ചു. പുതിയ ട്രസ്റ്റിമാരായി ചാർജെടുത്ത ജിബിൻ തേയ്ക്കാനത്ത്, ജോജോ മാത്യു, ജോബി ജോർജ് എന്നിവരെ ഇടവക സമൂഹം അഭിനന്ദിച്ചു .
ജോമി പുലവേലിൽ .

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP