Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒഴുക്കുവെള്ളത്തിനൊപ്പമെത്തിയ വന്മരങ്ങളും മറ്റും ബീമുകളിലും ഷട്ടറുകളിലും ഇടിച്ച് കേടുപാടുകൾ ഉണ്ടായെന്ന് സൂചന; 15 ഷട്ടറുകൾ ഒരെണ്ണം തകരാർ മൂലം പൂർണ്ണമായി ഉയർത്താനാകാത്തത് ആശങ്കയായി; ചരിത്രത്തിലെ ഏറ്റവും വലിയ നീരൊഴുക്കിനെ താങ്ങാൻ അണക്കെട്ടിനായില്ലേ എന്ന് സംശയം; ഭൂതത്താൻകെട്ടിൽ പെരിയാർവാലി പദ്ധതി ചീഫ് എഞ്ചിനിയറുടെ സുരക്ഷാ പരിശോധന; പെരിയാറിന് കുറുകേയുള്ള ഡാമിന് ബലക്ഷയമോ?

ഒഴുക്കുവെള്ളത്തിനൊപ്പമെത്തിയ വന്മരങ്ങളും മറ്റും ബീമുകളിലും ഷട്ടറുകളിലും ഇടിച്ച് കേടുപാടുകൾ ഉണ്ടായെന്ന് സൂചന; 15 ഷട്ടറുകൾ ഒരെണ്ണം തകരാർ മൂലം പൂർണ്ണമായി ഉയർത്താനാകാത്തത് ആശങ്കയായി; ചരിത്രത്തിലെ ഏറ്റവും വലിയ നീരൊഴുക്കിനെ താങ്ങാൻ അണക്കെട്ടിനായില്ലേ എന്ന് സംശയം; ഭൂതത്താൻകെട്ടിൽ പെരിയാർവാലി പദ്ധതി ചീഫ് എഞ്ചിനിയറുടെ സുരക്ഷാ പരിശോധന; പെരിയാറിന് കുറുകേയുള്ള ഡാമിന് ബലക്ഷയമോ?

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം:വെള്ളത്തിന്റെ കുത്തൊഴുക്കുമൂലം ഭൂതത്താൻകെട്ട് ഡാമിന് ബലക്ഷയം ഉണ്ടായെന്ന ആശങ്ക ശക്തം. ഇതേ തുടർന്ന് പെരിയാർവാലി പദ്ധതിയുടെ ചീഫ് എഞ്ചിനിയർ അണക്കെട്ട് സന്ദർശിച്ച് പരിശോധന നടത്തി. ഉച്ചയോടെയാണ് പരിശോധനയ്ക്കായി ചീഫ് എഞ്ചിനിയറുടെ നോതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഡാമിലെത്തിയത്. അടുത്തിടെയാണ് മുഴവൻ ഷട്ടറുകളും മോട്ടോറുകളും അനുബന്ധ ഉപകരണങ്ങളും മാറ്റി പുതിയവ സ്ഥാപിച്ചത്. കല്ലുകൾ തെളിയാൻ പാകത്തിൽ പഴക്കം ചെന്ന പാലത്തിന്റെ ഭീമുകൾ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുകയും ചെയ്തിരുന്നു.

ഡാമിന്റെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയനീരൊഴുക്കാണ് കഴിഞ്ഞ ദിവസങ്ങളുണ്ടായത്. പരമാവധി സംഭരണ ശേഷിയായ 34.95 അഞ്ച് മീറ്ററും പിന്നിട്ട് 36.20 മീറ്റർവരെ ജലനിരപ്പ് ഉയർന്നിരുന്നു. ഇടമലയാർ -ചെറുതോണി ഡാമിൽ നിന്നുള്ള വെള്ളമൊഴുക്കും വൃഷ്ടിപ്രദേശത്തകനത്ത മഴയുമാണ് ഭൂതത്താൻകെട്ട് ഡാമിലെ ജലപ്രവാഹത്തിന് കാരണം. ഇടമലയാർ -ചെറുതോണി അണക്കെട്ടുകൾ തുറക്കുന്നതിന്റെ മുന്നോടിയായി ഭതൂത്താൻകെട്ട് ഡാമിന്റെ 15 ഷട്ടറുകളും തുറന്നിരുന്നു. ഇതുകൊണ്ട് തന്നെ വെള്ളം ഇവിടെ കാര്യമായി തങ്ങാതെ താഴ്ഭാഗത്തേക്ക് ഒഴുകിപ്പോയി. ഇത് മൂലം ഡാമിന് കാര്യമായ സമ്മർദ്ദമുണ്ടായില്ല എന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

പ്രത്യക്ഷത്തിൽ ഡാമിന്റെ 15 ഷട്ടറുകൾ ഒരെണ്ണം തകരാർ മൂലം ഇതുവരെ പൂർണ്ണമായി ഉയർത്താനായിട്ടില്ല. ഇതാണ് ആശങ്കയ്ക്ക് കാരണം. എന്നാൽ നിർമ്മാണത്തിലെ അപാകതയാണ് ഇതിന് കാരണമെന്നാണ് അധികൃതതരിൽ നിന്നും ലഭിച്ച വിവരം. തകരാർ പരിഹരിക്കാൻ മെക്കാനിക് വിഭാഗം നടത്തിയ നീക്കം പലതവണ പരാജയപ്പെട്ടു. ഇത് സംബന്ധിച്ചും ചീഫ് എഞ്ചിനിയർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുമെന്നാണ് സൂചന. ഭൂതത്താൻകെട്ടിന് ബലക്ഷയമുണ്ടെങ്കിൽ അത് ആലുവയ്ക്കും കൊച്ചിക്കും വലിയ ഭീഷണിയാണ്. പെരിയാറിലേക്ക് വെള്ളത്തിന്റെ ഒഴുക്ക് ക്രമീകരിക്കുന്നതിൽ പ്രധാന പങ്ക് ഭൂതത്താൻകെട്ടിനുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തര സുരക്ഷാ പരിശോധന നടന്നത്.

അതിനിടെ ഒഴുക്കുവെള്ളത്തിന്റെ സമ്മർദ്ദം കുറയ്ക്കാൻ ഷട്ടറുകളുടെ ഉയരം കുറയ്ക്കണമെന്ന് ദുരന്തനിരവാരണ അതോററ്റി നിർദ്ദേശിച്ചിട്ടുണ്ട്. ഇടുക്കിയിൽ നിന്നും ഒഴുക്കുന്ന വെള്ളം 2000 ഘനമീറ്ററായാലും പ്രശ്നമില്ലന്നാണ് അവരുടെ വിലയിരുത്തൽ. എന്നാൽ കണക്കൂകൂട്ടലുകൾ തെറ്റിയാൽ പാലത്തിന്റെ നിലനിൽപ്പുതന്നെ അവതാളത്തിലാവുമെന്ന് നാട്ടുകാരും പറയുന്നു. ഇന്ന് ഉച്ചയോടെ ഭൂതത്താൻകെട്ട് ഡാമിൽ നടത്തിയ പരിശോധനയിലാണ് ഷട്ടറുകളുടെ ഉയരം കുറയ്ക്കേണ്ട സാഹചര്യം തർക്കാലും ഇല്ലന്ന് പെരിയാർവാലി അധികൃതർ മാധ്യമങ്ങളോട് വ്യക്തമാക്കിയത് .പെരിയാർവാലി പദ്ധതി ചീഫ് എഞ്ചിനിയർമാരായ ടി ജി സെൻ,വി എസ് ഷാജി എന്നിവരാണ് ഡാമിൽ പരിശോധന നടത്തിയത്.

വെള്ളമൊഴുക്ക് പരമാവധി സംഭരണശേഷിയും കടന്നതോടെ ഷട്ടറുകളിൽ തട്ടിയായിരുന്നു താഴേക്ക് ഒഴുകിയിരുന്നത്. ഈ സ്ഥിതിയിൽ പാലത്തിലേക്ക് കൂടി വെള്ളം ഒഴുകിയെത്താൻ സാധ്യത ഉണ്ടെന്നും അതിനാൽ ഷട്ടറിന്റെ താഴ്ഭാഗം നിശ്ചിത അളവിൽ മുറിച്ചുമാറ്റണമെന്നുമായിരുന്നു ദുരന്തനിവാരണ അതോററ്റിയുടെ ശുപാർശ. എന്നാൽ ഇന്ന് നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെന്നും ഷട്ടറുകൾ മുറിച്ചുമാറ്റേണ്ട ആവശ്യമില്ലന്നുമാണ് ഉദ്യോഗസ്ഥ സംഘത്തിന്റെ വിലയിരുത്തൽ. ഇടുക്കിയിൽ നിന്നും 2000 ഘനമീറ്റർ വെള്ളം ഒഴുക്കി വിട്ടാൽ പോലും 50 സെന്റീമീറ്റർ മാത്രമേ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളു എന്നുമാണ് ചീഫ് എഞ്ചിനിയർമാരുടെ വെളിപ്പെടുത്തൽ.

തകർച്ചയിലേക്ക് കൂപ്പുകുത്തിയ ഡാം അടുത്തകാലത്ത് പെരിയാർ വാലി പുനഃരുദ്ധരിച്ചിരുന്നു.തറക്കല്ലുകൾ കാണാൻപാകത്തിൽ കോൺക്രീറ്റ് പൊളിഞ്ഞുപോയ ഡാമിന്റെ ബീമുകൾ സിമന്റ് മിശ്രിതം പൂശി ബലപ്പെടുത്തിയതായും അധികൃതർ അവകാശപ്പെടുന്നു. ഇപ്പോൾ നടത്തിയിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അനിയന്ത്രിത അളവിലെത്തുന്ന ജലപ്രവാഹത്തിന്റെ സമ്മർദ്ദം അധികനാൾ താങ്ങുമോ എന്നകാര്യത്തിൽ പ്രദേശവാസികളിലേറെപ്പേരും ആശങ്കയിലാണ്. വടാട്ടുപാറ-ഇടമലയാർ മേഖലകളിലേയ്ക്കുള്ള പ്രധാന ഗതാഗതമാർഗ്ഗമാണ് അണക്കെട്ടിന്റെ ഭാഗമായി നിർമ്മിച്ചിട്ടുള്ള പാലം.കിഴക്കൻ മേഖലയിലെ പ്രാധാന വിനോദ സഞ്ചാരകേന്ദ്രം കൂടിയായ ഭൂതത്താൻകെട്ടിൽ ദുരന്ത സാധ്യതയിലേക്ക് വിരൽചൂണ്ടുന്ന ഏതുകാര്യവും സർക്കാർ ഗൗരവമായി എടുക്കണമെന്നും വേണ്ടിവന്നാൽ മറ്റ് വിദഗ്ധ ഏജൻസികളെക്കൊണ്ട് ഡാം പരിശോധിപ്പിക്കണമെന്നുമാണ് പരക്കെ ഉയരുന്ന ആവശ്യം.

ഇടുക്കിയിൽ നിന്ന് ഒഴുക്കുവെള്ളത്തിനൊപ്പമെത്തിയ വന്മരങ്ങളും മറ്റും ബീമുകളിലും ഷട്ടറുകളിലും ഇടിച്ച് കേടുപാടുകൾ ഉണ്ടായോ എന്നുള്ള കാര്യങ്ങളിലും ഇന്ന് ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തും. നിലവിൽ ഡാം സുരക്ഷിതമാണെന്നും ഇത് പതിവ് പരിശോധനയാണെന്നുമാണ് അധികൃതരുടെ വിശദീകരണം. കേരളത്തിലെ എറണാകുളം ജില്ലയിൽ പെരിയാറിന് കുറുകെയുള്ള ഒരു അണക്കെട്ട് ആണ് ഭൂതത്താൻ കെട്ട്. കോതമംഗലം - തട്ടേക്കാട് വഴിയിൽ കീരംപാറ കവലയിൽ നിന്ന് ഇടത്തോട്ട് ഇടമലയാർ വഴിയിൽ 5 കിലോമീറ്റർ അകലെയാണ് ഭൂതത്താൻ കെട്ട് സ്ഥിതി ചെയ്യുന്നത്. കുട്ടമ്പുഴ പ്രദേശത്ത് നിന്ന് വരുന്ന പെരിയാറിന്റെ കൈവഴിയും ചാരുപാറ - ഇഞ്ചത്തൊട്ടി പ്രദേശത്ത് നിന്ന് വരുന്ന പെരിയറിന്റെ മറ്റൊരു കൈവഴിയും തട്ടേക്കാട് പ്രദേശത്ത് കൂടിച്ചേർന്നതിനുശേഷമാണ് ഭൂതത്താൻ കെട്ട്. കോതമംഗലം പട്ടണത്തിൽ നിന്ന് 11 കിലോമീറ്റർധ2പ ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടെ പ്രകൃതിദത്തമായ വെള്ളം കെട്ടി നിൽക്കുന്ന ഒരു അണ മുൻപേ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇതിന് ഭൂതത്താൻകെട്ട് എന്ന പേരുവന്നത്. ഇവിടെയാണ് പുതിയ അണക്കെട്ട് സർക്കാർ പണിതത്.

ഡോ. സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട് പ്രദേശത്ത് കാണുന്ന ജലാശയം ഭൂതത്താൻ കെട്ട് അണക്കെട്ടിന്റെ സംഭരണജലമാണ്. ഇടമലയാർ റിസർവോയർ ഇവിടെ നിന്ന് 12 കി.മി ദൂരത്തിലാണ്. അവിടേക്കുള്ള റോഡ് നിർമ്മിച്ചിരിക്കുന്നത് ഈ അണക്കെട്ടിന് മുകളിലൂടെയാണ്. മലയാറ്റൂർ വനമേഖലയിലേക്കും മലയാറ്റൂർ പള്ളിയിലേക്കും കിഴക്കൻ മേഖലയിൽ നിന്ന് ഈ അണക്കെട്ടിന് മുകളിലൂടെ സഞ്ചരിക്കാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP